0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 3.2K

മട്ടു കാണിച്ചാല്‍ പിന്നെ അവന്റെ വായ തുറപ്പിക്കാനുള്ള മാര്‍ഗ്ഗം എന്റെ കൈയില്‍ വേറെ ഉണ്ട്” വാസു പറഞ്ഞു. “എന്താണ് നീ ഉദ്ദേശിക്കുന്നത്?’ “മോള്‍ അപ്പം തിന്നാല്‍ മതി..കുഴി എണ്ണണ്ട..” വണ്ടി പ്രധാന റോഡിലേക്ക് കുതിച്ചിറങ്ങി. --------------------------- “എന്താ സാര്‍ വിളിപ്പിച്ചത്” ശങ്കരന്‍ ചെറിയ ആശങ്കയോടെ പൌലോസിനോട്‌ ചോദിച്ചു. അയാളും ഒപ്പം ദിവ്യയും സ്റ്റേഷനില്‍ പൌലോസിന്റെ മുറിയില്‍ ആയിരുന്നു. “നിങ്ങള്‍ക്കെതിരെ വീണ്ടും ഒരു ആക്രമണത്തിന് അറേബ്യന്‍ ഡെവിള്‍സ് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പറയാനാണ് ഞാന്‍ വിളിപ്പിച്ചത്” പൌലോസ് പറഞ്ഞു. ശങ്കരന്‍ ഞെട്ടലോടെ മകളെ നോക്കി. അവളുടെ മുഖത്ത് പക്ഷെ കൂസലുണ്ടായിരുന്നില്ല. “നിങ്ങളുടെ വീടിനു കാവലിടാന്‍ തക്ക പോലീസ് ഫോഴ്സ് ഇവിടില്ല. അതുകൊണ്ട് ഏക പോംവഴി നിങ്ങള്‍ സ്വയം സൂക്ഷിക്കുക എന്നതാണ്. രാത്രി അസമയത്ത് ആര് വീട്ടില്‍ വന്നാലും ഒരു കാരണവശാലും കതക് തുറക്കരുത്. പുറത്തേക്കുള്ള കതകുകളുടെ ബലം ഉറപ്പാക്കണം. അത്ര പെട്ടെന്ന് ഒരാളും അത് തകര്‍ത്ത് ഉള്ളില്‍ കയറരുത്. എന്തെങ്കിലും സംശയകരമായി തോന്നിയാല്‍ ഉടന്‍ തന്നെ എന്നെ വിളിക്കണം. എന്റെ മൊബൈല്‍ നമ്പര്‍ നിങ്ങളുടെ പക്കലുണ്ടല്ലോ അല്ലെ?” “ഉണ്ട് സര്‍” ശങ്കരന്‍ പറഞ്ഞു. “ങാ പിന്നെ മോളെ നീയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. നീ സ്കൂളില്‍ പോകുന്നതും വരുന്നതും തനിച്ചാണല്ലോ..പറ്റുമെങ്കില്‍ കുറച്ചു കൂട്ടുകാരുടെ കൂടെ വരുകയും പോകുകയും ചെയ്യുക” പൌലോസ് ദിവ്യയെ നോക്കി പറഞ്ഞു. “എന്റെ വീടിനടുത്ത് നിന്നും ആരും ആ സ്കൂളില്‍ പഠിക്കുന്നില്ല സര്‍” അവള്‍ പറഞ്ഞു. “എങ്കിലും എത്താവുന്ന അത്ര ദൂരം മറ്റു കുട്ടികളുടെ കൂടെ വരാന്‍ ശ്രമിക്കുക. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഏതെങ്കിലും വണ്ടി പിന്തുടരുകയോ

💬 Comments

View all comments