Chapter Title : മൃഗം 17 [Master]
ഷാജി ഭയന്ന മട്ടാണ്. അവന്‍ മനസ് മാറാനുള്ള ചാന്‍സ് കൂടുതലാണ്” മാലിക്കും പറഞ്ഞു. “എനിക്കവനെ വലിയ ഇഷ്ടമാണ്. നമ്മുടെ ഏത് ആവശ്യത്തിനും കൂടെ നിന്നിട്ടുള്ള അവനെ കൊന്നുകളയാന്‍ ഒരു മടി. ഇല്ലെങ്കില്‍ അതായിരുന്നു എളുപ്പം” അര്‍ജ്ജുന്‍ ക്രൂരമായ മുഖഭാവത്തോടെ പറഞ്ഞു. “പിന്നെന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍? നമ്മുടെ പക്കല്‍ രണ്ട് ഓപ്ഷന്‍സ് ഉണ്ട്. ഒന്ന് വാസുവിനെ തട്ടുക. അതല്ലെങ്കില്‍ ഷാജിയെ ഇല്ലാതാക്കുക. ഷാജി അവനോ അവള്‍ക്കോ കീഴ്പ്പെട്ടാല്‍ അവന്റെ നാവില്‍ നിന്നും നമുക്കെതിരെ ധാരാളം കാര്യങ്ങള്‍ വരാന്‍ ചാന്‍സുണ്ട്. അതുകൊണ്ട് അവനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും നല്ലത്. വാസുവിനെ നമുക്ക് ഉടനെ കൊല്ലാന്‍ സാധിക്കാത്തത് കൊണ്ട്, അവനു കൊടുക്കേണ്ട പണി അവന്റെ വീട്ടുകാര്‍ക്കും ഡോണയ്ക്കും കൊടുക്കാം; അതിനു ശേഷം അവനെ നമുക്ക് നേരില്‍ ഒന്ന് കാണാം..എന്താ?” മാലിക്ക് പറഞ്ഞു. “ഷാജിയെ നമുക്ക് വിശ്വസിക്കാം. പക്ഷെ അവന്‍ പറഞ്ഞത് പോലെ ഗതികെട്ടാല്‍ അവന്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി അവരെ അനുസരിച്ചെന്നു വരും. ആ സാഹചര്യം ഒഴിവാക്കുകയാണ് നമ്മള്‍ വേണ്ടത്. അതായത് വാസു ഇനി അവനെ കണ്ടു ഭീഷണിപ്പെടുത്താന്‍ പാടില്ല. ഡോണ കളിക്കുന്നതും അവന്‍ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ്. അവനില്ലാതായാല്‍, പിന്നെ അവള്‍ അധികം കളിക്കാന്‍ ഇടയില്ല. പക്ഷെ വാസുവിനെ തല്‍ക്കാലം നമുക്ക് കൊല്ലണ്ട. പകരം അവന്‍ ഒന്നിനും കൊള്ളാത്ത പരുവത്തില്‍ ആയാല്‍ പോരെ? ഒരു വാഹനാപകടം..അതുമല്ലെങ്കില്‍ പണി അറിയാവുന്ന ആണ്‍പിള്ളേരെ വച്ച് ഇരുട്ടത്ത് ഒരു പ്രയോഗം. എന്ത് തന്നെ ചെയ്താലും അവന്‍ അതോടെ തീരരുത്, പക്ഷെ വീഴണം. പിന്നെ ഇന്ന് കാണുന്ന രൂപത്തില്‍ ഒരിക്കലും അവന്‍ എഴുന്നേല്‍ക്കാന്‍ പാടില്ല” അര്‍ജ്ജുന്‍ തന്റെ പങ്കാളികളെ നോക്കി പറഞ്ഞു. “അതെ. അതാണ് നല്ലത്. ഷാജി മരിച്ചാലും വാസു എന്ന ഭീഷണി നമ്മുടെ മുന്‍പില്‍ നിലനില്‍ക്കും. അതുകൊണ്ട് അവനെയാണ് നമ്മള്‍ ഒതുക്കേണ്ടത്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഷാജിയെ ഇവിടെ നിന്നും
💬 Comments
View all comments