0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

എന്ത് മനോഹരിയായ ഒരു പെണ്ണാണ്. എന്തിനാണാവോ ഈ വഴി തിരഞ്ഞെടുത്തത്. വാഹിദിന് സഹതാപം തോന്നി.

അവൻ ഹൈവെയിൽ നിന്ന് അവൾ പറഞ്ഞ ഊടുവഴിയിലേക്ക് ബൈക്ക് തിരിച്ചു. ഏതോ മലയോര പാത. ടാറിട്ട വൃത്തിയുള്ള കുണ്ടും കുഴിയുമില്ലാത്ത ചെറിയ റോഡ്. രണ്ട് വാഹങ്ങൾക്ക് കഷ്ടിച്ച് പോകാനുള്ള വീതിയുണ്ട്. രണ്ട് ഭാഗത്തും വലിയ പറമ്പുകൾ. അതിൽ മുഴുവൻ റബ്ബർ മരങ്ങൾ. വിശാലമായ ആ തോട്ടത്തിന് നടുവിലൂടെ ബൈക്ക് ഓടിച്ചു പോകാൻ നല്ല സുഖം തോന്നി. തണുത്ത കാറ്റിന്റെ ആലിംഗനം ഏറ്റുവാങ്ങി റബ്ബർ മരങ്ങൾക്കിടയിലെ ചെറിയ തോടിലൂടെ ഉരുളൻ കല്ലുകൾ കളിയാക്കിചിരിച്ചു തുള്ളിച്ചാടി ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കിയും ചുറ്റുപാടും ശ്രദ്ധിച്ചും അവൻ അരമണിക്കൂർ സഞ്ചസരിച്ചപ്പോൾ റോഡ് വളഞ്ഞു പുളഞ്ഞു തോട്ടങ്ങളുടെ ഉയർച്ചകളിലേക്ക് നീണ്ടു പോവുകയും പോകുന്നു വഴിക്ക് വലതു ഭാഗത്തേക്ക് ചെറിയൊരു വഴിയും ഗ്രീൻഹോം എന്നൊരു ബോർഡും കണ്ടു.

അവരുടെ റസ്റ്റ്‌ ഹൌസ്.!

ആ മലയോരപ്രദേശത്തെ ആകമാനം വിറപ്പിക്കുന്ന പടപട ശബ്ദത്തോടെ അവന്റെ ബുള്ളറ്റ് ആ വഴിയിലേക്ക് തിരിഞ്ഞു. ഒരു പത്തു മിനുട്ട് സഞ്ചസരിച്ചപ്പോൾ ഇളം പച്ച പെയിന്റടിച്ച മനോഹരമായ ഒരു ഇരുനില കെട്ടിടം കാഴ്ചയിൽ വന്നു. അവൻ വണ്ടി അതിന്റെ മുറ്റത്തേക്ക് കൊണ്ട് പോയി പാർക്ക്‌ ചെയ്തു വണ്ടിയിൽ നിന്നിറങ്ങി. മുറ്റത്തു പോർച്ചിൽ അവളുടെ ബെൻസ് കിടപ്പുണ്ടായിരുന്നു. അവൻ കോളിങ് ബെല്ലിൽ വിരലമർത്താൻ തുനിഞ്ഞപ്പോഴേക്കും തന്നെ കാത്തിരുന്നത് പോലെ വാതിൽ മലർക്കേ തുറക്കപ്പെട്ടു. മലകളിൽ ഒന്നടങ്കം നീലക്കുറിഞ്ഞി പൂത്തുലഞ്ഞത് പോലെ അവന് തോന്നി. കുളിച്ച് മുടിയുണക്കി മനോഹരമായി ഒരു ഭാഗത്ത്‌ നിന്ന് രണ്ട് വശങ്ങളിലേക്കും ചീകിയൊതുക്കി അൽപ്പം പോലും മേക്കപ്പ്

💬 Comments

View all comments