Chapter Title : മൃഗം 17 [Master]
ശബ്ദം പരുഷമായിരുന്നു. അതുകൂടി കേട്ടതോടെ ദിവ്യ വിറയ്ക്കാന്‍ തുടങ്ങി. സംഗതി താന്‍ സംശയിച്ചത് തന്നെ. അവളുടെ മനസില്‍ ഭയം ഒരു വടവൃക്ഷത്തെപ്പോലെ പടര്‍ന്നു പന്തലിച്ചു. തന്റെ മോഹങ്ങളും ധാരണകളും പാടെ തെറ്റിയിരിക്കുന്നു. ശ്ശോ..വേണ്ടായിരുന്നു; ആ മെസേജ് അയയ്ക്കെണ്ടായിരുന്നു. പക്ഷെ പോയബുദ്ധി ആനപിടിചാലും കിട്ടില്ലല്ലോ. ഇനി എന്ത് ചെയ്യും? സാറ് എല്ലാം അച്ഛനോടും അമ്മയോടും പറയുമായിരിക്കും. ഭയത്തോടെ അവള്‍ രക്ഷപെടാനുള്ള പഴുതുകള്‍ തകപുകഞ്ഞാലോചിച്ചു. “എന്താ സര്‍..എന്ത് പറ്റി?” രുക്മിണി ശങ്കയോടെ പൌലോസിനോട് ചോദിച്ചു. “നിങ്ങള്‍ പറഞ്ഞത് കേള്‍ക്ക്..വിളിക്കവളെ” പൌലോസിന്റെ സ്വരം ഉയര്‍ന്നു. ദിവ്യയ്ക്ക് മൂത്രശങ്ക ഉണ്ടായി. അവള്‍ പൂക്കുല പോലെ വിറച്ചു. “ദിവ്യെ..ഇങ്ങോട്ട് വന്നെ” അച്ഛന്‍ വിളിക്കുന്നത് കേട്ടപ്പോള്‍ ഭയം കൊണ്ട് അവളുടെ അടിവസ്ത്രം നനഞ്ഞു. പേടിച്ച് വിറച്ച് അവള്‍ അവരുടെ അടുത്തേക്ക് നടന്നു. “ഇങ്ങോട്ട് മാറി നില്‍ക്കടി” പൌലോസ് ഗര്‍ജ്ജിച്ചു. അയാളുടെ ശബ്ദത്തിന്റെ കാഠിന്യം ശങ്കരനെയും രുക്മിണിയെയും പോലും ഞെട്ടിച്ചു. കാര്യം അറിയാതെ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു അവര്‍ ഇരുവരും. ദിവ്യ കിടുകിടെ വിറച്ചുകൊണ്ട് അയാളുടെ മുന്‍പില്‍ നിന്നു. ഭയം മൂലം അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. അവള്‍ വിറയ്ക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. “എടി..എന്റെ ഈ കൈ കൊണ്ട് ഞാനൊരെണ്ണം തന്നാല്‍ നീ ആ നിമിഷം പിടഞ്ഞു വീണു ചാകും..അതുകൊണ്ട് നിനക്ക് ഞാന്‍ വേറൊരു മരുന്ന് കൊണ്ടുവന്നിട്ടുണ്ട്” അയാള്‍ പോക്കറ്റില്‍ നിന്നും ചുരുട്ടി വച്ചിരുന്ന ഒരു ചൂരല്‍വടി പുറത്തെടുത്തു. “സര്‍.കാര്യം എന്താണ് സര്‍..” ശങ്കരന്‍ ആകാംക്ഷയോടെ ചോദിച്ചു. “വായടയ്ക്കടോ..(ദിവ്യയെ നോക്കി) കൈ നീട്ടടി..” ദിവ്യ ഉറക്കെ കരഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി. “എന്നെ അടിക്കല്ലേ സര്‍..എന്നോട് ക്ഷമിക്കണം..എനിക്ക് ഒരു അബദ്ധം പറ്റിയതാ..മെസേജ് മാറി സെന്റ് ആയിപ്പോയതാ...” അവള്‍ തനിക്ക് രക്ഷയില്ല എന്ന് മനസിലായതോടെ ഉറക്കെ കരഞ്ഞുകൊണ്ട് അയാളോട് അപേക്ഷിച്ചു. “കൈ നീട്ടാന്‍..” പൌലോസ് ഗര്‍ജ്ജിച്ചു. ദിവ്യ കരഞ്ഞ്, കണ്ണുകള്‍ അടച്ചുകൊണ്ട് മെല്ലെ മെല്ലെ കൈനീട്ടി. അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകിയിറങ്ങി. പൌലോസ് കോപത്തോടെ വടി മുകളിലേക്ക് ഉയര്‍ത്തി. “അയ്യോ സാറേ അടിക്കല്ലേ..അവളെന്തു തെറ്റാണ് ചെയ്തത്?” വേഗം അവള്‍ക്കും പൌലോസിനും ഇടയില്‍ കയറി നിന്നുകൊണ്ട് രുക്മിണി കൈകള്‍ കൂപ്പി. “പെണ്‍കുട്ടികളെ വളര്‍ത്താന്‍
💬 Comments
View all comments