Chapter Title : മൃഗം 17 [Master]
വന്നത് എന്ന സംശയം അവളെ പരിഭ്രാന്തിയിലാഴ്ത്തി. മെല്ലെ മുറിക്കു പുറത്തിറങ്ങി മുന്‍പിലെ മുറിയിലേക്ക് അവള്‍ പാളി നോക്കി. പൌലോസ് ഉള്ളിലേക്ക് കയറിവരുന്നത് അവള്‍ കണ്ടു. “എന്താ സര്‍..” ശങ്കരന്‍ പൌലോസിന്റെ വരവിന്റെ ഉദ്ദേശമറിയാനായി ചോദിച്ചു. “നിങ്ങളുടെ മോളെവിടെ? അവളെ വിളിക്ക്” പൌലോസിന്റെ ശബ്ദം പരുഷമായിരുന്നു. അതുകൂടി കേട്ടതോടെ ദിവ്യ വിറയ്ക്കാന്‍ തുടങ്ങി. സംഗതി താന്‍ സംശയിച്ചത് തന്നെ. അവളുടെ മനസില്‍ ഭയം ഒരു വടവൃക്ഷത്തെപ്പോലെ പടര്‍ന്നു പന്തലിച്ചു. തന്റെ മോഹങ്ങളും ധാരണകളും പാടെ തെറ്റിയിരിക്കുന്നു. ശ്ശോ..വേണ്ടായിരുന്നു; ആ മെസേജ് അയയ്ക്കെണ്ടായിരുന്നു. പക്ഷെ പോയബുദ്ധി ആനപിടിചാലും കിട്ടില്ലല്ലോ. ഇനി എന്ത് ചെയ്യും? സാറ് എല്ലാം അച്ഛനോടും അമ്മയോടും പറയുമായിരിക്കും. ഭയത്തോടെ അവള്‍ രക്ഷപെടാനുള്ള പഴുതുകള്‍ തകപുകഞ്ഞാലോചിച്ചു. “എന്താ സര്‍..എന്ത് പറ്റി?” രുക്മിണി ശങ്കയോടെ പൌലോസിനോട് ചോദിച്ചു. “നിങ്ങള്‍ പറഞ്ഞത് കേള്‍ക്ക്..വിളിക്കവളെ” പൌലോസിന്റെ സ്വരം ഉയര്‍ന്നു. ദിവ്യയ്ക്ക് മൂത്രശങ്ക ഉണ്ടായി. അവള്‍ പൂക്കുല പോലെ വിറച്ചു. “ദിവ്യെ..ഇങ്ങോട്ട് വന്നെ” അച്ഛന്‍ വിളിക്കുന്നത് കേട്ടപ്പോള്‍ ഭയം കൊണ്ട് അവളുടെ അടിവസ്ത്രം നനഞ്ഞു. പേടിച്ച് വിറച്ച് അവള്‍ അവരുടെ അടുത്തേക്ക് നടന്നു. “ഇങ്ങോട്ട് മാറി നില്‍ക്കടി” പൌലോസ് ഗര്‍ജ്ജിച്ചു. അയാളുടെ ശബ്ദത്തിന്റെ കാഠിന്യം ശങ്കരനെയും രുക്മിണിയെയും പോലും ഞെട്ടിച്ചു. കാര്യം അറിയാതെ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു അവര്‍ ഇരുവരും. ദിവ്യ കിടുകിടെ വിറച്ചുകൊണ്ട് അയാളുടെ മുന്‍പില്‍ നിന്നു. ഭയം മൂലം അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. അവള്‍ വിറയ്ക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. “എടി..എന്റെ ഈ കൈ കൊണ്ട് ഞാനൊരെണ്ണം തന്നാല്‍ നീ ആ നിമിഷം പിടഞ്ഞു വീണു ചാകും..അതുകൊണ്ട് നിനക്ക് ഞാന്‍ വേറൊരു മരുന്ന് കൊണ്ടുവന്നിട്ടുണ്ട്”
💬 Comments
View all comments