Chapter Title : മൃഗം 15 [Master]
ഉപയോഗിച്ചാല്‍ മതി. അവളെ അതില്‍ നിന്നും മറ്റേ വണ്ടിയില്‍ കയറ്റിയ ശേഷം നമ്പര്‍ പ്ലേറ്റ് ഒറിജിനല്‍ തന്നെ ഉപയോഗിക്കാം. പകല്‍ ആയതുകൊണ്ട് സൂക്ഷിക്കണം. രാത്രി ഇനിയൊരു ഓപ്പറേഷന്‍ നടത്തണ്ട. മിക്കവാറും അവന്‍ അവര്‍ക്ക് കാവലിടാന്‍ ചാന്‍സുണ്ട്” മാലിക്ക് പറഞ്ഞു. ഷാജി തലയാട്ടി. സക്കീറിന്റെ മകനായ ഷാജിക്ക് പ്രായം 27. സക്കീറിനെപ്പോലെതന്നെ കരിവീട്ടിയുടെ നിറമുള്ള ഉറച്ച ശരീരമുള്ള അവന്‍ ഒത്തൊരു ഗുണ്ടയാണ്. “അവളെ പൊക്കാന്‍ പറ്റിയ സ്ഥലം അവളുടെ വീട്ടിലേക്കുള്ള വഴിയെ ഉള്ള പാടങ്ങളുടെ നടുവിലൂടെയുള്ള ഒരു റോഡ് ആണ്. അവിടെ രണ്ടു വശങ്ങളിലും പാടങ്ങള്‍ ആണ്. ആള്‍ത്താമസം തീരെ ഇല്ല. പിന്നെ മറ്റൊരു സഹായം കൂടി നിങ്ങള്‍ക്ക് മുസ്തഫാക്ക ചെയ്ത് തരും. അവളുടെ മൊബൈല്‍ ഫോണ്‍ അന്ന് അവളുടെ കൈയില്‍ കാണില്ല. അത് സ്കൂളില്‍ വച്ച് ഇക്കയുടെ പരിചയത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് അടിച്ചു മാറ്റിക്കും. അവള്‍ക്ക് ഒരു കാരണവശാലും ആരുമായും ബന്ധപ്പെടാന്‍ അതുകൊണ്ട് സാധിക്കില്ല. എങ്കിലും എല്ലാം സൂക്ഷ്മതയോടെ ചെയ്യണം. അവളെ കിട്ടിയാല്‍ നേരെ നിന്റെ വീടിനടുത്തുള്ള നമ്മുടെ ഗോഡൌണില്‍ എത്തിക്കണം. ഒന്നാമത്തെ വണ്ടിക്കാര്‍ക്ക് കുറെ അകലം വിട്ടു മാത്രമേ രണ്ടാമത്തെ വണ്ടി പോകാവൂ. രണ്ടും ഒരുമിച്ചു പോകരുത്. പ്രശ്നം വല്ലതും ഉണ്ടായാല്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ പരസ്പരം അത് അറിയിക്കണം. അത്യാവശ്യത്തിനു മുസ്തഫാക്കയുടെ സഹായവും വേണ്ടിവന്നാല്‍ നിങ്ങള്‍ക്ക് ഉണ്ടാകും” മാലിക്ക് പറഞ്ഞു നിര്‍ത്തി. “എന്നാല്‍ ശരി...പൊയ്ക്കോ” “പിന്നെ സാറന്മാരെ വാപ്പ ഒരു കാര്യം വിളിച്ചു പറഞ്ഞാരുന്നു” ഷാജി പറഞ്ഞു. “എന്ത്?” സ്റ്റാന്‍ലി ചോദിച്ചു. “ഏതോ ഒരു വാസൂം ആ ടിവിക്കാരി പെണ്ണും കൂടി വാപ്പയെ കാണാന്‍ ചെന്നിരുന്നെന്ന്..എന്നെ കാണാനാണ് അവര്‍ ചെന്നത്..സംഗതി മറ്റേത് തന്നെ. മുംതാസിനെ അന്ന് നിങ്ങള്‍ പിടിച്ചുകൊണ്ട് പോയത് ഞാന്‍ ഓടിച്ച വണ്ടിയില്‍ ആയിരുന്നു എന്ന് ഞാന്‍ സാക്ഷി പറയണം...എന്തായാലും വാപ്പ അവനെ ചെറുതായി ഒന്ന് പെരുമാറിയിട്ടാണ് വിട്ടത്..” ഷാജി പറഞ്ഞു. മൂവരും പരസ്പരം നോക്കി. “കള്ളനായിന്റെ മോള്‍ക്ക് കടി മാറിയിട്ടില്ല..ഉം നീ പൊക്കോ..അത് ഞങ്ങള് നോക്കിക്കോളാം” അര്‍ജ്ജുന്‍ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ അവര്‍ മൂവരും പരസ്പരം നോക്കി. “അവളുടെ അസുഖം
💬 Comments
View all comments