0%

Chapter Title : മൃഗം 18 [Master]

Author : Master Read All Parts 1130

പക്ഷെ വിജയിച്ചില്ല. “ഇക്കാ..ഇക്കാ...” അരയ്ക്ക് താഴെ ലോറിയുടെ ചക്രത്തിനടിയില്‍ ചതഞ്ഞരഞ്ഞ മീന ദുര്‍ബ്ബലമായ ശബ്ദത്തില്‍ ഞരങ്ങി. അവള്‍ വലിയാന്‍ നോക്കിയെങ്കിലും റോഡിനോടു പറ്റിപ്പിടിച്ചു കിടന്ന ശരീരം അതിനനുവദിച്ചില്ല. “നിര്‍ത്തോ..ആരെങ്കിലും ഒന്ന് നിര്‍ത്തോ..ഈ പാവങ്ങളെ ഏതെങ്കിലും ആശുപതിയ്രില്‍ എത്തിക്കോ...” ആരൊക്കെയോ കരയുകയും നിലവിളിക്കുകയും ചെയ്യുന്ന ശബ്ദം. പല വണ്ടികളും പാഞ്ഞു പോകുന്നുണ്ടയിരുന്നെങ്കിലും ഒരെണ്ണം പോലും ആ ഹതഭാഗ്യരെ സഹായിക്കാനായി നിന്നില്ല. “ഇവനൊക്കെ മനുഷ്യനാണോ..പിശാചുക്കള്‍...ദൈവമേ..അയ്യോ ദാ ആ വണ്ടിക്ക് കൈ കാണിക്കോ....” ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനിടെ അസീസ്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബോധത്തോടെ തന്റെ കരളിനെ തിരയുകയായിരുന്നു. “ഇക്ക..ഇക്കാ..എന്റെ പോന്നിക്കാ..എനിക്കെന്ത് പറ്റി ഇക്കാ...” ദുര്‍ബ്ബലമായ ശബ്ദത്തില്‍ മീന കേണു. അവളെ ഭീതിയോടെ നോക്കി നിന്ന ആളുകള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി. പെട്ടെന്ന് ഒരു ജീപ്പ് അവര്‍ക്ക് സമീപമെത്തി ബ്രേക്കിട്ടു. “ഹോ..ഒരു വണ്ടി നിര്‍ത്തി..വാ..ഇയാളെ പിടിക്ക്..” ആരോ വിളിച്ചു പറഞ്ഞു. മീനയുടെ സമീപം നിന്ന ജീപ്പില്‍ നിന്നും പൌലോസ് പുറത്തിറങ്ങി. അയാള്‍ കൊച്ചിയിലേക്ക് ചാര്‍ജ്ജ് എടുക്കാനായി വരുന്ന വരവിലാണ് അപകടം കണ്ടത്. അയാള്‍ വേഗം മീനയുടെ സമീപമെത്തി അവളുടെ അടുത്തിരുന്ന് മെല്ലെ ആ കൈയില്‍ പിടിച്ചു. “ഇക്ക.എന്റെ ഇക്ക..ഇക്ക..” അവളുടെ സ്വരം ദുര്‍ബ്ബലമായി വരുന്നത് പൌലോസ് കണ്ടു. “കമോണ്‍..ഈ സ്ത്രീയെ എടുത്ത് വണ്ടിയില്‍ കയറ്റ്” അയാള്‍ അലറി. “വെള്ളം..വെള്ളം....” മീന മന്ത്രിക്കുന്നത് അയാള്‍ കേട്ടു. ഒരു കുതിപ്പിന് ജീപ്പിനടുത്ത് എത്തിയ പൌലോസ് വെള്ളക്കുപ്പി എടുത്ത് തുറന്ന് അവളുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. ഒരു കവിള്‍ വെള്ളം ഇറക്കിയ മീന കണ്ണ് തുറന്ന് പൌലോസിനെ ഒന്ന് നോക്കി. പിന്നെ ആ ശരീരം നിശ്ചലമായി.

💬 Comments

View all comments