0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 2.5K

മൃഗം 19 Mrigam Part 19 Crime Thriller Novel | Author : Master

Previous Parts


“പൌലോസ്, മട്ടാഞ്ചേരി സ്റ്റേഷനിലാണ് നിങ്ങള്‍ക്ക് ചാര്‍ജ്ജ്. കുറച്ചു പ്രശ്നങ്ങള്‍ കൂടുതലുള്ള സ്റ്റേഷനാണ്. നിങ്ങളെ അവിടേക്ക് പോസ്റ്റ്‌ ചെയ്തത് കമ്മീഷണറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ്. കാരണം നിങ്ങളെ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അവിടുത്തെ എസ് പി നിങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഞങ്ങള്‍ക്ക് നല്‍കിയിരുന്നു..എനിവേ..ഇത് നിങ്ങളുടെ എത്രാമത്തെ ട്രാന്‍സ്ഫര്‍ ആണ്?” കൊച്ചിയില്‍ ചാര്‍ജ്ജ് എടുക്കാനായി അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇന്ദുലേഖയുടെ ഓഫീസിലെത്തിയ പൌലോസിനോട്‌ സംസാരിക്കുകയായിരുന്നു അവര്‍. സമയം രാവിലെ എട്ടര. “കൃത്യമായി ഓര്‍മ്മയില്ല മാഡം” പൌലോസ് പറഞ്ഞു. അയാളുടെ സ്വരത്തിന് ശക്തി കുറവായിരുന്നു; ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ടതുപോലെ പൌലോസ് നിന്നു. അയാളുടെ സ്ഥായിയായ ചുറുചുറുക്കും നിഷേധഭാവവും മാഞ്ഞുപോയപോലെ. എങ്കിലും പൌലോസ് മുദ്രയുള്ള ആ മറുപടി ഇന്ദുലേഖയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ത്തി. “ഇവിടെ എത്ര നാള്‍ ജോലി ചെയ്യാനാണ് പ്ലാന്‍?” അയാളെ സാകൂതം നോക്കിക്കൊണ്ട് എ സി പി ചോദിച്ചു. പൌലോസ് മറുപടി നല്‍കിയില്ല. “മട്ടാഞ്ചേരിയിലേക്ക് നിങ്ങളെ പോസ്റ്റ്‌ ചെയ്തതിനു ചില പ്രത്യേക കാരണങ്ങളുണ്ട്. ഈ സിറ്റിയിലെ ഒട്ടുമിക്ക ഗുണ്ടകളുടെയും താവളം അവിടെയാണ്. ധാരാളം കൊട്ടേഷന്‍ ഗ്രൂപ്പുകള്‍ അവിടെ നിന്നും പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റി സമാന്തരമായി ഭരിക്കുന്ന അധോലോക രാജാക്കന്മാരുടെ അണികളില്‍ ഭൂരിഭാഗവും അവിടെയാണ്. നമ്മള്‍ അറിയാതെ അവര്‍ അവരുടെ നിയമം ഇവിടെ നടപ്പിലാക്കുന്നുണ്ട്. ഭയം കാരണം പലരും പോലീസില്‍ പരാതി നല്‍കാറില്ല; അഥവാ നല്‍കിയാലും പല ഉദ്യോഗസ്ഥരും സ്വന്തം ജീവന്‍ ഭയന്ന് അവര്‍ക്കെതിരെ നടപടികള്‍ എടുക്കാറുമില്ല. പോലീസിനെ ലവലേശം ഭയമില്ലാത്ത ഒരു തലമുറ

💬 Comments

View all comments