Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
നടിച്ചു
"പറഞ്ഞില്ലേ, കിഷോറിനെ കാണണം. ഇന്നലെ നീ വിട്ടില്ല ല്ലോ." അവൻ അവളുടെ മുഖം സ്വാതന്ത്രമാക്കി.
"ആ ദേഷ്യം മുഴുവൻ ഇന്നലെ തീർത്തല്ലോ എന്റടുത്ത്." അത് പറഞ്ഞപ്പോൾ അവളുടെ മുഖം ലജ്ജകൊണ്ട് ആരുണാഭമായി. ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി തെളിഞ്ഞു വന്നു.
"തീർത്തു ന്നോ.. എവിടെ തീരാൻ. വന്നിട്ട് തരുന്നുണ്ട് ബാക്കി. എന്നെ സംശയിച്ചതല്ലേ. ശിക്ഷയാ.." അവൻ അവളെ ഒരു പൂച്ചെണ്ടുപോലെ ഒരു കൈകൊണ്ട് അടുപ്പിച്ചു.
"ന്തൊരു ശക്തിയാ.. കൊരങ്ങൻ.." അവൾ കുറുകി. അവൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവളെയും ചേർത്തു നടത്തിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. ബുള്ളെറ്റ്ൽ കയറി സ്റ്റാർട്ട് ചെയ്തു മുറ്റത്തിറങ്ങി നിന്നിരുന്ന അവളുടെ അടുത്തു വന്നു നിർത്തി.
"ഞാനും വരാം ഇക്ക.. ഇക്കയില്ലാതെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല. ഇവിടെ എന്നല്ല എവിടെയും. എന്നെയും കൊണ്ട് പോകൂ." അവൾ സങ്കടപ്പെട്ടു.
"എടീ കാര്യങ്ങൾ കുറച്ച് കൊമ്പ്ലിക്കേറ്റഡ് ആണ്. നിന്നെ രക്ഷിക്കാൻ എനിക്ക് കുറച്ചൊക്കെ നിന്നെ മാറ്റി നിർത്തി കളത്തിൽ ഇറങ്ങിയേ പറ്റൂ. നീ ഇപ്പൊ, അല്ല നമ്മളിപ്പോ ഉള്ളത് ഒരു തീചൂളയിൽ ആണ്." അവൻ അവളുടെ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
"ആ കഞ്ചാവ് ഷിപ്മെന്റ് വിഷയം അല്ലേ. അത് നമുക്ക് നിയമപരമായി കൈകാര്യം ചെയ്‌താൽ തീർന്നില്ലേ. പിന്നെന്താ." അവൾ അവൾക്ക് അറിയാവുന്ന കാര്യങ്ങൾ മുൻനിർത്തി സംശയം പ്രകടിപ്പിച്ചു.
"അല്ല വാവേ.. അങ്ങനെയൊന്നും അല്ല. കഞ്ചാവ് പലപ്പോഴും നമ്മുടെ വണ്ടിയിൽ നമ്മുടെ ഫാക്ടറി വഴിയാണ് അവരുടെ ഗോഡൗണിൽ എത്തിയിട്ടുള്ളത്. അവിടെ നിന്ന് നമ്മുടെ ലോഡിങ് സെക്ഷനിലേക്ക് എത്തി നമ്മുടെ പ്രോഡക്റ്റിന്റെ കൂടെയാണ് ഷിപ്മെന്റിലേക്ക് പോയിരിക്കുന്നത്. ഇതിന് പിന്നിൽ വലിയൊരു ടീം ഉണ്ട്. നീ ടെൻഷൻ അടിക്കേണ്ട, ഞാൻ ഒരു പെണ്ണിനേയും കാണാൻ അല്ല പോകുന്നത്." അവൻ അവളുടെ താടിയിൽ വിരലുകൊണ്ട് അമർത്തി ചെറുതായി മുഖം കുലുക്കി.
"ആ ഷബ്‌നതിനെ ഇനി
💬 Comments
View all comments