Chapter Title : മൃഗം 15 [Master]
“വേറെ?” അയാള്‍ ചോദിച്ചു. “ഇത് പറയാനാണ് ഞങ്ങള്‍ വന്നത്” “സരി..പറഞ്ഞല്ലോ..ഇനി പൊക്കോ” “അപ്പോള്‍..മാമന്‍ ഇത് പറയില്ലേ?” “നീ തനിയെ പോകുന്നോ അതോ ഞാന്‍ എഴുന്നെല്‍ക്കണോ?” അയാള്‍ സ്വതവേ ചുവന്ന കണ്ണുകള്‍ മുഴപ്പിച്ച് വാസുവിനെ നോക്കി. “മാമാ..നിങ്ങളുടെ മകള്‍ക്കാണ് അങ്ങനെയൊരു ഗതി വന്നതെങ്കില്‍ എന്നൊന്ന് ആലോചിച്ചു നോക്ക്; അത് ഒരേയൊരു മകള്‍ കൂടിയാണെങ്കില്‍? നന്നായി ചിന്തിച്ചിട്ട് മാമനൊരു തീരുമാനം എടുക്ക്..” വാസു ഒന്നുകൂടി ശ്രമിച്ചുനോക്കി. “എഴുന്നെല്‍ക്കാടാ നായെ” സക്കീര്‍ സ്വരം കടുപ്പിച്ചു. ഡോണ വാസുവിനെ നോക്കി പോകാം എന്ന് കണ്ണ് കാണിച്ചു. അവിടെ നടക്കുന്ന കാര്യങ്ങള്‍ അവളുടെ പെന്‍ ക്യാമറ ഒപ്പിയെടുക്കുന്നുണ്ടയിരുന്നു. അയാള്‍ സഹകരിക്കില്ലെന്ന് കണ്ടതോടേ വാസുവും ഡോണയും എഴുന്നേറ്റു. അവന്‍ പടിക്കല്‍ നിന്നിരുന്ന ഷാജിയുടെ ഭാര്യയേയും ഉമ്മയെയും നോക്കി. “നിങ്ങള്‍ രണ്ടു സ്ത്രീകള്‍ അല്ലെ..ഒരു പാവം പെണ്ണിനെ നശിപ്പിച്ച് അവളെ ആത്മഹത്യ ചെയ്യിപ്പിച്ച കുറെ കുറ്റവാളികളെ നിയമത്തിന്റെ മുന്‍പിലെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മാമന്‍ പക്ഷെ അത് മനസിലാക്കുന്നില്ല..നിങ്ങളെങ്കിലും ഷാജിയോട് അതൊന്നു പറഞ്ഞു മനസിലാക്കുമോ?” വാസു അവരെ നോക്കി ചോദിച്ചു. “വാസൂ..” ഡോണ ഉറക്കെ അവനെ വിളിച്ചു. അപ്പോഴേക്കും അവന്‍ വരാന്തയില്‍ നിന്നും പുറത്ത് നിലത്തേക്ക് മലര്‍ന്നടിച്ചു വീണു കഴിഞ്ഞിരുന്നു. അവന്റെ കഴുത്തിനു പിടിച്ച് ശക്തമായി തള്ളിയ സക്കീര്‍ ഒരു വെട്ടുപോത്തിനെപ്പോലെ നിലത്തേക്ക് ചാടിയിറങ്ങി. “പന്നീടെ മോനെ..എന്റെ വീട്ടില്‍ക്കേറി ഇവിടുത്തെ പെണ്ണുങ്ങളോട് സംസാരിക്കുന്നോ..” അവനെ ചവിട്ടാന്‍ കാലുയര്‍ത്തി സക്കീര്‍ ഗര്‍ജ്ജിച്ചു. ഡോണ ഞെട്ടിത്തരിച്ച് നിലത്തു വീണുകിടന്നിരുന്ന വാസുവിനെ നോക്കി. ഒപ്പം സക്കീറിനെയും. സക്കീറിന്റെ കാല്‍ തന്റെ മേല്‍ പതിയുന്നതിനു തൊട്ടുമുന്പ് വാസു ഉരുണ്ടുമാറിക്കഴിഞ്ഞിരുന്നു. അനന്തരം ഒരു കുതിപ്പിന് ചാടി എഴുന്നേറ്റ അവന്‍ ദേഹത്തെ പോടീ തട്ടിക്കളഞ്ഞിട്ട് അയാളെ നോക്കി പുഞ്ചിരിച്ചു. “എന്നാലും വല്ലാത്തൊരു ഉന്തായിപ്പോയി. മോശമായിപ്പോയി മാമാ മോശം. അതിഥികളോട് ഇങ്ങനെയാണോ പെരുമാറുന്നത്?” “ഇറങ്ങിപ്പോടാ കൈയ്ക്ക് പണി ഉണ്ടാക്കാതെ..” മസില്‍ ഉരുട്ടി മീശ പിരിച്ചുകൊണ്ട് സക്കീര്‍ അലറി. അയാളുടെ ഭാര്യയും മരുമകളും വാസുവിനെ സഹാതാപത്തോടെ നോക്കി. “ഇങ്ങള് പോ മോനെ..വെറുതെ പ്രശ്നം ഉണ്ടാക്കാതെ..” അയാളുടെ ഭാര്യ അവനോട് പറഞ്ഞു. “പോവ്വാ ഉമ്മാ..എനിക്ക് വിഷമമില്ല..നമ്മുടെ മാമന്‍ അല്ലെ എന്നെ തള്ളിയത്” വാസു
💬 Comments
View all comments