0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 2.6K

രണ്ട് നേതാക്കള്‍ ഉള്ളിലെത്തി കൈകള്‍ കൂപ്പി. “ഇരിക്ക്” ഇന്ദുലേഖ പറഞ്ഞു. “ഇരിക്കാന്‍ വന്നതല്ല മാഡം. ഞങ്ങള്‍ക്ക് നീതി കിട്ടണം. അകാരണമായി ഞങ്ങളില്‍ ഒരാളെ മര്‍ദ്ദിച്ച എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം” അവര്‍ ആവശ്യപ്പെട്ടു. ഇന്ദുലേഖ ഉള്ളില്‍ ചിരിച്ചു. നടന്നത് പോലെ തന്നെ എന്നവര്‍ മനസ്സില്‍ പറഞ്ഞു. “അയാളെ പൌലോസ് മര്‍ദ്ദിക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടോ?” ഇന്ദുലേഖ ചോദിച്ചു. “ഞങ്ങള് കണ്ടില്ല. പക്ഷെ അയാളെ ഞങ്ങള്‍ എന്തിന് അവിശ്വസിക്കണം?” “നോക്ക്..സംഭവത്തിന് ഞാന്‍ ദൃക്സാക്ഷി ആണ്. എബി അകാരണമായി പൌലോസിനോട്‌ വളരെ മോശമായ ഭാഷയില്‍ സംസാരിച്ചപ്പോള്‍ പൌലോസ് അയാളെ ഇറക്കിവിട്ടു. അത്രയേ നടന്നിട്ടുള്ളൂ” “നോ. നിങ്ങള്‍ മീഡിയയ്ക്ക് ന്യൂസ് നല്‍കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടതാണ്. കാരണം എബി ഒരു വാര്‍ത്തയ്ക്ക് പിന്നാലെ കൂടിയാല്‍ അയാള്‍ അത് എങ്ങനെയും സാധിക്കുന്ന സ്വഭാവക്കാരനാണ് എന്ന് നിങ്ങള്‍ക്കറിയാം” “മണ്ടത്തരം പറയല്ലേ ബ്രദര്‍. ഞങ്ങള്‍ക്കിവിടെ ഒളിക്കാന്‍ ഒന്നുമില്ല. എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണയും ഇവിടെ വന്നിരുന്നു. അവരുടെ ചാനലില്‍ ഈ വാര്‍ത്ത ഇന്ന് വരികയും ചെയ്യും. സൊ വാട്ട് ഈസ് യുവര്‍ പോയിന്റ്? നിങ്ങള്‍ വെറുതെ ടൈം വേസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകണം” അവര്‍ പരസ്പരം നോക്കി. “എവര്‍ഗ്രീന്‍ ചാനലിനു ന്യൂസ് നല്‍കി എന്നത് ശരിയാണോ?” “നിങ്ങള്‍ക്ക് ഡോണയെ വിളിച്ചു ചോദിക്കാം. അതല്ലെങ്കില്‍ ഇന്നത്തെ ന്യൂസ് നോക്കിയാലും മതി” “ശരി..മാഡം പറഞ്ഞത് ശരിയാണെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു” “നോ പ്രോബ്ലം. പക്ഷെ എന്തെങ്കിലും കേട്ടാല്‍ അതിന്റെ നിജസ്ഥിതി അറിയാതെ ചാടി പുറപ്പെടരുത്” “ശരി മാഡം.” അവര്‍ തിരികെപ്പോയി. പുറത്ത് മുദ്രാവാക്യം

💬 Comments

View all comments