0%

Chapter Title : മൃഗം 18 [Master]

Author : Master Read All Parts 1126

മുംതാസ് എന്ന പെണ്ണിനെ അവര്‍ക്ക് വേണ്ടി ഞാനും പ്രാപിച്ചവനാണ്. ഞാന്‍ അങ്ങനെ ചെയ്യുന്നതിന്റെ വീഡിയോ എടുത്താണ് അവര്‍ എനിക്കെതിരെ തെളിവുണ്ടാക്കിയത്. ഞാനത് മനസോടെ ചെയ്തതായിരുന്നു എങ്കിലും ഇന്ന് എനിക്കതില്‍ കടുത്ത കുറ്റബോധം ഉണ്ട്. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ഞാനും കാരണക്കാരാണ്‌. അതുപോലെ എത്രയോ വൃത്തികേടുകള്‍ ഞാന്‍ അവന്മാര്‍ക്ക് വേണ്ടി ചെയ്തിരിക്കുന്നു. എന്റെ കുറ്റം കൊണ്ടല്ലേ നീയും ഈ അവസ്ഥയില്‍ എത്തിയത്. അതുകൊണ്ട് നമുക്ക് പഴയതൊക്കെ മറക്കാം. നീയും ഞാനും മനസുകൊണ്ട് ഇനിമേല്‍ ശുദ്ധരാണ്. ഇനി ഒരിക്കലും നമ്മള്‍ നമ്മുടെ പഴയ തൊഴിലിലേക്ക് പോകുന്നില്ല. ഡോണ പറഞ്ഞത് പോലെ നീ അവള്‍ തരാമെന്നു പറഞ്ഞ ജോലിയില്‍ കയറണം. ആ വരുമാനം മതി ഞാന്‍ വരുന്ന നാള്‍ വരെ നിനക്ക് ജീവിക്കാന്‍.” അസീസ്‌ ശാന്തനായി പറഞ്ഞു. മീന സന്തോഷാശ്രുക്കള്‍ പൊഴിക്കുകയായിരുന്നു അവന്റെ സംസാരം കേട്ടപ്പോള്‍. “അതെ ഇക്ക. ഇക്ക പോയാല്‍ ഞാന്‍ ആ ജോലിക്ക് കയറും. ഇനി ഒരിക്കലും, പട്ടിണി കിടന്നു ചാകേണ്ടി വന്നാലും ഞാന്‍ എന്റെ ശരീരം വില്‍ക്കില്ല. മലിനപ്പെട്ടതാണ് എങ്കിലും, ഇനി ഇത് ഞാനെന്റെ ഇക്കയ്ക്ക് വേണ്ടി പരിശുദ്ധമായി സൂക്ഷിക്കും.” കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു. “ജയിലില്‍ എന്റെ ഒപ്പമുള്ളവര്‍ അവിടെ നിന്നും ഇറങ്ങിയാല്‍ വലിയ ഒരു കൊള്ള നടത്താന്‍ എന്നെയും കൂട്ടിയിരിക്കുകയാണ്. എന്റെ തടവുശിക്ഷ തീരുന്നതിനും അടുത്തടുത്തായി ശിക്ഷ തീരുന്ന മൂന്നാലുപേര്‍ ചേര്‍ന്നാണ് പരിപാടി ഇട്ടിരിക്കുന്നത്. അപ്പോഴത്തെ മനസ് വച്ച് ഞാന്‍ അവരോടു സമ്മതം മൂളിയതുമാണ്. ഒരു ബാങ്ക് കൊള്ള. ഒരു പണി കൊണ്ട് ഒരു ജീവിതകാലം മൊത്തം കഴിയാനുള്ള പണമാണ് അവരുടെ ലക്‌ഷ്യം. അതിനി ഞാന്‍ ചെയ്യില്ലെന്ന് മാത്രമല്ല, അവന്മാര്‍ക്ക് റിലീസ് കിട്ടുമ്പോള്‍ അക്കാര്യം ഞാന്‍ പോലീസില്‍ അറിയിക്കുകയും ചെയ്യും. ഇനിയുള്ള ജീവിതം എനിക്കും നിനക്കും നമുക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനും വേണ്ടി ഉള്ളതാണ്” അസീസ്‌ ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെ നോക്കി. “ജനിക്കാന്‍ പോകുന്ന കുഞ്ഞോ? അങ്ങനെ ഒരു ചിന്ത ഇപ്പോഴെങ്കിലും ഇക്കയ്ക്ക് ഉണ്ടായല്ലോ..എത്ര നാളായി ഞാന്‍ കൊതിക്കുന്നതാണ് ഈ വയറ്റില്‍ ഒരു കുഞ്ഞിനെ ചുമക്കാന്‍..ഒരു കുഞ്ഞുണ്ടായിരുന്നു എങ്കില്‍, എന്റെ ഈ ശരീരം ഒരിക്കലും

💬 Comments

View all comments