Chapter Title : മൃഗം 17 [Master]
പോയിരുന്നു. എഴുന്നേല്‍ക്കാന്‍ സാധിക്കാതെ അവന്‍ കിടന്നു ഞരങ്ങി. ദൂരെ നിന്നു സംഗതി കണ്ടുകൊണ്ടു നിന്നിരുന്ന അവന്റെ അണികള്‍ക്ക് അങ്ങോട്ട് അടുക്കാനുള്ള ധൈര്യം ഉണ്ടായില്ല. “വാടീ..നമുക്ക് പോകാം. ഇവനല്ല ഇവന്റെ ആ ഇരിക്കുന്ന തന്തപ്പടി നിനക്ക് വേണ്ട മൊഴി നീ ആഗ്രഹിക്കുന്നതുപോലെ നല്‍കും..ഡാ പുല്ലേ. ഇനി നീ എന്റെ കാലില്‍ വീണു സ്വയം പറയും നിന്റെ സാറന്മാര്‍ക്ക് എതിരെയുള്ള സത്യം. നീ അത് കുറിച്ചിട്ടോ.” പോകുന്നപോക്കില്‍ ഒരു ചവിട്ടുകൂടി അവനു കൊടുത്തിട്ട് വാസു പറഞ്ഞു. അവന്‍ ചെന്നു ബൈക്ക് എടുത്ത് സ്റ്റാര്‍ട്ട് ചെയ്തു. സക്കീര്‍ പോലും ഭയന്നു വിറച്ച് ഇരിക്കുകയായിരുന്നു. അയാള്‍ക്ക് അവനെ നോക്കാനുള്ള ധൈര്യം പോലും വന്നില്ല. ഡോണ പിന്നില്‍ കയറിയപ്പോള്‍ വാസു ബൈക്ക് മുന്‍പോട്ടെടുത്തു. ഡോണ സ്വയം മറന്ന അവസ്ഥയിലായിരുന്നു. വാസുവിന്റെ വാക്കുകള്‍ അവളുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. തന്നെ ഒരു സഹോദരി ആയാണ് അവന്‍ കാണുന്നത്. താന്‍ ഇരിക്കുന്നത് ശക്തനായ, ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കാത്ത തന്റെ ആങ്ങളയുടെ കൂടെയാണ്. അവള്‍ക്ക് ഓര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു. “വാസൂ..നീ എന്നെ കരയിപ്പിച്ചു. ഒരിടത്തും പതറാത്ത എന്റെ മനസ് ഇന്നെനിക്ക് കൈമോശം വന്നെടാ പോത്തെ..” അവന്റെ പിന്നില്‍ മുഖം അമര്‍ത്തി കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു. “മിണ്ടാതിരിക്കെടി..ആ വിഷമം മാറാന്‍ പോകുന്ന വഴിക്ക് ഏതെങ്കിലും ബാറില്‍ നിന്നും നീ എനിക്കൊരു ബിയര്‍ വാങ്ങി തന്നേക്ക്...” “പോടാ കാട്ടാളാ....എന്നെ കരയിച്ചിട്ടു ഞാന്‍ തന്നെ നിനക്ക് വാങ്ങിത്തരണം അല്ലെ..” അവള്‍ അവന്റെ പിന്നില്‍ ഇടിച്ചു. ---------------- ദിവ്യ കട്ടിലില്‍ കിടന്നുകൊണ്ട് പൌലോസിന്റെ വാട്ട്സപ്പ് പ്രൊഫൈല്‍ ഫോട്ടോയില്‍ നാണത്തോടെ നോക്കുകയായിരുന്നു. തനിക്ക് കൊച്ചിയില്‍ പോകാന്‍
💬 Comments
View all comments