Chapter Title : മൃഗം 17 [Master]
“എന്നാല്‍ സാറെ ഞാന്‍ പോട്ടെ..നാളെ കാണാം” വാസു പുന്നൂസിനോട് യാത്ര ചോദിച്ചു. “ശരി..ഗുഡ് നൈറ്റ്..സൂക്ഷിച്ചു പോണം. നീ ഇന്ന് തല്ലിവീഴ്ത്തിയത് ഡെവിള്‍സിന്റെ വളരെ വേണ്ടപ്പെട്ട ആളെ ആണ്; അവര്‍ അടങ്ങിയിരിക്കില്ല.” പുന്നൂസ് ഓര്‍മ്മിപ്പിച്ചു. “അറിയാം സാറേ..അവന്മാര്‍ എനിക്കെതിരെ വരും..വരട്ടെ..അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഞാന്‍ ഇറങ്ങുന്നു..” അവന്‍ മൂവരെയും നോക്കിയ ശേഷം പുറത്തേക്ക് നടന്നു. “വാസൂ നിന്നേ..എനിക്ക് മറ്റൊരു കാര്യം സംസാരിക്കാനുണ്ട്” ഡോണ അവനെ വിളിച്ചു. വാസു തിരിഞ്ഞു നിന്നു. അവള്‍ അവനെയും കൂട്ടി പുറത്ത് ഉദ്യാനത്തിലേക്ക് ഇറങ്ങി. “ഇരിക്ക്” അവള്‍ പുറത്ത് പൂന്തോട്ടത്തില്‍ ഉണ്ടായിരുന്ന സിമന്റ് ബെഞ്ചില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. “എടാ പോത്തെ..അറിഞ്ഞോ അറിയാതെയോ ഞാനും നീയും ഒരു തെറ്റ് ചെയ്തു. അത് നീ ഉടന്‍ തന്നെ തിരുത്തണം” അവള്‍ പറഞ്ഞു. “തെറ്റോ? എന്ത് തെറ്റ്?” വാസുവിന് കാര്യം മനസിലായില്ല. “അന്ന് നമ്മള്‍ നിന്റെ വീട്ടില്‍ പോയില്ലേ? നീ എന്നോട് ദിവ്യയെ നീ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നില്ലല്ലോ? പറഞ്ഞിരുന്നെങ്കില്‍ നിന്റെ കൂടെ ഞാന്‍ വരില്ലായിരുന്നു. നമ്മുടെ ഒരുമിച്ചുള്ള ആ പോക്ക് അവളുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗ്രാമത്തില്‍ ജീവിക്കുന്ന പക്വതയില്ലാത്ത പെണ്ണാണ് അവള്‍. ആ വിഷമം കൊണ്ടാണ് അന്നവള്‍ക്ക് മോഹാലസ്യം ഉണ്ടായതും പിന്നെ ഒരിക്കലും നിന്നോട് അവള്‍ സംസാരിക്കാഞ്ഞതും” ഡോണ പറഞ്ഞു. “ഏയ്..അങ്ങനെ ആകാന്‍ ചാന്‍സില്ല” വാസു പറഞ്ഞു. “എടാ മണ്ടാ പെണ്ണുങ്ങളുടെ മനസ് നിനക്കറിയില്ല; എനിക്കറിയാം. നീ എത്രയും പെട്ടെന്ന് അവളെ പോയി ഒന്ന് കാണണം. കണ്ട് തെറ്റിദ്ധാരണ വല്ലതുമുണ്ടെങ്കില്‍ അത് മാറ്റണം.” “എന്തിന് പിന്നെ ആക്കുന്നു; ഇപ്പത്തന്നെ അവളെ വിളിക്കാം” വാസു ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അത് സ്വിച്ചോഫ് ആയതിനാല്‍ അവന്‍ ലാന്‍ഡ് ലൈനില്‍ വിളിച്ചു. ശങ്കരനാണ് ഫോണെടുത്തത്. “അച്ഛാ ഞാനാ വാസു; ദിവ്യയെ ഒന്ന് വിളിക്കാമോ” വാസു ചോദിച്ചു. “വിളിക്കാം മോനെ
💬 Comments
View all comments