Chapter Title : മൃഗം 18 [Master]
വെളിയിലേക്ക് വന്നു. അവന്‍ ചോദ്യഭാവത്തില്‍ വാസുവിനെയും ഡോണയെയും നോക്കി. “ആരാ?” അവന്‍ ചോദിച്ചു. “അസീസ് എന്നാണ് പരോളില്‍ ഇറങ്ങിയത്?” ഡോണ മുഖത്ത് ഒരു പുഞ്ചിരി വരുത്തി ചോദിച്ചു. “നിങ്ങള് വന്ന കാര്യം പറ” അവനു ചോദ്യം ഇഷ്ടമായില്ല എന്ന് ഡോണയ്ക്ക് തോന്നി. “ഞാന്‍ എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണ; ഇതെന്റെ ക്യാമറാമാന്‍ വാസു. ഞങ്ങള്‍ നിങ്ങളെ കണ്ടൊന്നു സംസാരിക്കാന്‍ വന്നതാണ്” അവള്‍ പറഞ്ഞു. ടിവിക്കാരിയാണ് അവളെന്ന് കേട്ടപ്പോള്‍ അസീസിന്റെ മുഖത്ത് സംശയം നിഴലിച്ചു. അവന്‍ അല്‍പനേരം ആലോചിക്കുന്നത് പോലെ അവരെ നോക്കി നിന്നു. പിന്നെ തലയാട്ടിയ ശേഷം രണ്ട് കസേരകള്‍ ഉള്ളില്‍ നിന്നുമെടുത്ത് വരാന്തയില്‍ ഇട്ടു. “ഇരി” വരാന്തയുടെ അരമതിലില്‍ പൃഷ്ടം വച്ചുകൊണ്ട് അസീസ് പറഞ്ഞു. വൃത്തിഹീനമായ ആ ചുറ്റുപാടില്‍ മനസില്ലാമനസോടെ ഡോണ ഇരുന്നു. വാസു അവിടെത്തന്നെ നിന്നതേയുള്ളൂ. “അസീസ്, വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് സംസാരിക്കാനായി ഞാന്‍ ഒരിക്കല്‍ ജയിലില്‍ എത്തിയിരുന്നു. പക്ഷെ എനിക്ക് നിങ്ങളെ കാണാന്‍ സാധിച്ചില്ല. അന്ന് മുതല്‍ നിങ്ങള്‍ പരോളില്‍ ഇറങ്ങുന്നതും കാത്ത് ഞാന്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ സംസാരിക്കുന്നതില്‍ വിരോധമൊന്നും ഇല്ലല്ലോ” ഡോണ അവന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് തുടങ്ങി. “നിങ്ങള് ചുറ്റി വളയാതെ കാര്യം പറ” അസീസ് വെള്ളം കണ്ടിട്ട് നാളുകളായ അവന്റെ ശിരസ്സില്‍ മാന്തിക്കൊണ്ട് അസ്വസ്ഥതയോടെ പറഞ്ഞു. “പറയാം. പക്ഷെ എനിക്ക് പറയാനുള്ളത് മുഴുവനും അസീസ് കേള്‍ക്കണം. കേട്ട ശേഷം മാത്രമേ ഒരു തീരുമാനം എടുക്കാവൂ..” അവന്‍ മറുപടി പറയാതെ മാന്തല്‍ തുടര്‍ന്നു. “ഞാന്‍ മുംതാസിന്റെ കൂട്ടുകാരിയാണ്..കൂട്ടുകാരി എന്നാല്‍ ആത്മാര്‍ത്ഥ സുഹൃത്ത്” ഡോണ കരുതലോടെ പറഞ്ഞു. അസീസിന്റെ മുഖത്ത്
💬 Comments
View all comments