0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

അവൾ തനിക്ക് വേണ്ടി സ്വയം ഉരുകി ഇല്ലാതാവാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവന് തോന്നി. താൻ കൊളുത്തി വിടുന്ന കാമത്തിന്റെ തീചൂളയിൽ ആ ശരീരത്തിനും നിറഞ്ഞു കവിഞ്ഞ പ്രണയത്തിനും അതിജീവിക്കാൻ കഴിയാഞ്ഞിട്ടും അവൾക്ക് പിന്നെയും പിന്നെയും തന്നിലേക്ക് നൊമ്പരപ്പെട്ടു സ്വയം മറക്കാൻ ആവേശവും ലഹരിയുമാണ്. താനില്ലാതെ അവൾ ജീവിക്കില്ല, മരണം അവൾ തീരുമാനിച്ചതാണ്. വാഹിദ് അത് മനസ്സിലാക്കിയിരുന്നു.

"എങ്ങോട്ടാ.?" അവൾ കൈകൾ ഇടുപ്പിൽ കുത്തി ചരിഞ്ഞു നോക്കാൻ തുടങ്ങി. വാഹിദിന് ഏറ്റവും ഇഷ്ടമുള്ള ഒരു ഭവമാണ് അത്. പക്ഷെ അതവൻ പറഞ്ഞിട്ടില്ല എന്ന് മാത്രം. അവളുടെ രണ്ട് കവിളിലും നോവിക്കാതെ അള്ളിപിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു.

"ഒരാളെ കാണാനുണ്ട്. വളരെ അത്യാവശ്യമാണ്. കിഷോറിനെ കണ്ട് കുറച്ച് കാര്യങ്ങൾ കൂടി അറിയാനും അറിയിക്കാനുമുണ്ട്." അവൻ പറഞ്ഞു.

"ഞാനും വരാം." അവൾ പറഞ്ഞു.

" നോ.. നീ വേണ്ട. പോകുന്ന വഴികൾ പഴയ പോലെ അത്ര സുരക്ഷിതമല്ല. കുറച്ച് നാൾ കരുതലോടെ നിന്നെ പറ്റൂ. " അവൻ പറഞ്ഞു.

"ശബ്നം വരാമെന്നു പറഞ്ഞു കാണും." അവൾ അവനെ രൂക്ഷമായി നോക്കി.

"ശബ്നോ. അതാരാ." അവൻ നെറ്റിച്ചുളിച്ചു.

"അയ്യോ ന്തൊരഭിനയം.. അറിയില്ല പോലും." അവൾ ചുണ്ട് മലർത്തി മുഖം വെട്ടിച്ചു.

"താനൊന്ന് പോയെ.. ചുമ്മാ ഓരോന്ന് പറഞ്ഞു രാവിലേ തന്നെ.. ഏത് ശബ്നം. ഞാൻ എന്തിനാ കാണുന്നെ." അവൻ വേണ്ടും കാര്യമറിയാതെ സംശയിച്ചു.

"അറിയില്ലേ.. ഇത്ര വേഗം മറന്നോ.. പുതുപ്പെണ്ണ്.. രാജകുമാരന്റെ മണവാട്ടി.." അവൾ ശുണ്ഠിയെടുത്തു. അപ്പോഴാണ് അവന് കാര്യം മനസ്സിലായത്. അവൻ ഉറക്കെ സ്വയം മറന്നു പൊട്ടിച്ചിരിച്ചു. അവൾക്ക് നന്നായി ദേഷ്യം വന്നു. പക്ഷെ നിർത്താതെയുള്ള അവന്റെ പൊട്ടിച്ചിരി നീണ്ടുപോയപ്പോൾ ദേഷ്യം മാറി ആ മുഖത്ത് നാണം പടർന്നു.

"ന്താ ഇത്ര ചിരിക്കാൻ.. അങ്ങനെ എന്നെ പറ്റിക്കാൻ നോക്കണ്ട. വേഗം പറ, ആരെ കാണാൻ പോകുവാ."അവൾ ഗൗരവം

💬 Comments

View all comments