Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ആക്കി വീലചെയറിൽ ആക്കുക എന്നെ അവൾ പ്ലാൻ ചെയ്തുള്ളൂ. രണ്ട് കൊട്ടേഷനും ഒരേ ദിവസം ആയിപ്പോയി എന്ന് മാത്രം. പക്ഷേ അവരെയും നീ ടാവ്വൽ പിഴിയുന്ന പോലെ പിഴിഞ്ഞു വിട്ടു. അവരല്ല താനാ റൗഡി. പക്കാ റൗഡി.." അവൾ അവനു നേരെ വിരൽ ചൂണ്ടി വായ പൊത്തി വീണ്ടും ചിരിച്ചു തുടങ്ങി.
അവൾ വീണ്ടും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അലീനയുടെ കാമക്കൂത്തുകളും അവൾ വാഹിദിനെ അറേഞ്ച് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു ഡെന്നീസിന് നിരന്തരം കിടന്ന് കൊടുക്കുന്ന കാര്യങ്ങളും അതിന് വേണ്ടി ജസ്നയെ പലർക്കും കൂട്ടിക്കൊടുക്കുന്നതും ഡെന്നീസിന്റെ മേൽനോട്ടത്തിൽ എക്സ്പോർട്ടിങ് സെക്ഷൻ വഴി ശാരീസ് ഗ്രൂപ്പിന്റെ പ്രോഡക്റ്റ്ന്റെ കൂട്ടത്തിൽ ഒന്നും രണ്ടും കഞ്ചാവ് പെട്ടികൾ കസ്റ്റംസിലേക്ക് പോകുന്നതും, അങ്ങിനെയങ്ങിനെ വലിയൊരു രഹസ്യത്തിന്റെ ചരിത്രം മുഴുവൻ അവൾ അവനോടു പറഞ്ഞു. അവന് അവളോട് സഹതാപം തോന്നി. തന്നോടുള്ള പ്രണയമാണ് ഇതൊക്കെ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നത്. വാഹിദ് പോകാൻ വേണ്ടി എഴുന്നേറ്റു. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. സംസാരിച്ചിരുന്നു നേരം പോയി. നന്നായി വിശക്കുന്നുണ്ട്. രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചതേയുള്ളൂ.ഇവൾക്ക് വിശപ്പൊന്നും ഇല്ലേ ആവോ..
"പോകുവാണോ?" അവൾ സങ്കടത്തോടെ ചോദിച്ചു. അതെ എന്നവൻ മൂളി.
"ഇന്നിവിടെ നിക്കാൻ മേലെ. നല്ല രസമാണ് ഇവിടെ താമസിക്കാൻ.. ചുറ്റും കാടും തണുപ്പും രാത്രിയുടെ ശബ്ദങ്ങളും.. ഇന്നിവിടെ നിന്നോ വാഹിദ്." അവൾ അവന്റെ ശരീരത്തിലേക്ക് ചേർന്ന് നിന്ന് ചിണുങ്ങി.
"ഒന്ന് പോടീ അവിടന്ന്. പ്രകൃതി ആസ്വദിക്കാൻ പറ്റിയ അവസ്ഥയിൽ ആണല്ലോ ഞാനിപ്പോ." അവൻ അവളെ പിടിച്ചു നേരെ നിർത്തി. എന്നിട്ട് ചോദിച്ചു.
"നിനക്ക് ഭക്ഷണം ഒന്നും
💬 Comments
View all comments