0%

Chapter Title : മൃഗം 18 [Master]

Author : Master Read All Parts 1105

അവളില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തിരുന്നു” “ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്? ഛെ..ഇതിപ്പോള്‍ കുരിശായല്ലോ..” അസീസ്‌ അക്ഷമയോടെ പറഞ്ഞു. “നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സമയമുണ്ട് എന്ന് കരുതിയാണ് ഞാന്‍ അല്‍പം വിശദമായി പറയുന്നത്. കാരണം അസീസിന് മുംതാസിന്റെ ചരിത്രം അറിയാന്‍ വഴിയില്ല എന്നെനിക്ക് തോന്നി. നിങ്ങള്‍ അവളുടെ വാപ്പയേയും ഉമ്മയെയും ഒന്ന് കാണണം. ഒരു വട്ടം ആ പാവങ്ങളുടെ മുഖങ്ങള്‍ നേരില്‍ കണ്ടാല്‍ ഞാനെന്തിനാണ് ഇത്ര പാടുപെട്ട് കാണാന്‍ വന്നതെന്ന് സ്വയം മനസിലാകും. രാപകല്‍ കഠിനമായി അധ്വാനിച്ചാണ് ആ വാപ്പ മകളെ വളര്‍ത്തിയത്. അവള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി സ്വന്തം സുഖങ്ങള്‍ അവര്‍ രണ്ടുപേരും ത്യജിച്ചു. മകള്‍ക്കൊപ്പം താമസിക്കാന്‍ വേണ്ടി പത്തും പതിനഞ്ചും രൂപ വീതം മാറ്റി വച്ച് ഒരു വീടുണ്ടാക്കാനുള്ള സമ്പാദ്യവും ആ വാപ്പ കരുതുന്നുണ്ടായിരുന്നു. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് സന്തോഷമേ ഉള്ളായിരുന്നു. കാരണം അവര്‍ ഇരുവരുടെയും സന്തോഷമെന്നത് ആ മകള്‍ മാത്രമായിരുന്നു. അവളെയാണ് ആ ചെകുത്താന്മാര്‍ മരണത്തിലേക്ക് തള്ളിവിട്ടത്. എന്നിട്ട് നിരപരാധിയായ നിങ്ങളെ പ്രതിയാക്കി ജയിലിലും അയച്ചു. എന്തിന് വേണ്ടിയാണ് അസീസ്‌ നിങ്ങള്‍ ഇത്തരം ദുഷ്ടന്മാര്‍ക്ക് കൂട്ട് നില്‍ക്കുന്നത്? എന്റെ മുംതാസിനെ ചതിച്ച ആ നീചന്മാരെ എനിക്ക് നിയമത്തിന്റെ കൈകളില്‍ എത്തിക്കണം. അതിനെനിക്ക് അസീസിന്റെ സഹായം വേണം. അതിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്” ഡോണ ലേശം വികാരത്തോടെയാണ് സംസാരിച്ചത്. “ഹും..ഇതായിരുന്നോ കാര്യം. എന്റെ മുതലാളിമാര്‍ക്ക് എതിരെ ഞാന്‍ സംസാരിക്കണം അല്ലെ..നിങ്ങള്‍ അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്.. എന്നിട്ട് സ്ഥലം വിട്” അസീസ്‌ എഴുന്നേറ്റ് മൂട് തട്ടിക്കൊണ്ടു പറഞ്ഞു. “അസീസ്‌..എന്തിന് വേണ്ടി? എന്തിന് വേണ്ടിയാണ് നിങ്ങള്‍ അവരുടെ തെറ്റിന്റെ ഫലം ചുമക്കുന്നത്? നിങ്ങള്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നതിന് നക്കാപ്പിച്ച അല്ലാതെ എന്തെങ്കിലും കാര്യമായ സഹായം അവര്‍ ചെയ്യുന്നുണ്ടോ? ഇന്നും നിങ്ങള്‍ ജീവിക്കുന്നത് ഇവിടെയല്ലേ? ഈ ചെറിയ കൂരയില്‍? പക്ഷെ അവരോ? ഒന്നുകില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക ഗുണം വേണം..അതല്ലെങ്കില്‍ ഒരു നല്ല കാര്യത്തിന് വേണ്ടി ആയിരിക്കണം ഈ ത്യാഗം. ഇത് രണ്ടുമല്ലാതെ എന്തിനിങ്ങനെ ഒരു കഴുതയായി സ്വയം മാറുന്നു?” ഡോണയുടെ

💬 Comments

View all comments