Chapter Title : മൃഗം 17 [Master]
എങ്ങോട്ടെങ്കിലും മാറ്റണം. നമ്മള്‍ വാസുവിനെ വീല്‍ ചെയറിലോ കട്ടിലിലോ ആക്കുന്നത് വരെ അവന്‍ അവന്റെ കൈയില്‍ പെടാന്‍ പാടില്ല” സ്റ്റാന്‍ലി പറഞ്ഞു. “ഷാജിയെ ഞാന്‍ അച്ഛന്റെ അടുത്തേക്ക് അയച്ചോളാം; മംഗലാപുരത്തേക്ക്. നാളെത്തന്നെ; വാസുവിനെ കിടത്തുന്നത് വരെ അവനവിടെ നില്‍ക്കട്ടെ” അര്‍ജ്ജുന്‍ അവരെ നോക്കി. “അത് മതി. ഇനിയുള്ളത് വാസുവാണ്. ആദ്യം അവന്‍ താമസിക്കുന്ന സ്ഥലം നമുക്ക് കണ്ടെത്തണം. പിന്നെ അവന്റെ ഓരോ ദിവസത്തെയും പരിപാടി മനസിലാക്കണം. അവനെ നിരീക്ഷിക്കാന്‍ പറ്റിയ ആരെ എങ്കിലും ഏര്‍പ്പാട് ചെയ്യണം. അതിനു ശേഷം അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കാം. എന്റെ അഭിപ്രായത്തില്‍ ഒരു വാഹനാപകടമായിരിക്കും സുരക്ഷിതം. അഥവാ തട്ടിപ്പോയാലും നമ്മളെ സംശയിക്കില്ലല്ലോ? പക്ഷെ ഉപയോഗിക്കുന്ന വണ്ടിയും നമ്മളും തമ്മില്‍ യാതൊരു ബന്ധവും പാടില്ല. അതേപോലെ നമുക്ക് നേരില്‍ പരിചയമില്ലാത്ത ഏതെങ്കിലും പുറം പാര്‍ട്ടിയെ ഈ പണി ഏല്‍പ്പിക്കുന്നതാകും ബുദ്ധി. എന്ത് പറയുന്നു?” മാലിക്ക് ചോദിച്ചു. “അതെ; അതുമതി. അച്ഛന്റെ കെയറോഫില്‍ മംഗലാപുരത്തു നിന്നും ഒരു ടീമിനെ ഞാന്‍ വരുത്താം. അവനും അവളും കൂടി വണ്ടിയില്‍ പോകുന്ന സമയത്ത് ചെറിയ ഒരു അപകടം. കഴിവതും മരണം ഉണ്ടാക്കാതെ നോക്കാന്‍ വരുന്നവന്‍മാരോട് പറയാം; ഇനി അഥവാ തട്ടിപ്പോകുന്നെങ്കില്‍ പോകട്ടെ; നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത വണ്ടിയും ആളും ആയതുകൊണ്ട് പേടിക്കാനില്ലല്ലോ. ഇത്തരം അപകടങ്ങളില്‍ സ്പെഷലൈസ് ചെയ്ത ചില ടീമുകള്‍ അവിടെയുണ്ട് ” അര്‍ജ്ജുന്‍ പറഞ്ഞു. “ശരി. എങ്കില്‍ അങ്ങനെ തന്നെ ചെയ്യാം. അവനെയും അവളെയും നിരീക്ഷിക്കാന്‍ ഞാന്‍ മധുവിനെ ഏര്‍പ്പാട് ചെയ്യാം. നീ അച്ഛനെ വിളിച്ച് മറ്റു കാര്യങ്ങള്‍ അറേഞ്ച് ചെയ്യുക. മാലിക്ക്, നീ നിന്റെ മുസ്തഫാക്കയെ വിളിച്ച് ആ പെണ്ണിനെ അവിടെനിന്നും കടത്താനുള്ള ഒരു പക്കാ മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ പറയണം. രണ്ടുതവണ നമ്മള്‍ അവളുടെ മുന്‍പില്‍ തോറ്റു; ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല. അവളെ ഇവിടെ, എന്റെ കട്ടിലില്‍
💬 Comments
View all comments