0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 1829

ആശുപത്രിയുടെ മുന്‍പില്‍ വന്നു നിന്ന ഓട്ടോയില്‍ നിന്നും നഴ്സിംഗ് വേഷമണിഞ്ഞ നാദിയ പുറത്തിറങ്ങി. മുപ്പത് വയസു പ്രായമുള്ള വടിവൊത്ത ശരീരമുള്ള സുന്ദരിയായിരുന്നു അവള്‍. അവള്‍ നേരെ റിസപ്ഷനില്‍ ചെന്ന് ഹായ് പറഞ്ഞ ശേഷം ഉള്ളിലേക്ക് കയറി. അസീസിന്റെ മുറിയുടെ നമ്പര്‍ അറേബ്യന്‍ ഡെവിള്‍സ് അവള്‍ക്ക് നല്‍കിയിരുന്നു. അവള്‍ ലിഫ്റ്റില്‍ കയറി അസീസ്‌ കിടക്കുന്ന ഫ്ലോറില്‍ എത്തി. ചുറ്റും നിരീക്ഷിച്ച ശേഷം അവള്‍ മെല്ലെ മുന്‍പോട്ടു നീങ്ങി. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ട അവള്‍ക്ക് ധൈര്യം വര്‍ദ്ധിച്ചു. റൂം നമ്പരുകള്‍ നോക്കിനോക്കി അവസാനം അവള്‍ അസീസിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. മുറി തുറന്ന് കിടക്കുന്നതും രണ്ട് പോലീസുകാര്‍ പരസ്പരം സംസാരിച്ചുകൊണ്ട് അവിടെ ഇരിക്കുന്നതും അവള്‍ കണ്ടു. പോലീസിനെ കണ്ടപ്പോള്‍ അവള്‍ ഒന്ന് ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് മുറിയുടെ ഉള്ളിലേക്ക് കയറി. അസീസ്‌ കടുത്ത മനോ ദുഖത്തോടെ കട്ടിലില്‍ത്തന്നെ ഉണ്ടായിരുന്നു. നാദിയ ഉള്ളിലേക്ക് കയറിയപ്പോള്‍ പോലീസുകാരില്‍ ഒരാള്‍ അവളെ നോക്കി. “യെസ്?” അയാള്‍ ചോദിച്ചു. “പേഷ്യന്റിന് ഒരു ഇന്‍ജക്ഷന്‍ നല്‍കാന്‍ വന്നതാണ് സര്‍..” പോലീസുകാര്‍ അവളെ സംശയത്തോടെ നോക്കി. ആ നോട്ടം കണ്ടപ്പോള്‍ നാദിയയുടെ ചങ്കിടിപ്പ് പൊടുന്നനെ വര്‍ദ്ധിച്ചു. “നിങ്ങളെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ?” ഒരു പോലീസുകാരന്‍ സംശയത്തോടെ ചോദിച്ചു. “ഞാന്‍ അവധിയിലായിരുന്നു സര്‍. ഇന്നാണ് ഡ്യൂട്ടിക്ക് കയറിയത്” അവള്‍ മുഖത്തൊരു പുഞ്ചിരി വരുത്തി പറഞ്ഞു. “ഐഡി..” അയാള്‍ കൈ നീട്ടി. അവള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന വ്യാജ ഐഡി അവരെ കാണിച്ചു. പോലീസുകാരന്‍ അത് വാങ്ങി പരിശോധിച്ച ശേഷം അവള്‍ക്ക് അനുമതി നല്‍കി. നാദിയ അസീസിന്റെ സമീപത്തേക്ക് ഒരു ക്രൂരമായ പുഞ്ചിരിയോടെ നടന്നു ചെന്നു. അവളുടെ കൈ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചില്‍ മെല്ലെ സ്പര്‍ശിച്ചു. ഈ സമയത്ത് ഹോസ്പിറ്റലിനു വെളിയില്‍ ഒരു പോലീസ് ജീപ്പെത്തി ബ്രേക്കിട്ടു. പൌലോസ് അതില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് കയറി.

💬 Comments

View all comments