Chapter Title : മൃഗം 18 [Master]
സംസാരിച്ചു എന്നവര്‍ അറിഞ്ഞാല്‍...” അവന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. “അറിഞ്ഞാല്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ മനുഷ്യാ. ഇങ്ങനെ ചത്ത് ജീവിക്കുന്നതിലും നല്ലത് ഒരു നല്ല കാര്യം ചെയ്തിട്ട് ചാകുന്നതാണ്..” അവന്റെ ഭാര്യ കോപത്തോടെ പറഞ്ഞു. “ഇത്തയുടെ പേരെന്താ?” ഡോണ ചോദിച്ചു. “മീന...ഞാന്‍ മുസ്ലീം അല്ല കുട്ടീ. ഞാന്‍ ഇങ്ങേരെ പ്രേമിച്ചു കെട്ടിയതാണ്..എന്റെ വീട്ടുകാരെപ്പോലും ഉപേക്ഷിച്ചിട്ട്..” അവള്‍ വിതുമ്പി. വാസുവും ഡോണയും അവളെ അത്ഭുതത്തോടെ നോക്കി. “ഉള്ളിലോട്ട് വാ..” അസീസ് പറഞ്ഞു. ഡോണ എഴുന്നേറ്റ് വാസുവിനെ നോക്കി. അവനും അവളുടെ കൂടെ ആ ചെറിയ വീടിന്റെ ഉള്ളിലേക്ക് കയറി. ഡോണ തന്റെ ബാഗില്‍ നിന്നും ക്യാമറ പുറത്തെടുത്തു. അവര്‍ ഉള്ളിലേക്ക് കയറിക്കഴിഞ്ഞപ്പോള്‍ അല്‍പം അകലെ മാറി നിന്നിരുന്ന, കണ്ടാല്‍ ഭിക്ഷക്കാരനെന്നു തോന്നിക്കുന്ന ഒരുത്തന്‍ സഞ്ചിയില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് തിടുക്കത്തില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്തു. ---------------- “ഉം പറ അസീസ്..അവര്‍ എന്തിനാണ് അവിടെ വന്നത്? നീ വീട്ടിനുള്ളില്‍ കയറി അവരോടു രഹസ്യമായി സംസാരിച്ചത് എന്താണ്?” അറേബ്യന്‍ ഡെവിള്‍സിന്റെ രഹസ്യ സങ്കേതത്തില്‍ കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ച് ഇരുന്നുകൊണ്ട് അര്‍ജ്ജുന്‍ ചോദിച്ചു. സ്റ്റാന്‍ലിയും മാലിക്കും അവന്റെ പിന്നിലായി ഒരു സോഫയില്‍ ഇരിപ്പുണ്ടായിരുന്നു. രഹസ്യ സംഭാഷണങ്ങള്‍ക്കും തങ്ങളുടെ ഇരകളെ കൊണ്ടുവന്നു ചോദ്യം ചെയ്യാനും പീഡിപ്പിക്കാനുമായി ഉണ്ടാക്കിയിട്ടിരുന്ന ഭൂഗര്‍ഭ അറയില്‍ ആയിരുന്നു അവര്‍ അപ്പോള്‍. വാസുവും ഡോണയും അവനെ കാണാന്‍ ചെന്നു എന്നറിഞ്ഞപ്പോള്‍ തന്ത്രപൂര്‍വ്വം അവനെ അവിടേക്ക് അവര്‍ വരുത്തിയതാണ്. അസീസിന്റെ മനസ്സില്‍ പക്ഷെ ഭയം ഇല്ലായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു നല്ല കാര്യം ചെയ്തതിന്റെ ആശ്വാസം അവന്റെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും ഈ മനുഷ്യത്വമില്ലാത്തവരുടെ മുന്‍പില്‍ അഭിയനിക്കാനയിരുന്നു അവന്റെ തീരുമാനം. “ജയിലിലെ കാര്യങ്ങള്‍ അറിയാനാണ്. ജയില്‍പുള്ളികളെക്കുറിച്ച് ആ സ്ത്രീ എന്തോ പരിപാടി ചെയ്യുന്നുണ്ട്. അതെപ്പറ്റി എന്നോട് കുറെ ചോദിച്ചു. ഞാന്‍ അറിയാവുന്നതുപോലെ പറഞ്ഞുകൊടുത്തു..” അസീസ് സാധാരണ മട്ടില്‍ പറഞ്ഞു. അര്‍ജുന്‍ തിരിഞ്ഞ് കൂട്ടുകാരെ നോക്കി. അവരുടെ മുഖത്തെ ഗൂഡഭാവം അസീസും ശ്രദ്ധിച്ചു. “എന്തൊക്കെയാണ് അവള്‍ ചോദിച്ചത്?” ചോദ്യം സ്റ്റാന്‍ലിയുടെ വക ആയിരുന്നു. “അവിടുത്തെ താമസം, ഭക്ഷണം, പിന്നെ ആപ്പീസര്‍മാരുടെ പെരുമാറ്റം അങ്ങനെ കുറെ..ജയിലില്‍
💬 Comments
View all comments