Chapter Title : മൃഗം 18 [Master]
ബാക്കി എന്തും” അവസാനം അവന് പറഞ്ഞു. മീന കണ്ണുകള്‍ തുടച്ചുകൊണ്ട് അകന്നു മാറി. വീട് പൂട്ടിയ ശേഷം ഇരുവരും പുറത്തിറങ്ങി. അസീസിന്റെ പഴയ യമഹ ബൈക്ക് ഒരു മുരള്‍ച്ചയോടെ സ്റ്റാര്‍ട്ട് ആയി. അത് അവരുടെ വീടിന്റെ മുന്പിലെ ഊടുവഴി പിന്നിട്ടു കുറേക്കൂടി വലിയ റോഡിലേക്ക് ഇറങ്ങി. അവരുടെ വീടിന്റെ പിന്നില്‍ പതുങ്ങി നിന്നിരുന്ന സേതു മൊബൈല്‍ എടുത്ത് ഏതോ നമ്പര്‍ ഡയല് ചെയ്തു. നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും അത്താഴം കഴിച്ച ശേഷമാണ് അസീസും മീനയും സിനിമയ്ക്ക് കയറിയത്. പടം തീര്‍ന്നപ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി ആയിരുന്നു. തിയറ്ററില്‍ വലിയ തിരക്കില്ലാതിരുന്നതിനാല്‍ രണ്ടുപേരും കാമുകീ കാമുകന്മാരെപ്പോലെ ആസ്വദിച്ചിരുന്നാണ് സിനിമ കണ്ടത്. പലതവണ അവര്‍ മിനിട്ടുകള്‍ നീണ്ട ചുംബനത്തില്‍ ഏര്‍പ്പെട്ടു. എങ്ങനെയും സിനിമ തീര്‍ന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്തയിലായിരുന്നു അസീസ്. അത്രയ്ക്ക് മീന അവനെ ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അസീസ് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി. മീന അവന്റെ പിന്നില്‍ കയറി അവനെ കെട്ടിപ്പിടിച്ച് ചേര്‍ന്നിരുന്നു. ബൈക്ക് ഒരു ഇരമ്പലോടെ നിരത്തിലേക്ക് ഇറങ്ങി. അവരുടെ ബൈക്ക് പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം മാറി മറ്റൊരു ബൈക്കില്‍ നിന്നിരുന്നവന്‍ മൊബൈല്‍ എടുത്ത് ആരുടെയോ നമ്പര്‍ ഡയല് ചെയ്തു. പ്രകാശമയമായ റോഡിലൂടെ അസീസിന്റെ ബൈക്ക് കുതിച്ചു പാഞ്ഞു. മീന ഒരു കോളജ് കുമാരിയെപ്പോലെ അവനോടു പറ്റിച്ചേര്‍ന്ന് സ്വയം മറന്നിരിക്കുകയായിരുന്നു. അസീസിന്റെ ബൈക്ക് ഒരു ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു. “ഇക്ക..” മീന അവന്റെ കാതില്‍ മന്ത്രിച്ചു. “പറ കുട്ടാ” അവന് കൈ പിന്നിലെക്കിട്ട് അവളെ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. “എന്ത് സുഖം
💬 Comments
View all comments