Chapter Title : മൃഗം 17 [Master]
അവളുടെ കവിളില്‍ തലോടി. ദിവ്യ അയാളുടെ മടിയില്‍ കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു. “ഇല്ല..ഇനി ഒരിക്കലും ഞാന്‍ കാരണം എന്റെ അച്ഛന്റെ മനസു വിഷമിക്കില്ല. എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി അച്ഛാ..എന്നോട് പൊറുക്കണം” മടിയില്‍ നിന്നും നിവര്‍ന്ന ദിവ്യ ശങ്കരന്റെ കൈകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകിയിറങ്ങിയ മിഴിനീര്‍ അയാള്‍ കൈകള്‍ കൊണ്ട് തുടച്ചു. “സാരമില്ല മോളെ..സാരമില്ല. തെറ്റുകള്‍ മനുഷ്യസഹജമാണ്; തെറ്റ് സംഭാവിക്കാത്തവരായി ഈ ലോകത്ത് ആരും തന്നെയില്ല. മോളുടെ ഈ പ്രായത്തില്‍ പല തെറ്റുകളും സംഭവിക്കും. പക്ഷെ അതൊക്കെ തിരിച്ചറിഞ്ഞു തിരുത്തുമ്പോള്‍ ആണ് നമ്മള്‍ നല്ല മനുഷ്യരായി മാറുന്നത്. മോള്‍ ഇനി സൂക്ഷിച്ചാല്‍ മതി. പഠനത്തില്‍ മോള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരാനുള്ള ഒരു ഉത്സാഹം ഉണ്ടാക്കിയെടുക്കണം. പിന്നെ മോള്‍ക്ക് ടൈം പാസ് വേണമെങ്കില്‍ വല്ല ഡാന്‍സോ പാട്ടോ പഠിക്കാന്‍ പോ..പക്ഷെ മറ്റുള്ളവര്‍ മോളെ മോശക്കാരി എന്ന് പറയാന്‍ ഒരിക്കലും ഇട ഉണ്ടാക്കരുത്” ദിവ്യ കരഞ്ഞുകൊണ്ട് തലയാട്ടി. ശങ്കരന്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് സ്വിച്ചോഫ് ആക്കിയിട്ട് അയാളുടെ നേരെ നീട്ടി. “ഇന്നാ അച്ഛാ..ഇനി എനിക്കിത് വേണ്ട” അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു. “സാരമില്ല. മോളത് വച്ചോ. ദുരുപയോഗം ചെയ്യാതിരുന്നാല്‍ മാത്രം മതി” അയാള്‍ പറഞ്ഞു. “അല്ല. എനിക്കിനി ഇത് വേണ്ട. അച്ഛന്‍ വച്ചോ..ഇല്ലെങ്കില്‍ ആര്‍ക്കെങ്കിലും കൊടുത്തോ” അവള്‍ അയാളെ നിര്‍ബന്ധിച്ചു. “ശരി. മോള്‍ക്കിത് തിരികെ വേണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ചോദിച്ചാല്‍ മതി. ഇത് അച്ഛന്‍ സൂക്ഷിച്ചോളാം” അയാള്‍ അത് വാങ്ങി പുറത്തേക്കിറങ്ങി. ശങ്കരന്‍ പോയിക്കഴിഞ്ഞപ്പോള്‍ ദിവ്യ അല്‍പനേരം ചിന്താകുലയായി ഇരുന്നു. അവളുടെ മനസ്സില്‍ പല തീരുമാനങ്ങളും മാറി മറിഞ്ഞു. അവസാനം ശക്തമായ തീരുമാനമെടുത്ത മട്ടില്‍ അവള്‍ എഴുന്നേറ്റ് തന്റെ ഡയറി എടുത്ത് അതിലിങ്ങനെ എഴുതി: “ഈ ദിവസം ഞാനൊരിക്കലും മറക്കില്ല. യഥാര്‍ത്ഥ സ്നേഹത്തിന് ഒരു വിലയുമില്ല എന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി ഇന്ന് തിരിച്ചറിഞ്ഞു. ആത്മാര്‍ഥമായി സ്നേഹിച്ചതിന് ഒരാളെന്നെ ഒരു കൃമിയെപ്പോലെ കരുതി അവഹേളിച്ചു. എന്റെ മനസ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നു. അത് ഇനി ഒരിക്കലും ഉണങ്ങില്ല. ഇതിനു മുന്‍പ് എന്റെ
💬 Comments
View all comments