0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

ഇതൊക്കെ.?" ശാരിക ടെൻഷൻ ഉത്കണ്ഠയോടെ അവനെ നോക്കി. രാജനും.

"ഈ കാണുന്ന scanned ഫയലുകൾ, നമ്മുടെ എക്സ്പോർട്ടിങ് ഐറ്റംസ് ഫൈനൽ പാക്കേജ് കഴിഞ്ഞു പോർട്ടിൽ എത്തിയതിന്റെ ക്ലിയറൻസ് ഡോക്യൂമെന്റസ് ആണ്. പക്ഷേ, നമ്മുടെ ഷിപ്മെന്റിന്റെ കൂടെ പോർട്ടിലേക്ക് എൻട്രി ചെയ്ത ഗുഡ്സ്ന്റെ കൂട്ടത്തിൽ നിന്ന് പതിനഞ്ചു പാക്കേജസ് പോയിരിക്കുന്നത് ഗൾഫ് ഷിപ്മെന്റ്ലേക്ക് അല്ല." അവൻ ശാരികയെ നോക്കി. അവൾ അന്തം വിട്ട് തന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.

"പിന്നെ എങ്ങോട്ട് പോയി."? രാജൻ അവനെ നോക്കി ആവിശ്വസനീയതയോടെ ചോദിച്ചു.

വാഹിദ് ഒന്ന് ദീർഘശ്വാസമെടുത്തു. പിന്നെ അർത്ഥഗർഭമായ ചിന്താഭാരത്തോടെ ലാപ്ടോപിലേക്ക് തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.

"രാജേട്ടാ.. എന്റെയീ പെണ്ണിനെ വല്ലവനും ഞൊണ്ടാം ന്ന് കരുതുന്നുണ്ടെങ്കിൽ അവരോട് പറയണം, എനിക്ക് കാലൊടിക്കാൻ മാത്രമല്ല ഒറ്റയടിക്ക് കൊതുകിനെ കൊല്ലുന്ന പോലെ തീർത്തു കളയാനും അറിയാം ന്ന്." അവൻ അതെ ഇരിപ്പിൽ കൈ നീട്ടി ശാരികയെ തന്നിലേക്ക് ഇറുക്കി അണച്ചു പിടിച്ചു. അവൾക്ക് കണ്ണ് നിറഞ്ഞു. രാജൻ ആ ടെൻഷനിലും പുഞ്ചിരിച്ചു.

"എന്തൊക്കെയാ പറയുന്നേ. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. പേടിയാവുന്നു." അവൾ അവന്റെ മുതുകിലൂടെ അവനെ നോക്കികൊണ്ട് പറഞ്ഞു.

"എടാ മോനെ ഒന്ന് തെളിച്ചു പറയെടാ. എന്തൊക്കെയാ നീ ഈ പറയുന്നേ." രാജനും അക്ഷമനായി.

"രാജേട്ടാ. നമ്മുടെ കമ്പനിയിൽ നിന്ന് കഴിഞ്ഞ ആറുമാസമായി പോയിക്കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ കൺസൈൻമെന്റുകളിൽ പുറത്തു നിന്നുള്ള പാക്കേജസ് കൂടി കടന്നു പോകുന്നുണ്ട്. അത് എന്താണെന്ന് കിഷോറിനും മനസ്സിലായിട്ടില്ല. പോർട്ടിലെ കസ്റ്റംസ് ക്ലിയറൻസ് കിട്ടി വേറെ എന്തോ ഐറ്റംസ് നമ്മുടെ പേരിലൂടെ ആഫ്രിക്കയിലേക്ക് പോകുന്നുണ്ട്." അവൻ അക്ഷോഭ്യനായി ഗൗരവത്തിൽ പറഞ്ഞു.

രണ്ടുപേരും ഞെട്ടിഇരിക്കുമ്പോൾ അവൻ തുടർന്നു. Export ചെയ്യാൻ load ചെയ്ത വാഹനത്തിലേക്ക് വേറെ ഏതോ വഴി സാധങ്ങൾ എത്തുന്നുണ്ട്. തേയില ഫാക്ടറി വഴി ആ products അവരുടെ താവളത്തിലേക്ക് മൂവ് ആവുകയും അവിടെ നിന്ന് processing സെക്ഷനിലേക്ക് കൊണ്ട് പോയി ഏതോ രീതിയിൽ എക്സ്പോർട്ടിങ് കാർഗോയിൽ include ചെയ്യുകയും ചെയ്യുന്നുണ്ട്.

എനിക്ക് ഉറപ്പാണ്, its grugs. Real kerala special കഞ്ചാവ് തന്നെയായിരിക്കും. അതല്ലാതെ ഈ കാട്ടു പ്രദേശത്ത് നിന്ന് load

💬 Comments

View all comments