0%

Chapter Title : മൃഗം 17 [Master]

Author : Master Read All Parts 1575

സക്കീര്‍ ക്രോധത്തോടെ അലറി. അതുകേട്ടപ്പോള്‍ ഷാജി ഗ്ലാസ് കാലിയക്കിയിട്ട് എഴുന്നേറ്റ് ചെന്നു. “അവനെ വിട്ടേരടാ..” ഷാജി വാസുവിനോട് പറഞ്ഞു. “ഷാജി മോനെ..ഈ കള്ളപ്പന്നി രണ്ടുകാലില്‍ ഇവിടുന്നു തിരിച്ചു പോകരുത്. വെട്ടി അരിയടാ നായിന്റെ മോനെ” സക്കീര്‍ കോപാക്രാന്തനായി വീണ്ടും അലറി. വാസു അവന്റെ കൈ വിട്ടശേഷം ബൈക്കില്‍ ഇരുന്നുകൊണ്ടുതന്നെ അത് സ്റ്റാന്റില്‍ വച്ചു. പിന്നെ പുറത്തിറങ്ങി അവനെ അടിക്കാന്‍ ശ്രമിച്ചവന്റെ കരണം തീര്‍ത്ത് ഒന്ന് കൊടുത്തു. അവന്‍ ഒരു നിലവിളിയോടെ താഴെവീണു ബോധരഹിതനായി. അവന്റെ കൂടെ ഉണ്ടായിരുന്നവര്‍ ആ അടിയും, അവന്‍ വീണ വീഴ്ചയും കണ്ടു ഗുണ്ടകള്‍ ആയിട്ടുകൂടി വിറച്ചുപോയി. “മാറി നില്‍ക്കിനെടാ” വാസു അവന്മാരെ നോക്കി മുരണ്ടു. അവര്‍ മെല്ലെ പിന്നിലേക്ക് മാറി. “വാടാ..നിന്റെ തന്തപ്പടിയുടെ മോഹം അങ്ങ് തീര്‍ത്ത്‌ കൊടുത്തേക്ക്..വാ” വാസു ഷാജിയെ വെല്ലുവിളിച്ചു. “അടിക്കടാ അവനെ” ഷാജി അണികളോട് അലറി. പക്ഷെ ബോധം കെട്ടുകിടന്നവനെ കണ്ടു ഭയന്ന് പോയിരുന്ന അവന്മാര്‍ മാറി നിന്നതെ ഉള്ളു. “പേടിത്തൊണ്ടന്‍മാര്‍..” അവരെ പുച്ഛത്തോടെ നോക്കി നിലത്തേക്ക് കാറിത്തുപ്പിയ ശേഷം ഷാജി അരയില്‍ നിന്നും കത്തി വലിച്ചൂരി വാസുവിന് നേരെ അടുത്തു. വാസു കൈകാണിച്ച് അവനെ തടഞ്ഞുനിര്‍ത്തി. “ഡാ..നിനക്ക് സൌകര്യം ഉണ്ടെങ്കില്‍ ആദ്യം ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്. നിന്റെ വിവരമില്ലാത്ത തന്തക്കിഴങ്ങന്‍ പറയുന്നത് കേട്ട് അടി ഇരന്നു വാങ്ങാന്‍ വരരുത്. നിനക്ക് ഗുണമുള്ള ഒരു കാര്യം പറയാന്‍ ആണ് ഞാനും ഇവളും കൂടി വന്നത്. അല്ലാതെ നിന്നോട് തല്ലുംപിടിയും കൂടാനല്ല..” വാസു പറഞ്ഞു.. “അവന്റെ പ്രസംഗം കേട്ടു നിക്കാതെ പള്ളയ്ക്ക് കത്തി കേറ്റടാ മോനെ..” സക്കീര്‍ അലറി. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായി ചെലുത്തിയ മദ്യം അയാളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.. ഷാജി ഇരുമനസോടെ വാസുവിനെ നോക്കി. “നീ ആലോചിക്കണ്ട. നിന്റെ തന്ത പറയുന്നത് വിട്ടുകള. അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളത് കേട്ട ശേഷം നമുക്ക് അടിക്കാം. ആദ്യം നീ ഞങ്ങള്‍ പറയാന്‍ വന്ന വിവരം ഒന്ന് കേള്‍ക്ക്” “പറ..എന്താണ് വിഷയം?” അവസാനം അവനു പറയാനുള്ളത് അറിഞ്ഞേക്കാം എന്ന് കരുതി ഷാജി ചോദിച്ചു. “ഇവിടെ വേണ്ട..നീ തനിച്ചുമതി. നമുക്ക് അല്‍പ്പം

💬 Comments

View all comments