0%

Chapter Title : മൃഗം 18 [Master]

Author : Master Read All Parts 2.1K

ഇങ്ങനെ യാത്ര ചെയ്യാന്‍. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍..എനിക്ക് എന്റെ ഇക്കയുടെ ഒപ്പം ഇങ്ങനെ ഇരിക്കണം..എന്റെ ഇക്കാ..” അവനെ കെട്ടിപ്പുണര്‍ന്നു മുഖം അവന്റെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു. “ഇനി എന്നും നമ്മള്‍ ഒരുമിച്ചുണ്ടാകും മോളെ..എന്നും” അസീസ്‌ പിന്നിലേക്ക് മുഖം തിരിച്ച് അവളുടെ ചൂടന്‍ ചുണ്ടില്‍ ഒരു ചുംബനം അര്‍പ്പിച്ചു. “ഇക്കാ..........................” മീന ഉച്ചത്തില്‍ അലറി. അസീസ്‌ മുഖം തിരിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. വളരെ വളരെ വൈകിപ്പോയിരുന്നു. അവര്‍ക്കെതിരെ വന്ന ഒരു ലോറിയുടെ ക്രൂരമായ മുഖമാണ് അസീസ്‌ തൊട്ടു മുന്‍പില്‍ കണ്ടത്. ബൈക്കും അവനും മീനയും മുകളിലേക്ക് തെറിച്ചു. താഴേക്ക് വീണ അസീസ്‌ അല്‍പം അകലെ ചോരയില്‍ കിടന്നു പിടയ്ക്കുന്ന തന്റെ പ്രിയതമയെയും പാഞ്ഞുപോയ ലോറിയുടെ പിന്‍ഭാഗവും കണ്ടു. അവന്റെ ബൈക്ക് ഒടിഞ്ഞു തകര്‍ന്ന് മുരണ്ടുകൊണ്ട് അല്‍പ്പം മാറി കിടപ്പുണ്ടായിരുന്നു. അസീസ്‌ എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം അവന്‍ കേട്ടു. രണ്ട് മീറ്റര്‍ മാത്രം അപ്പുറത്ത് കിടക്കുന്ന മീന കൈ ഉയര്‍ത്തി അവനെ അരികിലേക്ക് വിളിച്ചെങ്കിലും അവന് അനങ്ങാന്‍ കഴിഞ്ഞില്ല. “ഓടിവാടാ..ആരെങ്കിലും ഒരു വണ്ടി വിളിക്കോ..” ആരോ നിലവിളിക്കുന്ന ശബ്ദം. അസീസ്‌ എഴുന്നേല്‍ക്കാന്‍ വീണ്ടുമൊരു ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. “ഇക്കാ..ഇക്കാ...” അരയ്ക്ക് താഴെ ലോറിയുടെ ചക്രത്തിനടിയില്‍ ചതഞ്ഞരഞ്ഞ മീന ദുര്‍ബ്ബലമായ ശബ്ദത്തില്‍ ഞരങ്ങി. അവള്‍ വലിയാന്‍ നോക്കിയെങ്കിലും റോഡിനോടു പറ്റിപ്പിടിച്ചു കിടന്ന ശരീരം അതിനനുവദിച്ചില്ല. “നിര്‍ത്തോ..ആരെങ്കിലും ഒന്ന് നിര്‍ത്തോ..ഈ പാവങ്ങളെ ഏതെങ്കിലും ആശുപതിയ്രില്‍ എത്തിക്കോ...” ആരൊക്കെയോ കരയുകയും നിലവിളിക്കുകയും ചെയ്യുന്ന ശബ്ദം. പല വണ്ടികളും പാഞ്ഞു പോകുന്നുണ്ടയിരുന്നെങ്കിലും ഒരെണ്ണം പോലും ആ ഹതഭാഗ്യരെ

💬 Comments

View all comments