0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

കള്ളുകുടിക്കരുതെന്ന്". അവൻ കോപം കൊണ്ട് ചുവന്നു.

"ഹൊ അതാണോ.. ഞാൻ കരുതി എന്നെ അത്രയ്ക്ക് വെറുക്കുന്നുണ്ടെന്ന്..ഹിഹിഹീ ഇനി കുടിക്കൂല ട്ടാ.. വേറെ വല്ലതും കുടിക്കാൻ തന്നാ മതി.." അവൾ കുറുമ്പോടെ പൊട്ടിച്ചിരിച്ചു. വാഹിദ് അവളെ തുറിച്ചു നോക്കി ഇരുന്നു. അവളും അതെ അംഗ്യത്തിൽ അവനെ തുറിച്ചു നോക്കി.

"നീ കാര്യം പറ എലിയെ.. എനിക്ക് സമയം കളയാനില്ല." അവൻ അക്ഷമയോടെ പറഞ്ഞു.

"വാഹിദ്. നിങ്ങൾ കരുതുന്നത് പോലെയല്ല കാര്യങ്ങൾ. നിങ്ങടെ കമ്പനിയുടെ മറവിൽ നടക്കുന്ന വലിയൊരു under game നിങ്ങൾക്ക് മനസ്സിലായിട്ടുണ്ട് എന്ന് എനിക്കറിയാം. നിന്നെ തീർക്കാൻ പ്ലാൻ നടക്കുന്നുണ്ട്. എനിക്ക് അത് അറിഞ്ഞതിൽ പിന്നെ ഒരു സമാധാനവും ഇല്ലാഞ്ഞിട്ടാ വിളിച്ചത്."അവൾ അൽപ്പം അസ്വസ്ഥതയോടെ പറഞ്ഞു തുടങ്ങി.

"അതൊക്കെ എനിക്ക് അറിയാം. എല്ലാ അണ്ടർ ഗെയിമുകളും എനിക്ക് മനസ്സിലായിട്ടുണ്ട്. ബട്ട്‌ എന്നെ തീർക്കുന്ന കാര്യം ഒരു മുന്നറിയിപ്പും കിട്ടിയിട്ടില്ല. അതുണ്ടാകും ന്ന് അറിയാമെന്നു മാത്രം." വാഹിദ് പറഞ്ഞു.

"എന്റെ ചേട്ടനടക്കം ഉൾപ്പെട്ട ഒരു കളിയാണ്. നിങ്ങടെ കമ്പനി ജോർജ് അങ്കിൾന്റെ കമ്പനിയുടെ കോൺട്രാക്ട് ക്യാൻസൽ ചെയ്തപ്പോൾ അങ്കിൾന്റെ തലയിൽ തെളിഞ്ഞ ബുദ്ധിയാണ് ഞങ്ങടെ കമ്പനിയുമായി ഡീൽ ഉണ്ടാക്കുന്ന കാര്യം.അതിന് ആദ്യം നിങ്ങടെ പ്രൊഡക്ഷൻ ടീമിലെ രാധയെ തുഷാർ പ്രണയം നടിച്ചു വെപ്പാട്ടിയാക്കി നിർത്തി, അവന്റെ രണ്ട് മൂന്ന് പേരെ ജോലിയിൽ തിരുകിക്കയറ്റി. എന്നിട്ട് തോട്ടത്തിൽ നിന്ന് വരുന്ന കഞ്ചാവ് ഫാക്ടറി വണ്ടിയിൽ ഞങ്ങടെ കമ്പനി ഗോഡണിലേക്ക് മൂവ് ചെയ്യാൻ തുടങ്ങി."അവൾ സംസാരം നിർത്തി അവനെ ഒന്ന് നോക്കി. അവൾ എന്തോ ചോദിക്കാൻ വിമ്മിഷ്ടപ്പെടുന്നത് പോലെ വാഹിദിന് തോന്നി.

💬 Comments

View all comments