Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ഇല്ലാതെ വിടർന്നു ചിരിക്കുന്ന സന്തോഷവതിയായി എലിസബത്ത്.! പക്ഷേ അവളുടെ വസ്ത്രം അവനെ ഞെട്ടിച്ചു. തുടയോളം മാത്രം ഇറക്കമുള്ള കട്ടികുറഞ്ഞ ഒരു സ്ലീവ്ലസ് ലാവെന്റർ നിറമുള്ള ഷോർട്ട് ഡ്രസ്സ് മാത്രമേ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ. അതെ നിറത്തിലുള്ള ബ്രായും പാന്റിയും ശ്രദ്ധിച്ചു നോക്കിയാൽ തെളിഞ്ഞു കാണാം.! വാഹിദ് തന്നെ അളന്നു മുറിച്ചു ശരീരമാസകലം കണ്ണോടിച്ചു നോക്കുന്നത് കണ്ടപ്പോൾ എലിസബത്തിന്റെ കവിളിൽ ചുവപ്പ് പടർന്നു. പൊതുവെ ഉണ്ടാവാറില്ലാത്ത നാണം അവളുടെ കണ്ണിലും മുഖത്തും തെളിഞ്ഞു. അവളുടെ ഉള്ളം തളിർത്തു. തുടയിടുക്കിൽ വേവലാതിയനുഭവപ്പെട്ടു. ഹൃദയം നിറയുന്ന പ്രണയത്തിന്റെ ആഹ്ലാദത്തിൽ അവൾ ഒരു ഭാഗത്തേക്ക് ചരിഞ്ഞു നിന്ന് കൈകൊണ്ട് അവനെ അകത്തേക്ക് സ്വാഗതം ചെയ്ത് ആനയിച്ചു. അവൻ അകത്തേക്ക് കയറിക്കഴിഞ്ഞപ്പോൾ എലിസബത്ത് ചുണ്ടിൽ ഊറിക്കൂടിയ നിഗൂഢമായ മന്ദഹാസത്തോടെ വാതിൽ ചേർത്തടച്ചു.!
ഭാഗം 30
രാത്രി ഏറെ വൈകിയിരിക്കുന്നു. ഈ ഹൈറേഞ്ചു പ്രദേശത്തിന്റെ സ്ഥായീ ഭാവമായ ശാന്തതയും നിശബ്ദതയും ഭീകരമായി തോന്നിച്ചു.
രാധയ്ക്ക് പേടി തോന്നി.!
ഈ കാടിന് നടുവിലുള്ള വീട്ടിൽ താൻ തനിച്ചാണ് എന്ന യാഥാർഥ്യം അവളെ വിറപ്പിച്ചു. രാവ് പുലരും മുമ്പ് വീട്ടിൽ നിന്നിറങ്ങി ഇങ്ങോട്ട് വരാൻ വാഹിദിക്ക പറഞ്ഞപ്പോൾ ഒന്നും ആലോചിച്ചില്ല. നേരെ സ്കൂട്ടറിൽ കേറി ആ പുലർച്ചെ ഇങ്ങോട്ട് പോന്നതാണ്. ഇന്നേക്ക് ഒരു പകലും രാവുമായിരിക്കുന്നു. ഇക്ക ഇവിടെ വന്നു നിൽക്കാൻ പറഞ്ഞപ്പോൾ മനസ്സ് വല്ലാതൊന്നു സന്തോഷിച്ചിരുന്നു. തേയില തോട്ടത്തിന്റെ അതിരിൽ അവർക്ക് വന്നു താമസിക്കാൻ വേണ്ടി പണിത ചെറിയൊരു ബംഗ്ലാവ്. നല്ല വെടിപ്പും വൃത്തിയും സൗകര്യസങ്ങളും. എന്നും ഏതോ ഒരു സ്ത്രീ വന്നു വൃത്തിയാക്കി പോകുന്നുണ്ടെന്നു തോന്നുന്നു.
💬 Comments
View all comments