Chapter Title : മൃഗം 17 [Master]
ഒരു മിനിറ്റ്” ശങ്കരന്‍ ഫോണ്‍ വച്ചിട്ടു പോയത് വാസു അറിഞ്ഞു. അവനും ഡോണയും ദിവ്യ ലൈനില്‍ വരാനായി കാത്തു. വാസു ഡോണയ്ക്ക് കേള്‍ക്കാന്‍ വേണ്ടി ഫോണ്‍ സ്പീക്കറില്‍ ഇട്ടു. “ങ്ഹാ മോനെ..അവള് കിടന്നു. നാളെയോ മറ്റോ നിന്നെ അങ്ങോട്ട് വിളിക്കാന്‍ ഞാന്‍ പറയാം” ശങ്കരന്റെ ശബ്ദം സ്പീക്കറിലൂടെ അവര്‍ കേട്ടു. ആ ശബ്ദം ദുര്‍ബ്ബലമായിരുന്നു. “ശരി അച്ഛാ” വാസു ഫോണ്‍ കട്ട് ചെയ്തു. അവന്റെ മുഖത്തെ മ്ലാനത ഡോണ ശ്രദ്ധിച്ചു. “ഞാന്‍ പറഞ്ഞില്ലേ; അവള്‍ പിണക്കത്തിലാണ്. സാരമില്ല; നീ അവിടം വരെ നാളെയോ മറ്റന്നാളോ ഒന്ന് പോയാല്‍ മതി. നീ നേരില്‍ കണ്ടു സംസാരിച്ചാല്‍ അവളുടെ എല്ലാ പിണക്കവും മാറും” ഡോണ അവന്റെ കൈയില്‍ തലോടിക്കൊണ്ട് പറഞ്ഞു. “ശരി..ഞാന്‍ പോകുന്നു; നാളെ കാണാം” “ടാ നാളെ നമുക്ക് നിന്റെ ബൈക്കില്‍ തന്നെ പോകാം. ഒരാളെ കാണാനുണ്ട്” “ആരെ?” “അത് നാളെ പറയാം. മോന്‍ ഇപ്പം പോ..പപ്പാ പറഞ്ഞതുപോലെ സൂക്ഷിച്ചു പോണം കേട്ടോ” “ഇല്ലടി..സൌകര്യമില്ല സൂക്ഷിച്ചു പോകാന്‍” ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് വാസു പറഞ്ഞു. “പറഞ്ഞാല്‍ കേട്ടില്ലേല്‍ നീ വാങ്ങും.” അവള്‍ കൈ ചുരുട്ടി അവനെ കാണിച്ചു. വാസു ഭയം നടിച്ചു കൈകള്‍ കൂപ്പി. പിന്നെ പുഞ്ചിരിയോടെ ബൈക്ക് തിരിച്ച് മുന്‍പോട്ടെടുത്തു. ഡോണ അവനെ നോക്കി കൈവീശി കാണിച്ചു. അവളുടെ മനസ്സില്‍ സന്തോഷം നുരഞ്ഞു പൊന്തുകയായിരുന്നു. നിറഞ്ഞ മനസോടെ അവള്‍ വീട്ടിലേക്ക് നടന്നു. --------------------------- “പന്നക്കഴുവേറി..അവന്‍ അത്രയക്കായോ?” പല്ലുകള്‍ ഞെരിച്ചുകൊണ്ട് അര്‍ജുന്‍ ആക്രോശിച്ചു. അറേബ്യന്‍ ഡെവിള്‍സിന്റെ ബംഗ്ലാവില്‍ വാസുവിന്റെ അടിയേറ്റ് പരുക്ക് പറ്റിയ ഷാജി ദയനീയമായ അവസ്ഥയില്‍ തന്റെ നേതാക്കളെ കാണാന്‍ എത്തിയതായിരുന്നു. “ഷാജീ..നീ പോ. നിനക്ക് വയ്യെങ്കില്‍ ഒരാഴ്ച റസ്റ്റ് എടുക്ക്. അവന്റെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം” മാലിക്ക് ഷാജിയെ നോക്കി പറഞ്ഞു. “സാറന്മാരെ നിങ്ങള്‍ക്കെതിരെ ഞാന്‍ മൊഴി നല്‍കണം എന്നതാണ് അവന്റെ
💬 Comments
View all comments