0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1667

ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. അവന്റെ കൂസലില്ലായ്മ കണ്ട സക്കീറിന് കോപം നുരച്ചുപൊന്തി. അയാള്‍ അവനെ അടിക്കാനായി മുന്പോട്ട് ആഞ്ഞപ്പോള്‍ അയാളുടെ ഭാര്യ ഇടയില്‍ കയറി. “പോട്ടെ..ഒന്നും ശേയ്യണ്ട....ചെറിയ പയ്യനാ..(തിരിഞ്ഞു വാസുവിനോട്)..മോനെ ജ്ജ് പോ..വേഗം..” വാസു ഷര്‍ട്ട് നേരെ ഇട്ട ശേഷം സക്കീറിനെ നോക്കി. “മാമാ....തല്ക്കാലം ഞാന്‍ പോകുന്നു..പക്ഷെ ഷാജിയെ ഞാന്‍ കാണും... നിങ്ങള്‍ക്ക് മനസിലാകാത്തത് ചിലപ്പോള്‍ അവനു മനസ്സിലയാലോ..” “അവന്റെ കൈയില്‍ ചെന്നു കേറിക്കൊടുക്ക്..അതോടെ നിന്റെ എല്ലാ പൂതീം തീരും..എടി കൊച്ചെ നീ ഇവനെ കൊലയ്ക്ക് കൊടുക്കാന്‍ കൊണ്ട് നടക്കുവാണോ..വിളിച്ചോണ്ട് പോ..” തിരികെ വരാന്തയിലേക്ക് കയറിക്കൊണ്ട് സക്കീര്‍ ഡോണയെ നോക്കി ചോദിച്ചു. ഡോണ നിരാശയോടെ നില്‍ക്കുകയായിരുന്നു. വാസുവിനെ അയാള്‍ തള്ളിയിട്ടത് അവളുടെ മനസ്സിനെ അതിയായി വേദനിപ്പിച്ചു. എങ്കിലും അവന്‍ പ്രതികരിക്കാഞ്ഞത് നന്നായി എന്നവള്‍ക്ക് തോന്നി. അയാളുടെ കൈകള്‍ക്ക് വാസുവിന്റെ കാലിന്റെ വണ്ണമുണ്ട്. മറ്റുള്ളവരോട് ചെയ്യുന്നത് പോലെ ഇയാളോട് നടന്നെന്നു വരില്ല; ഭീകരനാണ് ഈ മനുഷ്യന്‍. “ഞാന്‍ ഇനിയും വരും കേട്ടോ....കാരണം ഒരു വരവുകൂടി വരേണ്ടി വരും മാമു....” ബുള്ളറ്റില്‍ കയറി ഇരുന്നശേഷം വാസു സക്കീറിനെ നോക്കി പറഞ്ഞു “പോടാ..പോടാ..വാങ്ങിച്ചു കൂട്ടാതെ” സക്കീര്‍ വീണ്ടും കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. ഡോണ അവജ്ഞയോടെ സക്കീറിനെ നോക്കിയ ശേഷം ബൈക്കില്‍ വാസുവിന്റെ പിന്നില്‍ കയറി. ബുള്ളറ്റ് റോഡിലേക്കിറങ്ങി. “നീയെന്താ അയാളെ ഒന്നും ചെയ്യാഞ്ഞത്?” അവള്‍ അത്ഭുതത്തോടെ ചോദിച്ചു. “നമ്മളിവിടെ വന്നത് ഷോ കാണിക്കാന്‍ ആണോ? നിനക്ക് ഷാജിയുടെ മൊഴി വേണം..അതിനുവേണ്ടി ഒന്നോ രണ്ടോ അടി ഞാന്‍ കൊണ്ടോളാം..മുംതാസിനു നീതി വാങ്ങി കൊടുക്കേണ്ടത് ഇപ്പോള്‍ നിന്റെ മാത്രമല്ല..എന്റെയും ആഗ്രഹമാണ്... കാരണം ഇപ്പഴാണ് എനിക്ക് ഇതില്‍ ഒരു രസം കിട്ടുന്നത്....ഇനി ഞാന്‍ ഷാജിയെ നേരില്‍ കണ്ടു സംസാരിച്ചോളാം..അവനും ഇതേ മട്ടു കാണിച്ചാല്‍ പിന്നെ അവന്റെ വായ തുറപ്പിക്കാനുള്ള മാര്‍ഗ്ഗം എന്റെ കൈയില്‍ വേറെ ഉണ്ട്” വാസു പറഞ്ഞു. “എന്താണ് നീ ഉദ്ദേശിക്കുന്നത്?’ “മോള്‍ അപ്പം തിന്നാല്‍ മതി..കുഴി എണ്ണണ്ട..” വണ്ടി പ്രധാന റോഡിലേക്ക് കുതിച്ചിറങ്ങി. --------------------------- “എന്താ സാര്‍ വിളിപ്പിച്ചത്” ശങ്കരന്‍ ചെറിയ ആശങ്കയോടെ പൌലോസിനോട്‌ ചോദിച്ചു. അയാളും ഒപ്പം ദിവ്യയും സ്റ്റേഷനില്‍ പൌലോസിന്റെ മുറിയില്‍

💬 Comments

View all comments