Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
പോകുന്ന വേറെ ഒരു സാധനവും നിലവിൽ ഇല്ല." അവൻ തീർത്തു പറഞ്ഞു. അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവർക്കിടയിൽ ഒരു മൗനം നിറഞ്ഞു നിന്നു. ശാരിക അവന്റെ കൈയിൽ മുറുകെ ഞെരിക്കുന്നത് വാഹിദ് അറിഞ്ഞു.
"ഇക്കാ നമുക്ക് ഇതൊക്കെ നിർത്താം ന്ന് ഞാൻ പറയുന്നതല്ലേ. ഒന്നും വേണ്ട ന്നെ. എനിക്ക് വല്ലാതെ പേടിയാവുന്നു." അവളുടെ തൊണ്ടയിടാറി. കണ്ണിൽ ഭീതിയും ദുഖവും വ്യക്തമായി അവൾ ചകിതയായി അവനെ ദയനീയമായി നോക്കി. രാജൻ അമ്പരപ്പോടെ അവനെയും അവളെയും മാറിമാറി നോക്കി.
"അങ്ങിനെ നിന്നെ പരാജയത്തിന് വിട്ടുകൊടുക്കാൻ എനിക്ക് സൗകര്യം ഇല്ലെങ്കിലോ. നിന്നെ നോവിക്കുന്ന ഒരുത്തനെയും ഞാൻ സ്വസ്ഥമായി ഉറക്കില്ല.എന്റെ പെണ്ണിനെയാണോ നോവിക്കുന്നത്. അതൊന്ന് എനിക്ക് കാണണം. " വാഹിദ് ശാരികയുടെ വരും വരായ്കകൾ ഓർത്തു ഭയന്ന മുഖത്തേക്ക് കനത്ത മുഖഭാവത്തോടെ നോക്കി. ആ നിഷ്കളങ്ക മുഖം കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.
ഇക്കയുടെ കണ്ണുനിറഞ്ഞത് കണ്ടതോടെ അവളുടെ ചുണ്ടുകൾ വിതുമ്പാൻ വെമ്പി വിറച്ചു തുടങ്ങി. അത് കണ്ടപ്പോൾ അവൻ അവളെ ഒരു കുഞ്ഞിനെ അച്ഛൻ മാറോട് ചേർക്കുന്ന ലാഘവത്തിൽ തന്നിലേക്ക് ചേർത്തു പിടിച്ചു. അവളുടെ ദയനീയമായ ആ വേദന നിറഞ്ഞ മുഖം അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
"പേടിക്കണ്ട, ഞാനുണ്ട്. നിങ്ങളെ ഇല്ലായ്മ ചെയ്യാൻ വരുന്ന ഒരാളെയും ഞാൻ വെറുതെ വിടില്ല." അവൻ മന്ത്രിച്ചു.
രാജൻ അവരെ അവരുടെ ലോകത്ത് ഉപേക്ഷിച്ചു പോകാനായി എഴുന്നേറ്റു. ഒന്ന് തിരിഞ്ഞു നോക്കിയിട്ട് അവരോട് രണ്ടുപേരോടുമായി പറഞ്ഞു.
"ഇങ്ങനെ കെട്ടിപ്പിടിച്ചും കരഞ്ഞും ദിവസങ്ങളങ്ങു പോകും. വീട്ടിൽ ഒരു തള്ളഇരിപ്പുണ്ട്, അമ്മൂന്റെ അമ്മ. എന്നാണാവോ നിങ്ങടെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുന്നെ എന്ന് ഇടയ്ക്കിടെ ചോദിച്ചോണ്ട്. വേഗം കെട്ടാൻ നോക്ക് ബാക്കിയുള്ളോരേ നാണം കെടുത്തല്ലേ." അയാളിൽ ഒരു കള്ളച്ചിരി മിന്നി മറഞ്ഞു. ശാരിക ചെറിയൊരു നാണത്തോടെ അയാളിൽ നിന്ന് മുഖം മറച്ചു. രാജൻ പിന്നെ വാഹിദിനോട് പറഞ്ഞു.
"ടാ നിങ്ങൾ ഇറങ്ങുന്നതിനു മുമ്പ് നീയൊന്ന് അങ്ങോട്ട് വാ. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്."
"ശരി ചേട്ടാ. ഞാൻ വിളിക്കാം ഇറങ്ങാൻ നേരം." വാഹിദ് പറഞ്ഞു.
"ഇക്കാ വല്ലാതെ പേടിയാവുന്നു. ഇപ്പൊ ന്തിനും
💬 Comments
View all comments