0%

Chapter Title : മൃഗം 17 [Master]

Author : Master Read All Parts 1575

നിന്നും അടുത്തുകൊണ്ടിരിക്കുന്ന ഒരു ബുള്ളറ്റിന്റെ മുഴക്കം അവരുടെ കാതുകളിലെത്തി. “ഇക്കാ..ആരോ വരുന്നുണ്ട്...പോലീസ് ആയിരിക്കുമോ” ഒരുവന്‍ പിന്നിലേക്ക് നോക്കി ചോദിച്ചു. “അത് ബൈക്കാടാ. ബൈക്കില്‍ എന്നെ പിടിക്കാന്‍ പോലീസ് വരില്ല” ഷാജി അത് കാര്യമാക്കാതെ പറഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വാസുവും ഡോണയും കയറിയ ബൈക്ക് അവരുടെ വീടിന്റെ മുന്‍പിലെത്തി ബ്രേക്കിട്ടു. വരാന്തയിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്ന സക്കീര്‍ അവനെ കണ്ടപ്പോള്‍ പകയോടെ എന്തോ മുരണ്ടു. “മാമൂ, സുഖമല്ലേ?” വാസു അയാളെ നോക്കി പല്ലിളിച്ചുകൊണ്ട് ചോദിച്ചു. സക്കീറിന് കോപം നുരച്ചുപൊന്തി എങ്കിലും അയാള്‍ പ്രതികരിച്ചില്ല. പ്രതികരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല അയാള്‍. നല്ല കടുപ്പത്തില്‍ മൂന്നു പെഗ് ചെലുത്തി കുഴഞ്ഞ പരുവത്തിലായിരുന്നു അയാള്‍. വാസുവുമായി നടത്തിയ സംഘട്ടനം അയാളെ വല്ലാതെ തളര്‍ത്തിയിരുന്നു; മാനസികമായും ശാരീരികമായും. “ഇക്കാ നോക്കിക്കേ ആരാ വന്നേക്കുന്നതെന്ന്. ഇക്ക ഇവിടിരി. ഇവന്റെ കഴപ്പ് ഞങ്ങള് തന്നെ തീര്‍ത്തേക്കാം. വാടാ..” വാസുവിനെ കണ്ടപ്പോള്‍ ഷാജിയുടെ പ്രധാന ശിങ്കിടി പറഞ്ഞു. അവന്‍ ചാടി എഴുന്നേറ്റ് മുന്‍പോട്ടു നടന്നപ്പോള്‍ അവന്റെ കൂടെ ഉണ്ടായിരുന്നവരും നിമിഷനേരം കൊണ്ട് അവന്റെയൊപ്പം ചെന്നു. അവര്‍ വരുന്നത് കണ്ട ഡോണ താഴെയിറങ്ങി. വാസു ബൈക്കില്‍ത്തന്നെ ഇരുന്നതെയുള്ളൂ. ഷാജിയുടെ കിങ്കരന്മാര്‍ അവന്റെ ചുറ്റും നിരന്നു. “എന്താടാ? എന്താ നിനക്കിവിടെ കാര്യം?” കൂട്ടത്തില്‍ നേതാവ് ഷര്‍ട്ടിന്റെ കൈ ചുരുട്ടി മേലേക്ക് കയറ്റിക്കൊണ്ട് ചോദിച്ചു. “ഷാജിയെ ഒന്ന് കാണണം..വിളി” അവന്റെ മുഖത്തേക്ക് നോക്കി വാസു പറഞ്ഞു. “ഒടനെ വിളിക്കാമെടാ കോപ്പ..പക്ഷെ തല്‍ക്കാലം നീ ഇതുപിടി” അവന്റെ മുഷ്ടി വാസുവിന്റെ മുഖം ലാക്കാക്കി പാഞ്ഞുവന്നു. വാസു ഒരു വശത്തേക്ക് മിന്നല്‍ പോലെ മുഖം മാറ്റി അവന്റെ കൈയില്‍ ശക്തമായി പിടിച്ചു. ആ പിടുത്തത്തില്‍ തന്നെ അവന്‍ വേദന കൊണ്ട് പുളഞ്ഞു പോയിരുന്നു. “ഡാ മാക്രീ..എനിക്ക് തല്ലാനും പിടിക്കാനും ഇപ്പോള്‍ ഒരു മൂഡില്ല. നീ ഷാജിയെ വിളിക്ക്..അല്ലേല്‍ വേണ്ട ഞാന്‍ തന്നെ വിളിക്കാം” അങ്ങനെ പറഞ്ഞിട്ട് വാസു പിന്നിലേക്ക് നോക്കി ഉറക്കെ വിളിച്ചു: “ടാ ഷാജിയെ..ടാ..ഒന്നിങ്ങോട്ടു വന്നെ..ദേ ഇവന്മാരെ നീ അങ്ങോട്ട്‌ വിളി..നീ മാത്രം വന്നാ മതി” “എടാ ഷാജി..അടിച്ച് ഒടിക്കടാ ഈ പന്നീടെ മോനെ” ചാരുകസേരയില്‍ കിടന്ന

💬 Comments

View all comments