0%

Chapter Title : മൃഗം 18 [Master]

Author : Master Read All Parts 1129

സിനിമ കണ്ടത്. പലതവണ അവര്‍ മിനിട്ടുകള്‍ നീണ്ട ചുംബനത്തില്‍ ഏര്‍പ്പെട്ടു. എങ്ങനെയും സിനിമ തീര്‍ന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്തയിലായിരുന്നു അസീസ്‌. അത്രയ്ക്ക് മീന അവനെ ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അസീസ്‌ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി. മീന അവന്റെ പിന്നില്‍ കയറി അവനെ കെട്ടിപ്പിടിച്ച് ചേര്‍ന്നിരുന്നു. ബൈക്ക് ഒരു ഇരമ്പലോടെ നിരത്തിലേക്ക് ഇറങ്ങി. അവരുടെ ബൈക്ക് പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം മാറി മറ്റൊരു ബൈക്കില്‍ നിന്നിരുന്നവന്‍ മൊബൈല്‍ എടുത്ത് ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്തു. പ്രകാശമയമായ റോഡിലൂടെ അസീസിന്റെ ബൈക്ക് കുതിച്ചു പാഞ്ഞു. മീന ഒരു കോളജ് കുമാരിയെപ്പോലെ അവനോടു പറ്റിച്ചേര്‍ന്ന് സ്വയം മറന്നിരിക്കുകയായിരുന്നു. അസീസിന്റെ ബൈക്ക് ഒരു ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു. “ഇക്ക..” മീന അവന്റെ കാതില്‍ മന്ത്രിച്ചു. “പറ കുട്ടാ” അവന്‍ കൈ പിന്നിലെക്കിട്ട് അവളെ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. “എന്ത് സുഖം ഇങ്ങനെ യാത്ര ചെയ്യാന്‍. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍..എനിക്ക് എന്റെ ഇക്കയുടെ ഒപ്പം ഇങ്ങനെ ഇരിക്കണം..എന്റെ ഇക്കാ..” അവനെ കെട്ടിപ്പുണര്‍ന്നു മുഖം അവന്റെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു. “ഇനി എന്നും നമ്മള്‍ ഒരുമിച്ചുണ്ടാകും മോളെ..എന്നും” അസീസ്‌ പിന്നിലേക്ക് മുഖം തിരിച്ച് അവളുടെ ചൂടന്‍ ചുണ്ടില്‍ ഒരു ചുംബനം അര്‍പ്പിച്ചു. “ഇക്കാ..........................” മീന ഉച്ചത്തില്‍ അലറി. അസീസ്‌ മുഖം തിരിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. വളരെ വളരെ വൈകിപ്പോയിരുന്നു. അവര്‍ക്കെതിരെ വന്ന ഒരു ലോറിയുടെ ക്രൂരമായ മുഖമാണ് അസീസ്‌ തൊട്ടു മുന്‍പില്‍ കണ്ടത്. ബൈക്കും അവനും മീനയും മുകളിലേക്ക് തെറിച്ചു. താഴേക്ക് വീണ അസീസ്‌ അല്‍പം അകലെ ചോരയില്‍ കിടന്നു പിടയ്ക്കുന്ന തന്റെ പ്രിയതമയെയും പാഞ്ഞുപോയ ലോറിയുടെ പിന്‍ഭാഗവും കണ്ടു. അവന്റെ ബൈക്ക് ഒടിഞ്ഞു തകര്‍ന്ന് മുരണ്ടുകൊണ്ട് അല്‍പ്പം മാറി കിടപ്പുണ്ടായിരുന്നു. അസീസ്‌ എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം അവന്‍ കേട്ടു. രണ്ട് മീറ്റര്‍ മാത്രം അപ്പുറത്ത് കിടക്കുന്ന മീന കൈ ഉയര്‍ത്തി അവനെ അരികിലേക്ക് വിളിച്ചെങ്കിലും അവന് അനങ്ങാന്‍ കഴിഞ്ഞില്ല. “ഓടിവാടാ..ആരെങ്കിലും ഒരു വണ്ടി വിളിക്കോ..” ആരോ നിലവിളിക്കുന്ന ശബ്ദം. അസീസ്‌ എഴുന്നേല്‍ക്കാന്‍ വീണ്ടുമൊരു ശ്രമം നടത്തി.

💬 Comments

View all comments