0%

Chapter Title : മൃഗം 18 [Master]

Author : Master Read All Parts 1109

സ്വന്തം ഭാര്യയ്ക്ക് പോലും ഗുണമില്ലാത്ത ഈ ജീവിതം എന്തിനാണ്? നിന്നെപ്പോലെ ഉള്ളവരെ ബലിയാടാക്കി അവന്മാര്‍ സുഖിക്കുകയാണ്‌. അത് ചിന്തിക്കാനോ മനസിലാക്കാനോ ഉള്ള കഴിവ് പോലും അന്ധമായി നേതാക്കന്മാരെ പിന്താങ്ങി നടക്കുന്ന ബുദ്ധി ഉപയോഗിക്കാത്ത നിന്നെപ്പോലെ ഉള്ളവര്‍ക്കില്ല. നേതാവ് പറഞ്ഞാല്‍ നീ കുത്തും കൊല്ലും ചാകും ജയിലിലും പോകും. നീ അവിടെക്കിടന്നു നരകിക്കുമ്പോള്‍ അവന്മാര്‍ എസി മുറിയില്‍ ഇരുന്നു സുഖിക്കും. ബോധമുണ്ടെങ്കില്‍ ചിന്തിച്ചു നോക്കടാ..അവരും നീയും മനുഷ്യരാണ്. അവരെപ്പോലെ സ്വാതന്ത്ര്യമായി ജീവിക്കാന്‍ നിനക്കുമുണ്ട് അവകാശം. ആ നീ, ചെയ്യാത്ത തെറ്റിന് അവരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവിതവും സ്വന്തം ഭാര്യയുടെ ജീവിതവും ഒപ്പം നിരപരാധിയായ ഒരു പാവം പെണ്‍കുട്ടിക്ക് ലഭിക്കേണ്ട നീതിയും ഇല്ലാതാക്കുകയാണ്. നിന്റെ ജന്മം വെറും പാഴ് ജന്മം ആണ് അസീസ്‌..വെറും പാഴ് ജന്മം. വാസൂ വാ, നമുക്ക് പോകാം” ഡോണ മനസ്സ് മടുത്ത് പൊട്ടിത്തെറിച്ച ശേഷം പോകാനായി എഴുന്നേറ്റു. വാസു അസീസിനെ ഒന്ന് നോക്കിയ ശേഷം ബൈക്കില്‍ കയറി. ഡോണ നിരാശയോടെ ചെന്ന് അവന്റെ പിന്നില്‍ കയറിയിരുന്നു. വാസുവിന്റെ കാല്‍ കിക്കറില്‍ അമര്‍ന്നു. “ഒന്ന് നിന്നെ..” അവര്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അസീസ്‌ വിളിച്ചു. ഡോണയുടെ മുഖം വിടര്‍ന്നു. അവള്‍ മെല്ലെ വണ്ടിയില്‍ നിന്നും ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു. “പറ അസീസ്‌” അവള്‍ വീണ്ടും കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. അവന്റെ ഭാര്യയുടെ മുഖം അവള്‍ വാതിലിനു സമീപം കണ്ടു. “ഞാന്‍..ഞാനെന്ത് ചെയ്യണം?” അസീസ്‌ പതര്‍ച്ചയോടെ ചോദിച്ചു. “പറയാം; അസീസിനെ ഈ കേസില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, ഇനിയങ്ങോട്ട് മാന്യമായി ജീവിക്കാനുള്ള ഒരു തൊഴിലും ഞാന്‍ ശരിയാക്കി തരാം. പക്ഷെ എനിക്ക് അറേബ്യന്‍ ഡെവിള്‍സിനെതിരെ അസീസിന്റെ മൊഴി വേണം. ഒപ്പം അവര്‍ മുംതാസിനെതിരെ ചെയ്ത ഹീനതയ്ക്ക് എന്നെ സഹായിക്കാന്‍ പറ്റുന്ന തെളിവുകളും. അസീസ്‌ ഒപ്പം നിന്നാല്‍, അവന്മാരെ എനിക്ക് നിസ്സാരമായി തകര്‍ക്കാന്‍ സാധിക്കും. എനിക്ക് അസീസിന്റെ വായില്‍ നിന്നും അന്ന് നടന്ന കാര്യങ്ങള്‍ കേള്‍ക്കണം. നമുക്ക് ഉള്ളിലേക്ക് ഇരുന്നാലോ?” ഡോണ ചോദിച്ചു. അസീസിന്റെ കണ്ണുകളിലെ ഭയം അവള്‍ ശ്രദ്ധിച്ചു. “അവരെ നിങ്ങള്‍ക്ക് അറിയില്ല. അവര്‍ക്കെതിരെ ഞാന്‍

💬 Comments

View all comments