Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
രാത്രിയുടെ ശബ്ദങ്ങളും.. ഇന്നിവിടെ നിന്നോ വാഹിദ്." അവൾ അവന്റെ ശരീരത്തിലേക്ക് ചേർന്ന് നിന്ന് ചിണുങ്ങി.
"ഒന്ന് പോടീ അവിടന്ന്. പ്രകൃതി ആസ്വദിക്കാൻ പറ്റിയ അവസ്ഥയിൽ ആണല്ലോ ഞാനിപ്പോ." അവൻ അവളെ പിടിച്ചു നേരെ നിർത്തി. എന്നിട്ട് ചോദിച്ചു.
"നിനക്ക് ഭക്ഷണം ഒന്നും കഴിക്കണ്ടേ. ഇറങ്ങുന്നില്ലേ.?
"ഞാൻ വരുമ്പോ ചെറുതായി പാചകത്തിനുള്ളതൊക്കെ വാങ്ങിയിട്ടാ വന്നത്. തന്നെ കണ്ടപ്പോൾ വിശപ്പ് മറന്നു. ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ചു പതുക്കെ പോയാൽ പോരെ. വാഹിദ്, പാവണ്ട ന്നേ.. ഇന്നിവിടെ നിന്നോ." അവൾ വീണ്ടും അത് തന്നെ പറഞ്ഞോണ്ടിരുന്നു. അവൻ ചെറിയ ചിരിയോടെ വാതിൽക്കലേക്ക് നടന്നു. പെട്ടന്ന് അവനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു ദേഹത്തേക്ക് മുഖം ചേർത്ത് നിന്ന് കൊണ്ട് അവൾ ചോദിച്ചു.
"ഇനി നമ്മൾ തമ്മിൽ കാണുമോ വാഹിദ്."?
അവൻ അവളെ അടർത്തി മാറ്റി തിരിഞ്ഞു നിന്നു.
"ഞാനിപ്പോ എന്തുമാത്രം വിഷയങ്ങളിലൂടെ കടന്ന് പോകുന്നു എന്നറിയില്ലേ. തിരക്കൊക്കെ കഴിഞ്ഞു തന്നെ ഒരിക്കൽ അങ്ങോട്ട് വിരുന്നിനു വിളിക്കാം." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ വിഷാദം കലർന്ന ചെറിയ ചിരിയോടെ തലയിളക്കി. ആ ചിരിയിലെ ഒളിഞ്ഞു കിടക്കുന്ന വേദനകണ്ടപ്പോൾ അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. അവന് സംശയം തോന്നി അവളെ നോക്കി.
"നിനക്ക് ആരെങ്കിലും നിന്നെ അപായപ്പെടുത്തും എന്ന് നിനക്ക് സംശയം ഉണ്ടോ.ഇനിയിവിടെ തനിച്ച് നിൽക്കണ്ട. വേഗം ഇറങ്ങിക്കോ.. വേഗം." അവൻ ഗൗരവത്തിലായി.
"ഹേയ് എനിക്കെന്ത് അപകടം പറ്റാൻ. താനൊന്ന് പോയെ, അവന്റെ ഒരു കേയറിങ്." അവൾ അവനെ കളിയാക്കുന്ന പോലെ ചിരിച്ചു. പക്ഷെ അവളുടെ ആ ചോദ്യത്തിൽ അവനൊരു അപകടം മണത്തു. അവൾക്ക് സ്വന്തം നിലനിൽപ്പ് അപകടത്തിൽ ആവുമെന്നൊരു ഉൽക്കാഴ്ച വന്നിട്ടുണ്ട്.
"പറ്റില്ല. നിന്ന് കിന്നാരിക്കാതെ ഇറങ്ങാനാ പറഞ്ഞത്." അവന്റെ ശബ്ദം ഉയർന്നു. സടകുടഞഴുന്നേറ്റ സിംഹത്തെ പോലെ തോന്നി അവൾക്ക്. കർത്താവേ ഇത്രയും നേരം കണ്ടോണ്ടിരുന്ന മലങ്കാറ്റ്
💬 Comments
View all comments