Chapter Title : മൃഗം 18 [Master]
ആദ്യമായി അറിയുന്നത് പോലെ. ഒരു കടും ചുവപ്പ് ചുരിദാര്‍ ധരിച്ചിരുന്ന മീന കണ്ണെഴുതി പൊട്ടു തൊട്ട് ഒരു നവവധുവിനെപ്പോലെ ഒരുങ്ങിയാണ് ഇറങ്ങി വന്നത്. അവളില്‍ നിന്നും പ്രകൃതിദത്തമായ പെണ്ണിന്റെ മദഗന്ധം അസീസിന്റെ മൂക്കിലടിച്ചു കയറി. “എന്താ കണ്ടിട്ടില്ലാത്തത് പോലെ നോക്കുന്നത്?” അവന്റെ നോട്ടം കണ്ടു നാണിച്ച മീന വിരല്‍ കടിച്ചുകൊണ്ട് ചോദിച്ചു. “കണ്ടിട്ടില്ല..അതല്ലേ നോക്കിയത്. എന്റെ മോളെ നീ ഇത്രയ്ക്ക് സുന്ദരി ആയിരുന്നോ? എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..” “ദേ..പതിയെ പറ. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആളുകളുണ്ട്. ഇന്നലെ എന്തൊക്കെയാ ചെയ്തത്. എന്റെ ചുണ്ട് ദാ കടിച്ചു മുറിച്ചില്ലെ..’ അവള് കീഴ്ചുണ്ട് മുറിഞ്ഞ ഭാഗം അവനെ കാണിച്ചുകൊണ്ട് പറഞ്ഞു. അസീസ് ഭ്രാന്തമായ ആവേശത്തില്‍ അവളുടെ കൈയ്ക്ക് പിടിച്ച് ഉള്ളിലേക്ക് വലിച്ച് അവളുടെ മുഖം വലിച്ചടുപ്പിച്ച് ആ ചെഞ്ചുണ്ടുകള്‍ മൃദുവായി ചപ്പി. മീന അവനിലേക്ക് അലിഞ്ഞു ചേര്‍ന്നത് പോലെ നിന്നുപോയി. കുറെ നേരം മതിമറന്നതുപോലെ അസീസ് അവളുടെ അധരപുടങ്ങള്‍ പാനം ചെയ്തു. “നമുക്ക് സിനിമയ്ക്ക് പോകണ്ടാടാ കുട്ടാ..” അസീസ് ചിണുങ്ങി. “ഹോ എന്തൊരു കൊതിയന്‍.. പോയിട്ട് വന്നാല്‍ രാത്രി മൊത്തം നമ്മുടെ മുന്പില് ഇല്ലേ.” അവന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു. “എനിക്ക് നിന്നെ കണ്ടിട്ട് സഹിക്കാന്‍ വയ്യ മുത്തെ” മീന അവനെ കെട്ടിപ്പുണര്‍ന്ന് ആ നെഞ്ചില്‍ മുഖം പൂഴ്ത്തി. അസീസ് അവളുടെ തുടുത്ത മുഖം മേലേക്ക് പിടിച്ചുയര്‍ത്തിയപ്പോള്‍ ആ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് കണ്ടു. അവന് ചുണ്ടുകള്‍ കൊണ്ട് അവളുടെ കണ്ണീര് ഒപ്പിയെടുത്തു. ഇരുവരും കുറെ നേരം അങ്ങനെ തന്നെ നിന്നു. “വാ..എന്റെ മുത്തിന്റെ ആഗ്രഹം സാധിച്ചിട്ടു മതി
💬 Comments
View all comments