0%

Chapter Title : മൃഗം 17 [Master]

Author : Master Read All Parts 1577

അങ്ങോട്ട്‌ മാറി നിന്നു സംസാരിച്ചാലോ?” “ശരി വാ” ഡോണയും വാസുവും ഷാജിയും കൂടി അല്‍പം ഒഴിഞ്ഞ ഭാഗത്തേക്ക് മാറി. “ഷാജി..നിന്റെ എല്ലൂരി നിന്റെ തന്തപ്പടിക്ക് കൊടുക്കാന്‍ എനിക്ക് ഒരു മിനിറ്റില്‍ താഴെ സമയം മതി. അതിനുള്ള കാരണവും നീ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. നീ തട്ടിക്കൊണ്ടുപോകാന്‍ നോക്കിയില്ലേ? അത് വേറാരുമല്ല; ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണാണവള്‍; അറിയാമോടാ?..അതുകൊണ്ടാണ് നിന്റെ മേല്‍ എനിക്ക് അപ്പോള്‍ കൈ വയ്ക്കേണ്ടി വന്നത്..” വാസു അവന്റെ കണ്ണിലേക്ക് നോക്കി സൌമ്യമായി പറഞ്ഞു. പക്ഷെ അവന്റെ സംസാരം കേട്ടപ്പോള്‍ ഞെട്ടിയത് ഷാജി ആയിരുന്നില്ല, മറിച്ച് ഡോണ ആണ്. അവള്‍ ഒരിക്കലും അങ്ങനെ ഒന്ന് കരുതിയിരുന്നില്ല. ദിവ്യ വാസുവിന്റെ സഹോദരിയെപ്പോലെ ആണെന്നാണ് അവള്‍ ധരിച്ചിരുന്നത്. വാസു അതെപ്പറ്റി അവളോട്‌ പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. അവളെ അവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ ദിവ്യയുടെ പെരുമാറ്റത്തിന്റെ കാരണങ്ങള്‍ ഡോണയ്ക്ക് വ്യക്തമായി. വെറുതെയല്ല അവള്‍ തന്നോടും വളരെ കോപത്തോടെ സംസാരിച്ചത്. “നീ വലിയ ഡയലോഗടിക്കാതെ പറയാന്‍ വന്നത് പറഞ്ഞിട്ട് പോടാ” ഷാജി മുരളുന്നത് കേട്ടപ്പോള്‍ അവളുടെ മനസ് തിരികെയെത്തി. വാസു ചിരിച്ചു. ആ ചിരിയില്‍ നിന്നും അവന്‍ സ്വയം നിയന്ത്രിക്കാന്‍ നന്നായി പാടുപെടുന്നുണ്ട് എന്ന് ഡോണയ്ക്ക് മനസിലായി. “ഷാജി..നിങ്ങള്‍ ചെയ്ത തെറ്റ് നിങ്ങളോട് ക്ഷമിക്കാന്‍ മാത്രമല്ല, അതുമൂലം ഇപ്പോള്‍ നിങ്ങള്‍ക്കെതിരെ കമ്മീഷണര്‍ എടുക്കാന്‍ പോകുന്ന നടപടിയില്‍ നിന്നുപോലും നിങ്ങളെ രക്ഷിക്കാനും ഞങ്ങള്‍ ഒരുക്കമാണ്. നിനക്കറിയാമല്ലോ..രണ്ട് കേസുകളാണ് നിനക്കെതിരെ ഈ പരാതിയില്‍ എസ് ഐ പൌലോസ് എഴുതിപ്പിച്ചിരിക്കുന്നത്. ഒന്ന് പ്രായപൂര്‍ത്തി ആകാത്ത, സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നടത്തിയ ശ്രമം. അതില്‍ ഇടപെട്ട പോലീസിനെ മര്‍ദ്ദിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഇതിനെല്ലാം സാക്ഷികളും ഉണ്ട്. നിനക്ക് ജാമ്യം പോലും കിട്ടാന്‍ പ്രയാസമാണ്. അഞ്ചുവര്‍ഷം വരെ തടവ്‌ കിട്ടാവുന്ന ക്ലീന്‍ കേസാണ് ഇത്. പക്ഷെ നിനക്കെതിരെ നടപടി ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും..” ഡോണയാണ് അത് പറഞ്ഞത്. “ദാ..നിനക്കെതിരെ ഉള്ള പരാതിയുടെ കോപ്പി ആണ്. വേണേല്‍ വായിച്ചു നോക്കാം” അവള്‍ ആ പേപ്പര്‍ അവനു നേരെ നീട്ടി. “ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിച്ചു ഷാജിയെ

💬 Comments

View all comments