Chapter Title : മൃഗം 18 [Master]
ഉള്ളവരുടെ സങ്കടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള പരിപാടി ആണെന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചത്. വല്ല കുഴപ്പോം ഒണ്ടോ മൊതലാളി?” “ഏയ്..അവളും അവനും ഈയിടെയായി ഞങ്ങള്‍ക്കെതിരെ പലരില്‍ നിന്നും തെളിവുകള്‍ ഉണ്ടാക്കാന്‍ നടക്കുകയാണ്. നിന്നെ കാണാന്‍ വന്നതും അതിനാണോ എന്നറിയാനാണ് ചോദിച്ചത്” മാലിക്ക് പറഞ്ഞു. “ഞാനും മുതലാളിമാരും തമ്മിലുള്ള ബന്ധം അവള്‍ക്കറിയില്ലല്ലോ.. എന്നോട് നിങ്ങളുടെ കാര്യമൊന്നും അവളോ അവനോ ചോദിച്ചില്ല” അസീസ് തന്ത്രപൂര്‍വ്വം പറഞ്ഞു. “അവള്‍ക്കെല്ലാം അറിയാം അസീസേ..എല്ലാം. ഒന്നുകില്‍ അവള്‍ നിന്നെ മെല്ലെ കൈയിലെടുക്കാന്‍ വേണ്ടി അഭിനയിച്ചതാണ്. അങ്ങനെ ആണെങ്കില്‍ അവള്‍ വീണ്ടും നിന്നെ കാണാന്‍ വരും. നീ അന്ന് കോടതിയില്‍ പറഞ്ഞതിനും അപ്പുറമായി ഒരക്ഷരം പറയരുത്. പറഞ്ഞാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന കുറ്റത്തിന് നീ ചിലപ്പോള്‍ ആജീവനാന്തം ജയിലില്‍ കിടക്കും. ഇനി ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല്‍ നിനക്ക് ജയിലില്‍ നിന്നും പോരാം. അതുകൊണ്ട് പൊല്ലാപ്പ് ഒന്നും വലിച്ചു തലയില്‍ വയ്ക്കരുത് മനസ്സിലായോ?” അര്‍ജുന്‍ പറഞ്ഞു. അസീസ് തലയാട്ടി. “എന്നാണ് നിന്റെ പരോള്‍ തീരുന്നത്?” മാലിക്ക് ചോദിച്ചു. “രണ്ടാഴ്ച കൂടിയുണ്ട്” “ഉം ശരി പൊക്കോ. ഇനി അവനോ അവളോ നിന്നെ കാണാന്‍ വന്നാല്‍ ഞങ്ങളെ വിവരം അറിയിക്കണം. പറഞ്ഞതൊക്കെ ഓര്‍മ്മ ഉണ്ടാകണം” സ്റ്റാന്‍ലി പറഞ്ഞു. അസീസ് വീണ്ടും തലയാട്ടി. “ദാ, ഈ പണം വച്ചോ. വല്ല ആവശ്യവും വന്നാല്‍ പറഞ്ഞാല്‍ മതി” ഒരു അഞ്ഞൂറിന്റെ കുറെ നോട്ടുകള്‍ അവന്റെ നേരെ നീട്ടി അര്‍ജുന്‍ പറഞ്ഞു. ഒന്ന് മടിച്ചെങ്കിലും അസീസ് അത് വാങ്ങി. “ശരി പൊക്കോ..ങാ പിന്നെ നിന്റെ ഭാര്യ ഇപ്പോള്‍ പുതിയ ബിസിനസ് തുടങ്ങി. അറിഞ്ഞു കാണുമല്ലോ അല്ലെ?” അവന്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ സ്റ്റാന്‍ലി ചോദിച്ചു. അസീസിന്റെ ഉള്ളില്‍ ഒരു മൃഗം മുരണ്ടു. തന്റെ മീനയെ ചതിച്ചു പിഴപ്പിച്ചിട്ട് നായിന്റെ മോന്‍ പറയുന്നത് കേട്ടില്ലേ. പക്ഷെ അവന്‍ സ്വയം നിയന്ത്രിച്ചു. സംശയം തോന്നിയാല്‍ പിന്നെ താന്‍ പുറം ലോകം കാണില്ലെന്നല്ല, പിന്നെ ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകില്ല. “അറിയില്ല മുതലാളി” അവന്‍ അവര്‍ക്ക് മുഖം നല്‍കാതെയാണ് അത് പറഞ്ഞത്. “ഉം ചെല്ല്..സന്ധ്യയ്ക്ക് കെ സ്
💬 Comments
View all comments