Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ഓർക്കോ?" അവൾ പരിഭവത്തോടെ ചോദിച്ചു. അത് കേട്ടതും അൽപ്പം ദേഷ്യത്തോടെ താടിയിൽ നിന്ന് കൈ പിൻവലിച്ചു.
"കുറേ നേരമായി തുടങ്ങിയിട്ട്. എന്റെ വായിൽ നിന്ന് കേൾക്കും നീ." അവൻ ദേഷ്യപ്പെട്ടു.
" ഇല്ല ഇല്ല.. ഞാൻ ചുമ്മാ ചോദിച്ചതാ.. ദാ പിടിക്ക്.. നേരത്തെ പിടിച്ച പോലെ.. " അവൾ ചിണുങ്ങിക്കൊണ്ട് താടി അവന്റെ നേരെ അടുപ്പിച്ചു.
"ഓഫീസിൽ പോകരുത്. ഒറ്റക്ക് വീടിനു പുറത്തേക്ക് ഇറങ്ങി നടക്കരുത്. എത്ര ലേറ്റ് ആയാലും ഞാൻ വരുന്നത് വരെ ഒരിടത്തേക്കും പോകരുത്, ആരുടെ കൂടെയും." അവൻ കർക്കാശമായി അവളെ ഉപദേശിച്ചു.
"ടോയ്‌ലറ്റിലൊക്കെ പൊയ്ക്കോട്ടേ?" അവൾ അവനെയൊന്നു ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു.
"വേണ്ട.. ഞാൻ വന്നിട്ട് കാലിലിരുത്തി ചെയ്യിക്കാം." അവൻ കലിപ്പോടെ പറഞ്ഞു.
"ആണോ.. ന്നാ വേഗം വാ ട്ടോ. അത്രേം നേരം ഞാൻ സഹിച്ചു നിന്നോളാ." അവൾ കൊഞ്ചി. അവൻ വീണ്ടും താടിയിൽ പിടിച്ചു കുലുക്കി.
"ന്നാലും ഇക്കാ, എങ്ങോട്ടാ പോകുന്നത് ന്ന് ഒന്ന് പറയൂ." അവൾ അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു കൊണ്ടു ചിണുങ്ങിനിന്നു.
"പോകുന്ന സ്ഥലം അറിയില്ല. സ്റ്റേഷന്റെ അടുത്തേക്ക് വാ, അവിടെ വച്ചു സംസാരിക്കാം. ഒരാൾക്ക് തന്നെ കാണാനുണ്ട് എന്നാണ് അവൻ പറഞ്ഞത്. പോകാതെ പറ്റില്ല, നമ്മുടെ നിലനിൽപ്പിന്റെ വിഷയമാണ്."
അത് പറഞ്ഞിട്ട് അവൻ ബുള്ളറ്റ് ഒന്ന് റൈസ് ആക്കി. അതിന്റെ പടപട ശബ്ദം ഭിത്തിയിൽ തട്ടി തണുത്ത പ്രഭാത ശാന്തതയിൽ അലയടിച്ചു. അവൾ സങ്കടത്തോടെ തലയിളക്കിയപ്പോൾ അവൻ വണ്ടി മുന്നോട്ടെടുത്തു ഗേറ്റ് കടന്നു ചായത്തോട്ടത്തിലൂടെ അകന്നു പോയി. കണ്ണിൽ നിന്ന് മറയുന്നത് വരെ ശാരിക അവനെ നോക്കി നിന്നു. നിറഞ്ഞു വന്ന കണ്ണുകളിൽ അവനൊരു ജലതിരശീലയ്ക്കപ്പുറം അവ്യക്തമായ ചലച്ചിത്രം പോലെ അപ്രത്യക്ഷമായി.
ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വാഹിദിന്റെ മുഖം മ്ലാനമായിരുന്നു. അവന് ആത്മാർത്ഥമായ കുറ്റബോധം തോന്നി. താൻ ആദ്യമായി ശാരിയോട് നുണ പറഞ്ഞിരിക്കുന്നു.
💬 Comments
View all comments