Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
പേടിയാണ്. അവർ നാലുപേരാണ്. ഇതുവരെ ആരും അവനെ തല്ലി വീഴ്ത്തിയത് അറിവില്ല. അവനെയാണ് താൻ ഒറ്റയടിക്ക് ഒന്നരമാസത്തോളം പഴംപൊരിയാക്കി കിടത്തിയത്. എന്നിട്ട് ആ പട്ടി നാണക്കേട് കാരണം ബൈക്ക് ആക്സിഡന്റ് ആണെന്നാ പറഞ്ഞേ.. " അവൾ ആ സന്തോഷം ആസ്വദിച്ചു കുടുകുടെ ചിരിക്കാൻ തുടങ്ങി. വാഹിദിന്റെ ചുണ്ടിൽ കാര്യം മനസ്സിലായപ്പോൾ ഒരു പുഞ്ചിരി വിടർന്നു നിന്നു.
"അത് പോട്ടെ, ഞാൻ ബാക്കി പറയാം. രാധയെ സെറ്റ് ആക്കിയത് മാത്രമല്ല, നിങ്ങടെ റീസെപ്ഷനിസ്റ്റ് ആയിട്ട് നിൽക്കുന്ന ആ അലീനയില്ലേ, അത് ആ നാറി തുഷാറിന്റെ സിസ്റ്റർ ആണ് അത് വല്ലതും അറിയോ പൊട്ടാ."? അവൾ അൽപ്പം കുറുമ്പോടെ അവനെ നോക്കി.
"നോ.." അവനൊന്നു ഞെട്ടി. ആശ്ചര്യവും അവളോട് അൽപ്പം ആദരവും അവന് തോന്നി. അവൻ നന്ദിയോടെ അവളെ നോക്കി. അവളുടെ മുഖം തെളിഞ്ഞു, ചുവന്ന കവിൾതടം ചുവന്നു.
അവൾ തന്നെ ശരിക്കും പ്രണയിക്കുന്നുണ്ടെന്നു വാഹിദിന് അവളുടെ ഭാവങ്ങളിൽ നിന്ന് മനസ്സിലായി. ഒരു പെണ്ണ് ഒരാണിന് അന്യയായി നിൽക്കുന്നത് അവളുടെ കാമത്തെ കൈവെക്കാത്തിടത്തോളം മാത്രമാണെന്ന് അവന് തോന്നി. അവൾക്ക് ലൈംഗികത അവളുടെ സ്വത്വത്തിന്റെ അവസാനമാണ്. അത് പങ്കുവെക്കുന്നത്തോടെ അവളിൽ ഒരു സ്വാതന്ത്ര്യം ആ വ്യക്തിയോട് വളർന്നു വരും.
"അന്ന് തനിക്ക് നേരെ നടന്ന ആക്രമണം ആരുടെ പ്ലാൻ ആയിരുന്നു എന്ന് തനിക്ക് വല്ല അറിവും ഉണ്ടോ.?" അവൾ വീണ്ടും ചോദിച്ചു.
"തുഷാർ.."? അവൻ സംശയത്തോടെ അവളെ നോക്കി.
"മുഴുവനായും ശരിയല്ല. പാതി തുഷാർ. വന്റെ ടീമും പാതി അലീനയുടെ കൊട്ടേഷനും. നിന്നെ ആയിരുന്നില്ല അവളുടെ ഉദ്ദേശം, ശാരിക മാഡത്തെ ആക്സിഡന്റ്
💬 Comments
View all comments