Chapter Title : മൃഗം 17 [Master]
റെഡി ആണ്” റോസ്‌ലിന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു. “വയറന്‍; തീറ്റ തീറ്റ എന്നൊരു ചിന്തയെ ഉള്ളു” ഡോണ അവന്റെ വയറ്റത്ത് ഇടിച്ചുകൊണ്ടാണ് അത് പറഞ്ഞത്. പുന്നൂസ് അതുകണ്ട് ചിരിച്ചു. അവര്‍ നാലുപേരും കൂടി പലതും സംസാരിച്ചുകൊണ്ട് ആഹാരം കഴിച്ചു. വാസു ഒരു പത്തു ചപ്പാത്തിയും രണ്ട് പ്ലേറ്റ് മട്ടനും സുഖമായി അകത്താക്കി. “ടാ പോത്തെ നീ എന്നും വയറു നിറഞ്ഞിട്ടു തന്നാണോ ഉറങ്ങുന്നത്? എന്തൊരാക്രാന്താമാ ദൈവമേ ഇത്” ഡോണ അവന്റെ തീറ്റ കണ്ട് കണ്ണ് തള്ളി പറഞ്ഞു. “അങ്ങനെ പറയാതെ മോളെ; ആണുങ്ങള്‍ നന്നായി കഴിക്കണം. അല്ലാതെ നിന്നെപ്പോലെ കോഴി കൊത്തി തിന്നുന്നത് പോലെയല്ല വേണ്ടത്” റോസ്‌ലിന്‍ അവളെ ശാസിച്ചു. “അങ്ങനെ പറഞ്ഞുകൊടമ്മേ..” കൈകഴുകാന്‍ എഴുന്നേറ്റുകൊണ്ട് വാസു പറഞ്ഞു. “എന്തായാലും നിന്നെ കെട്ടാന്‍ പോകുന്ന ആ പെണ്ണിന് അടുക്കളയില്‍ നിന്നും മാറാന്‍ നേരം കിട്ടുമെന്ന് തോന്നുന്നില്ല..പാവം” ഡോണയും ഭക്ഷണം കഴിച്ചെഴുന്നേറ്റു. “എനിക്ക് വേണ്ടത് ഞാന്‍ തന്നെ വച്ചുകഴിക്കും. അതിനെനിക്ക് ഭാര്യേടെ സഹായമൊന്നും വേണ്ട”. “ഉം ഉം..അതൊക്കെ അപ്പോള്‍ കാണാം”. “എന്നാല്‍ സാറെ ഞാന്‍ പോട്ടെ..നാളെ കാണാം” വാസു പുന്നൂസിനോട് യാത്ര ചോദിച്ചു. “ശരി..ഗുഡ് നൈറ്റ്..സൂക്ഷിച്ചു പോണം. നീ ഇന്ന് തല്ലിവീഴ്ത്തിയത് ഡെവിള്‍സിന്റെ വളരെ വേണ്ടപ്പെട്ട ആളെ ആണ്; അവര്‍ അടങ്ങിയിരിക്കില്ല.” പുന്നൂസ് ഓര്‍മ്മിപ്പിച്ചു. “അറിയാം സാറേ..അവന്മാര്‍ എനിക്കെതിരെ വരും..വരട്ടെ..അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഞാന്‍ ഇറങ്ങുന്നു..” അവന്‍ മൂവരെയും നോക്കിയ ശേഷം പുറത്തേക്ക് നടന്നു. “വാസൂ നിന്നേ..എനിക്ക് മറ്റൊരു കാര്യം സംസാരിക്കാനുണ്ട്” ഡോണ അവനെ വിളിച്ചു. വാസു തിരിഞ്ഞു നിന്നു. അവള്‍ അവനെയും കൂട്ടി പുറത്ത് ഉദ്യാനത്തിലേക്ക് ഇറങ്ങി.
💬 Comments
View all comments