0%

Chapter Title : മൃഗം 17 [Master]

Author : Master Read All Parts 1625

അറിയില്ലെങ്കില്‍ അവരെ ഉണ്ടാക്കരുത്..മനസിലായോ? എന്താണ് കാര്യമെന്ന് മോളോട് ചോദിച്ചാല്‍ മതി. പിന്നെ..ഇവളുടെ കൈയിലുള്ള ആ മൊബൈല്‍, ഇനിമേല്‍ അവള്‍ക്ക് നല്‍കിപ്പോകരുത്. സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഒരു അത്യാവശ്യ വസ്തുവല്ല. കുട്ടികള്‍ ചോദിക്കുന്നതെന്തും സാധിച്ചു കൊടുക്കലല്ല ഒരു തന്തയുടെയും തള്ളയുടെയും കടമ..” പല്ല് ഞെരിച്ചുകൊണ്ട് അയാള്‍ വടി ദൂരെ എറിഞ്ഞു. “പിള്ളേരെ വളര്‍ത്താന്‍ അറിയാത്ത കുറെ തന്തമാരും തള്ളമാരും” പൌലോസ് നിലം ചവിട്ടി മറിച്ച് പുറത്തേക്കിറങ്ങി ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയി. ദിവ്യയ്ക്ക് ശ്വാസം നേരെ വീണത് അപ്പോഴാണ്‌. അയാള്‍ പോയെന്നറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് മുറിയിലേക്കോടി. “എന്താടി? എന്താണ് കാര്യം? ഈ പെണ്ണ് എന്തോ കുഴപ്പം ഉണ്ടാക്കിയതുകൊണ്ടല്ലേ സാറിവിടെ വന്നത്..ഒന്ന് ചെന്നു ചോദിക്കടി എന്താണ് കാര്യമെന്ന്..” ശങ്കരന്‍ കോപത്തോടെ ഭാര്യയോട്‌ പറഞ്ഞു. “ചേട്ടാ..പറയുമ്പോള്‍ ഒന്നും തോന്നരുത്”. ചുണ്ടില്‍ പുച്ഛവും കോപവും ഇടകലര്‍ന്ന ഒരു ചിരിയോടെ രുക്മിണി തുടര്‍ന്നു: “ഓര്‍മ്മയുണ്ടോ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ അവളെ നിങ്ങള്‍ എങ്ങനെയാണ് വളര്‍ത്തിയിരുന്നതെന്ന്? അന്നേ ഞാന്‍ പറഞ്ഞതാണ്‌ അവളൊരു പെണ്‍കുട്ടിയാണ്..ഇങ്ങനെ താന്തോന്നിയായി വളര്‍ത്താന്‍ പാടില്ല എന്ന്. അന്ന് പക്ഷെ അച്ഛനും മോളും എന്നെ ഇവിടുത്തെ വീട്ടുജോലിക്കാരിയെപ്പോലെയല്ലേ കരുതിയിരുന്നത്? എനിക്കും എന്റെ മോനും നിങ്ങള്‍ രണ്ടാളും എതിരായിരുന്നില്ലേ? നിങ്ങളുടെ വളര്‍ത്തു ദോഷത്തിന്റെ ഫലമാണ്‌ ഇന്നിപ്പോള്‍ കണ്ടത്. നിങ്ങള്‍ക്കിനിയും മനസിലായില്ലെങ്കില്‍ പച്ചയ്ക്ക് പറയാം; നിങ്ങളുടെ പുന്നാര മോള്‍ക്ക് ഇപ്പോള്‍ ആ മനുഷ്യനോടായി പ്രേമം. നിങ്ങള്‍ സ്റ്റേഷനിലേക്ക് പോയപ്പോള്‍ അവള്‍ നിര്‍ബന്ധിച്ചു കൂടെ വന്നത് അയാളെ കാണാന്‍ വേണ്ടിയായിരുന്നു. ഇപ്പോള്‍ അവള്‍ മൊബൈലില്‍ വല്ല മെസേജും അങ്ങേര്‍ക്ക് അയച്ചു കാണും. അങ്ങേരൊരു നല്ല മനുഷ്യനായതുകൊണ്ട് നിങ്ങളുടെ മകളെ വഴിപിഴപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചില്ല. പകരം വന്ന് അവളെ വഴക്ക് പറഞ്ഞിട്ട് പോയി; ഒരു ആങ്ങളയെപ്പോലെ. പക്ഷെ അങ്ങേരുടെ സ്ഥാനത്ത് വേറെ വല്ലോനും ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു? ചെല്ല്..ചെന്നു തന്നെത്താന്‍ മോളെ ഗുണദോഷിക്ക്” രുക്മിണി പൊട്ടിത്തെറിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അവള്‍ ശങ്കരനോട് അത്ര കടുത്ത ഭാഷയില്‍ സംസാരിച്ചത്. അത്രമേല്‍ അവള്‍ക്ക് നിരാശയും വിഷമവുമുണ്ടായിരുന്നു ദിവ്യയുടെ കാര്യത്തില്‍. അവള്‍ അയാളുടെ മറുപടിക്ക് കാക്കാതെ ഉള്ളിലേക്ക് പോയി. അമ്മ അച്ഛനോട്

💬 Comments

View all comments