Chapter Title : മൃഗം 18 [Master]
ആര്‍ ടി സി സ്റ്റാന്റിലും റെയില്‍വേ സ്റ്റെഷനിലും ഒക്കെ അവളെ നിനക്ക് കാണാം..ചെല്ല്..” മാലിക്ക് ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു. അസീസ് ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. “അവന്‍ എന്തോ ഒളിക്കുന്നുണ്ട്” അവന്‍ പോയപ്പോള്‍ അര്‍ജുന്‍ ആലോചനയോടെ പറഞ്ഞു. “അതെ; അവന്‍ പഴയ അസീസല്ല. നീ പണം നല്‍കിയപ്പോള്‍ അവന്‍ ഒന്നാലോചിച്ചു..അത് ഒരു പുതിയ സംഭവമാണ്..പണം വേണോ എന്ന് ആലോചിക്കുന്ന അസീസ്..തീര്‍ത്തും പുതിയ സംഭവം..” മാലിക്കും ആലോചനയോടെ പറഞ്ഞു. “അവളും അവനും കൂടി ഇവനെ ബ്രെയിന്‍ വാഷ് ചെയ്ത് കാണും. അങ്ങനെയാണെങ്കില്‍, സംഗതി അപകടമാണ്” സ്റ്റാന്‍ലി പറഞ്ഞു. “എനിക്കുമുണ്ട് ആ സംശയം. എന്തായാലും ഇവനെ ഒന്ന് നിരീക്ഷിക്കണം. സേതുവിനെ വിളിച്ച് ഇവന്റെ വീട്ടില്‍ നടക്കുന്ന സംസാരം ശ്രദ്ധിക്കാന്‍ പറയണം. അതേപോലെ ഇവന്റെ മേല്‍ അവന്റെ കണ്ണും വേണം..പരോള്‍ തീരുന്നത് വരെ. നമ്മള്‍ കരുതുന്നത് പോലെ ഇവന്‍ പാലം വലിക്കാനുള്ള ശ്രമമാണ് എങ്കില്‍, പരോള്‍ തീര്‍ന്ന് ജയിലിലേക്ക് അവന്‍ തിരികെ പോകേണ്ട കാര്യമില്ല...” അര്‍ജ്ജുന്‍ കണക്കുകൂട്ടലുകളോടെ പറഞ്ഞു. “അതെ..അവന്‍ നമ്മളെ ചതിക്കാനുള്ള ഭാവമാണ് എങ്കില്‍, ഇനി ഒരു ജയില്‍വാസം അവനാവശ്യമില്ല..നമുക്ക് അവനെ സ്വതന്ത്രനാക്കണം..ഞാന്‍ സേതുവിനെ ഒന്ന് വിളിക്കട്ടെ” മാലിക്ക് മോബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് പറഞ്ഞു. ------------------------ “ഇപ്പോഴാണ് മോളെ മനസ്സിനൊരു ആശ്വാസം കിട്ടിയത്. ഇക്കാലമത്രയും ഞാന്‍ ജീവിക്കുകയല്ലായിരുന്നു എന്ന് ആ പെണ്‍കൊച്ചാണ് എന്നെ മനസിലാക്കിയത്. ജയിലില്‍ നിന്നും തിരികെ വന്നാല്‍ പിന്നെ ഞാനൊരിക്കലും പഴയ ജീവിതം ആവര്‍ത്തിക്കില്ല” നിലത്ത് വിരിച്ച പായയില്‍ മലര്‍ന്നു കിടന്നുകൊണ്ട് അസീസ് മീനയോട് പറയുകയായിരുന്നു. എന്നും സന്ധ്യയ്ക്ക് സ്വന്തം ശരീരം വില്‍ക്കാനായി പോകാറുള്ള മീന അന്ന് പോകാതെ ഭര്‍ത്താവിന്റെ അരികില്‍ തന്നെയായിരുന്നു. വിവാഹശേഷം ആദ്യമായി താന്‍ ഒരു ഭാര്യയാണ് എന്ന തോന്നല്‍ അവള്‍ക്കുണ്ടായത് അസീസിന്റെ മനംമാറ്റത്തോടെയാണ്. “എന്റെ ഇക്കയെ ഞാന്‍ ചതിച്ചു..ഞാന്‍ ഇന്ന് അഴുക്കു പിരണ്ട, എത്ര കഴുകിയാലും കറ പോകാത്ത പഴന്തുണി ആണ്. എന്നോട് ക്ഷമിക്കാന്‍ ഇക്കയ്ക്ക് സാധിക്കുമോ..ഒരു ഭര്‍ത്താവിനും അത് സാധിക്കില്ല” മീന അവന്റെ കാല്‍പ്പാദങ്ങളില്‍ പിടിച്ചു വിലപിച്ചു. “ഞാനും നീയും നല്ലവരായിരുന്നില്ല. നിന്നെക്കാള്‍ മോശക്കാരനാണ് ഞാന്‍.
💬 Comments
View all comments