Chapter Title : മൃഗം 18 [Master]
സ്വരത്തില്‍ കോപവും നിരാശയും ഉണ്ടായിരുന്നു. ആരോ കൈയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ മൂവരും ഞെട്ടലോടെ നോക്കി. ഉള്ളില്‍ നിന്നും അസീസിന്റെ ഭാര്യ ആയിരുന്നു കൈയടിച്ചുകൊണ്ട് ഇറങ്ങി വന്നത്. “കൈ കൊട് മോളെ കൈ കൊട്.. ഈ ബോധമില്ലാത്ത മനുഷ്യനോട് ഞാന്‍ ഇന്നും കൂടി ചോദിച്ച ചോദ്യമാണ് നീ ഇപ്പോള്‍ ചോദിച്ചത്. ഇയാളുടെ മുതലാളിമാര്‍..ത്ഫൂ..മാനം മര്യാദയ്ക്ക് ജീവിച്ചിരുന്ന എന്നെ ഒരു...ഒരു നശിച്ചവളാക്കി മാറ്റിയത് അവന്മാരാണ്. ഇയാള്‍ ജയിലില്‍ പോയപ്പോള്‍ തനിച്ചായ എന്നെ അവന്മാര്‍...” ആ സ്ത്രീ പകയോടെ അസീസിനെ നോക്കി. അവന്റെ മുഖം നിര്‍വികാരമായിരുന്നു. “ഇയാള്‍ക്ക് നക്കാപ്പിച്ച മതി. അതിനു വേണ്ടി അവന്മാരുടെ കാലുവരെ ഇങ്ങേരു നക്കും. നാണമില്ലാത്ത മനുഷ്യന്‍. ആ കൊച്ചു പറഞ്ഞത് പോലെ ചെയ്യ് മനുഷ്യാ..ചത്തു മോളില്‍ ചെല്ലുമ്പോള്‍ പടച്ചോന്റെ കണ്ണില്‍ ഒരു നല്ല കാര്യമെങ്കിലും നിങ്ങളുടെ പേരില്‍ കണ്ടോട്ടെ..എത്ര പെണ്ണുങ്ങളെ അവന്മാര്‍ ഇതുപോലെ നശിപ്പിച്ചിട്ടുണ്ട് എന്ന് അറിയാമോ..അറിയണമെങ്കില്‍ എന്റെ കൂടെ വാ..ഞാന്‍ കാണിച്ചു തരാം” അവര്‍ കിതച്ചുകൊണ്ട് പറഞ്ഞു. വാസുവും ഡോണയും അവരെ അത്ഭുതത്തോടെ നോക്കി. അസീസ് പക്ഷെ നിര്‍വികാരനായി ഇരിക്കുകയായിരുന്നു. “അസീസ്..നിങ്ങളുടെ ഭാര്യ പറഞ്ഞത് കേട്ടില്ലേ? ഇനിയെങ്കിലും ചിന്തിക്കൂ..” ഡോണ അവന്റെ മനസ് മാറ്റാനായി പറഞ്ഞു. “ഇല്ല കൊച്ചെ..ഇങ്ങേരുടെ മനസു മാറത്തില്ല. വല്ലോനും വേണ്ടി എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു ജയിലില്‍ പോയി കിടക്കുന്നതാ അങ്ങേര്‍ക്ക് ഇഷ്ടം. നിങ്ങളെപ്പോലെ ഉള്ള മനുഷ്യരുള്ള ഭൂമീലാണ് ജീവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ മാത്രമേ ഉള്ളു മനസിനൊരു തണുപ്പ്. കെട്ടിയവന്‍ ഇല്ലാത്ത നേരം നോക്കി വന്ന് എന്റെ മാംസത്തിനു വില പറഞ്ഞ് എന്നെ ഒരു വെറും മാംസപിണ്ഡം ആക്കി മാറ്റിയ അവന്മാരെ സഹായിക്കാന്‍ നടക്കുന്ന ഇങ്ങേരോടുള്ള പക കൊണ്ടാണ് ഞാന്‍ ഇന്ന് ആ തൊഴില്‍ സന്തോഷത്തോടെ ചെയ്യുന്നത്. പക്ഷെ എനിക്കെന്ത് വന്നാലും ഞാന്‍ എന്ത് ചെയ്താലും ഇങ്ങേര്‍ക്ക് ഒരു ചുക്കുമില്ല..ഞാന്‍..ഞാന്‍...” ആ സ്ത്രീ കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് ഓടി. അസീസ് തല കുമ്പിട്ടിരിക്കുകയയിരുന്നു. അല്‍പനേരം ആരും സംസാരിച്ചില്ല. ഡോണയാണ് അവസാനം നിശബ്ദതയ്ക്ക് ഭംഗം വരുത്തിയത്. “അസീസ്..നിങ്ങള്‍ ഒരു പുരുഷനല്ലേ? അതിലുപരി ഒരു മനുഷ്യനല്ലേ? ആ പോയത് നിങ്ങളുടെ ഭാര്യയാണ്. അവള്‍ പറഞ്ഞത് നിങ്ങള്‍ കേട്ടോ?
💬 Comments
View all comments