Chapter Title : മൃഗം 18 [Master]
കളങ്കപ്പെടില്ലായിരുന്നു..ഒരിക്കലും” മീന വിതുമ്പി. അസീസ് അവളുടെ കൈയില്‍ പിടിച്ച് തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. പിന്നെ അവളുടെ അഴുക്കു പിരണ്ട മുഖത്ത് തെരുതെരെ ചുംബിച്ചു. “ഇന്ന്..ഇന്നാണ് അതിനു പറ്റിയ ദിവസം. ജയിലില്‍ ഒരു ഡോക്ടര്‍ ഉണ്ട്. അങ്ങേരു പറയുന്നത് നമ്മുടെ മനസ് നന്നയിരിക്കുന്ന സമയത്ത് മാത്രമേ കുഞ്ഞിനെ ഉണ്ടാക്കാനായി ബന്ധപ്പെടാവൂ എന്നാണ്. ഒരുപക്ഷെ പടച്ചോന്‍ ഇത്ര നാളും എനിക്ക് അങ്ങനെയൊരു താത്പര്യം തരാഞ്ഞത് ഈ ഒരു ദിവസത്തിനു വേണ്ടി ആയിരിക്കും. ഇന്ന് നമ്മള്‍ രണ്ടും മനസുകൊണ്ട് മാറിയ ആളുകളാണ്. ഇന്ന് നമ്മള്‍ ഒന്നാകും..ഒന്നാകണം” അവന്‍ അവളെ ശക്തമായി ആലിംഗനം ചെയ്ത് ആ ചുണ്ടുകള്‍ വായിലാക്കി. മീന വേഗം പിടഞ്ഞു മാറി. “കൊതിയന്‍..എനിക്കൊന്നു കുളിക്കണം..എന്നിട്ട് മതി..” നാണത്തോടെ അവള്‍ പറഞ്ഞു. “അങ്ങനെ നീ തന്നെ കുളിക്കണ്ട; നമ്മള്‍ രണ്ടാളും ഒരുമിച്ചു കുളിക്കും. എന്റെ മുത്തിനെ ഞാന്‍ കുളിപ്പിച്ച് തരും....” അവന്‍ അവളുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു. “പിന്നെ..ഞാനൊരു കാര്യം പറയട്ടെ” ഒരു നവവധുവിനെപ്പോലെ നാണിച്ചു പൂത്തുലഞ്ഞു നഖം കടിച്ചുകൊണ്ട് ചോദിച്ചു. “പറ പെണ്ണെ” “നമുക്ക് ഒരു സിനിമയ്ക്ക് പോകണം..ഇന്നല്ല..നാളെ” “അത്രേ ഉള്ളോ..എന്റെ മുത്തിന് ഏത് സിനിമ കാണണം എന്ന് പറഞ്ഞാല്‍ മതി. നമുക്ക് പോയി കാണാം. നാളെ രാത്രി പുറത്ത് നിന്നും ആഹാരം കഴിച്ച് ഒരു നല്ല സിനിമയും കണ്ടിട്ട് വരാം എന്താ” അവള്‍ തലയാട്ടി. “സിനിമയൊക്കെ നാളെയല്ലേ..എനിക്കിപ്പോള്‍ ഒട്ടും ക്ഷമയില്ല..ഇന്ന് നിന്നെ ഞാന്‍...” അവന്‍ ആര്‍ത്തിയോടെ ചാടി എഴുന്നേറ്റു. മീന ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് ഓടി. “മതി പെണ്ണെ ഒരുങ്ങിയത്..ഒന്ന് വാ” വരാന്തയിലെ കസേരയില്‍ പുറത്തേക്ക് പോകാന്‍ തയാറായി നിന്ന അസീസ് അക്ഷമയോടെ ഉള്ളിലേക്ക് നോക്കി പറഞ്ഞു. “ദാ എത്തി ഇക്കാ...” ഉള്ളില്‍ നിന്നും മീനയുടെ ശബ്ദം. അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ഇറങ്ങി വന്നു. അസീസ് അവളെ ആദ്യം കാണുന്നത് പോലെ മിഴിച്ചു നോക്കിയിരുന്നു പോയി. തന്റെ ഭാര്യ ഇത്രയ്ക്ക് സുന്ദരിയാണ് എന്നവന്‍ ആദ്യമായി അറിയുന്നത് പോലെ. ഒരു കടും ചുവപ്പ് ചുരിദാര്‍ ധരിച്ചിരുന്ന മീന കണ്ണെഴുതി പൊട്ടു തൊട്ട് ഒരു നവവധുവിനെപ്പോലെ ഒരുങ്ങിയാണ് ഇറങ്ങി വന്നത്. അവളില്‍ നിന്നും പ്രകൃതിദത്തമായ
💬 Comments
View all comments