0%

Chapter Title : മൃഗം 17 [Master]

Author : Master Read All Parts 1629

മനസ്സിനെ ഇതിലേറെ തകര്‍ത്തത് മറ്റൊരുവനാണ്. എന്നേക്കാള്‍ അധികം ഞാന്‍ സ്നേഹിച്ചിരുന്ന അവന്‍ കുറേക്കൂടി സൗന്ദര്യവും പണവും വിദ്യാഭ്യാസവും ഉള്ള ഒരുവളെ കണ്ടപ്പോള്‍ അവളുടെ പിന്നാലെ പോയി. എന്റെ മാംസം മാത്രം മോഹിച്ച് പെണ്‍കുട്ടികളെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന ചില വൃത്തികെട്ടവന്മാരല്ലാതെ നല്ല ഒരു പുരുഷനും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല. ഒരാളും, ഒരു പുരുഷനും എന്നിലെ സ്നേഹം ദാഹിക്കുന്ന പെണ്ണിനെ കണ്ടില്ല; ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഞാനും അവരെ വെറുക്കുന്നു. എനിക്കിനി ഈ ജീവിതത്തില്‍ ഒരു പുരുഷനും ഉണ്ടാകില്ല. ഒരിക്കലും! ഞാന്‍ വിവാഹം കഴിക്കില്ല. ആജീവനാന്തം ഒരു കന്യകയായി ഞാന്‍ ജീവിക്കും. എന്റെ ഈ തീരുമാനം പാറ പോലെ ഉറച്ചതാണ്. ഇത് മാറണമെങ്കില്‍ അതെന്റെ മരണത്തോടെ മാത്രമായിരിക്കും” എഴുതിയത് മൂന്നാലാവര്‍ത്തി വായിച്ച ശേഷം അവള്‍ ഡയറി മടക്കിവച്ചു. അവള്‍ക്ക് വല്ലാത്ത ആശ്വാസമുണ്ടായി. ദിവ്യ എഴുന്നേറ്റ് മുഖം കഴുകിയശേഷം അടുക്കളയിലേക്ക് ചെന്നു. രുക്മിണി താടിക്ക് കൈയും കൊടുത്ത് അവിടെ ഉണ്ടായിരുന്ന ബെഞ്ചില്‍ ദുഖത്തോടെ ഇരുപ്പുണ്ടായിരുന്നു. ദിവ്യ ചെന്ന് അവളുടെ കാല്‍ക്കല്‍ ഇരുന്ന് ആ കാല്‍പ്പാദങ്ങളില്‍ മുഖം അമര്‍ത്തി കരഞ്ഞു. രുക്മിണി താഴേക്ക് അവളുടെ ഇരുപ്പ് നോക്കി. ആ അമ്മയുടെ മനസ് പിടഞ്ഞു. തന്റെ ഉദരത്തില്‍ വളര്‍ന്ന തന്റെ മകളാണ് ഇത്. പാവം; അവളുടെ മനസ് ചഞ്ചലമാണ്. ഒരുപാടു താലോലിച്ചു വളര്‍ത്തിയതിന്റെ കുഴപ്പമാണ്; ഇനിയും പക്വതയായിട്ടില്ല. ഓരോരോ സമയത്ത് തോന്നുന്നതുപോലെ വികാരത്തിനു അടിപ്പെട്ടു ജീവിക്കുന്ന പാവമാണ് തന്റെ മകള്‍. അവളോട്‌ താന്‍ മുഖം കറുപ്പിച്ചാല്‍ അവള്‍ക്ക് സഹിക്കാന്‍ പറ്റില്ല. രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു. “മോളെ..എന്തായിത്..എഴുന്നേല്‍ക്ക്” അവള്‍ കുനിഞ്ഞ് മകളുടെ പുറത്തു തലോടിക്കൊണ്ട് പറഞ്ഞു. “എന്നോട് ക്ഷമിക്കമ്മേ..ഇനി ഞാനൊരു തെറ്റും ചെയ്യില്ല..മൊബൈല്‍ ഫോണ്‍ ഞാന്‍ അച്ഛന്റെ കൈയില്‍ കൊടുത്തു..ഞാനിനി ഒരു തെറ്റും ചെയ്യില്ല..അമ്മേടേം അച്ഛന്റേം മനസ് ഞാനിനി വിഷമിപ്പിക്കില്ല..ഒരിക്കലും..” മുഖമുയര്‍ത്താതെ ദിവ്യ കരഞ്ഞുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണീര്‍ വീണ് രുക്മിണിയുടെ കാലുകള്‍ നനഞ്ഞു. “എന്റെ പൊന്നുമോള് കരയാതെ. അമ്മ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ. എന്റെ മോളെ ആരും വഴക്ക് പറയുന്നതോ പഴിക്കുന്നതോ എനിക്ക് സഹിക്കില്ല..അതോണ്ടാ..വാ എഴുന്നേല്‍ക്ക്” രുക്മിണി അവളുടെ കൈയില്‍ പിടിച്ച് അവളെ എഴുന്നേല്‍പ്പിച്ചു. പിന്നെ അവളെ

💬 Comments

View all comments