Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ആളല്ലന്ന് എനിക്കറിയാം." അവൾ അവനെ വട്ടം ചുറ്റി കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചിൽ തളർന്നു കിടന്നുകൊണ്ട് മന്ത്രിച്ചു.
"എഴുന്നേൽക്കൂ. എനിക്ക് എന്തുമാത്രം വാത്സല്യം നിന്നോട് ഉണ്ടെന്ന് അറിയുമോ. അതൊക്കെ എത്ര പെട്ടന്നാണ് നീ ഇല്ലാതാക്കിയത്. സ്നേഹിക്കുന്ന ആളെ നിരാശപ്പെടുത്തുന്നതാണോ പ്രണയം. നീ ഇത് ചെയ്യരുതായിരുന്നു." അവൻ അപ്രിയം പ്രകടിപ്പിച്ചു. അവളുടെ കണ്ണ് നിറയാൻ തരിച്ചെങ്കിലും അവളത് നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.
"എനിക്ക് കാമമല്ല വാഹിദ്. ഞാൻ വീണു പോയിരിക്കുന്നു. കരയാത്ത ദിവസങ്ങളില്ല. കരഞ്ഞു കരഞ്ഞു മദ്യപിച്ചു ബോധം മറഞ്ഞുറങ്ങാൻ തുടങ്ങി. എന്നാലും എന്റെ ഉള്ളിൽ ഞാൻ നിനക്ക് എന്നെങ്കിലും എന്നോടൊരു ആഗ്രഹം തോന്നും എന്ന പ്രതീക്ഷ വെറുതെ കൊണ്ട് നടക്കും. എനിക്കറിയാം നീ എന്തുമാത്രം മര്യാദ വച്ചു പുലർത്തുന്ന ആളാണെന്ന്. എന്നാലും ഞാനിപ്പോ ഹാപ്പിയാണ്. എനിക്ക് ഇത്ര സന്തോഷം കിട്ടിയ ഒരു തളർച്ചയും ആരുടെ കൂടെയും ഉണ്ടായിട്ടില്ല." അവൾ എഴുന്നേൽക്കാതെ അങ്ങിനെ തന്നെ കിടന്നു.
അവൻ അവളെ പറിച്ചു മാറ്റി എഴുന്നേറ്റിരുന്നു. പാന്റിന്റെ മുൻവശം അവളുടെ പാന്റിയുടെ നനവിൽ കുതിർന്നിരിക്കുന്നു. അവൻ അവളെ നിർവികാരമായി ഒന്ന് തറപ്പിച്ചു നോക്കി.എലിസബത്തിന്റെ കണ്ണിൽ കുസൃതി മിന്നിനിന്നു, മുഖത്ത് നാണത്തിന്റെ ചുവപ്പ് പടർന്നു.
"നീ വിളിപ്പിച്ച കാര്യം പറയൂ. എന്താ സംഭവം.? അവൻ നേരെ വിഷയത്തിലേക്ക് വന്നു. അവൾ ഗൗരവത്തിലായി. എഴുന്നേറ്റ് പോയി മദ്യവും ഗ്ലാസും എടുത്തു വന്നു സോഫയുടെ മുന്നിലുള്ള ടീപ്പോയിയിൽ വച്ചിട്ട് വാഹിദിന്റെ അടുത്തിരുന്നു. വാഹിദ് ഒറ്റചവുട്ടിനു കുപ്പി ദൂരേക്ക് തെറിപ്പിച്ചു. ഗ്ലാസും മദ്യക്കുപ്പിയും വെടിയുണ്ട കണക്കെ പാറി ചുവരിൽ ചെന്നുതട്ടി പൊട്ടിച്ചിതറി നിലംപതിച്ചു.
"നിന്നോട് മലയാളത്തിൽ അല്ലേ പറഞ്ഞത്
💬 Comments
View all comments