0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 2.6K

പരാക്രമങ്ങള്‍ ഒന്ന് എയര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കട്ടെ” “ഇടയ്ക്ക് എന്റെ പേരും കൂടി ഒന്ന് കേറ്റി വിട്ടേക്കണേ” “അതിനു നീ വേറെ ചിലവ് ചെയ്യേണ്ടി വരും..ചുളുവില്‍ പേരെടുക്കാന്‍ നടക്കുന്ന ഒരു എസിപി..” “അത് ശരി..നീ ഇനിയിങ്ങു വാ വാര്‍ത്ത വേണമെന്നും പറഞ്ഞ്..അപ്പൊ കാണിച്ചുതരാം ഞാന്‍” ഡോണ ചിരിച്ചു; ഇന്ദുലേഖയും. അല്‍പനേരം കൂടി സംസാരിച്ചിരുന്ന ശേഷം അവള്‍ യാത്ര പറഞ്ഞിറങ്ങി. “സര്‍” ഒരു പോലീസുകാരന്‍ ഉള്ളിലെത്തി പൌലോസിനെ സല്യൂട്ട് ചെയ്തു. “അവനെ കിട്ടിയോ?” “ഇല്ല സാറേ. അവന്‍ മുങ്ങിയിരിക്കുകയാണ്. എപ്പോള്‍ വന്നാലും ഇവിടെത്തിക്കോണം എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. പിന്നെ അവന്റെ ചില സ്ഥിരം താവളങ്ങളുടെ ലിസ്റ്റ് ഞങ്ങള്‍ തിരക്കി അറിഞ്ഞിട്ടുണ്ട് സര്‍. ദാ..” അയാള്‍ ഒരു വെള്ളക്കടലാസില്‍ എഴുതിയ ചില വിവരങ്ങള്‍ പൌലോസിനു നല്‍കി. അയാള്‍ അതിലേക്ക് അല്‍പ്പനേരം നോക്കിയിരുന്നു. “പകല്‍ ഇവന്‍ ഇവിടെയെങ്ങും കാണാന്‍ ചാന്‍സില്ല. നമുക്ക് രാത്രി ഒന്ന് കറങ്ങണം. യൂണിഫോമില്‍ വേണ്ട; മഫ്തിയില്‍ മതി” “ശരി സര്‍” പൌലോസ് ലിസ്റ്റുമായി കസേരയിലേക്ക് ചാരി. പുറത്ത് ഒരു ബഹളം കേട്ട് എസിപി ഇന്ദുലേഖ ഇന്റര്‍കോം എടുത്തു. ആരോ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. “എന്താണവിടെ?” ഇന്ദുലേഖ ഫോണിലൂടെ ചോദിച്ചു. “മാഡം കുറെ പത്രക്കാരാണ്‌. അവര് എബിയെ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധം നടത്തുകയാണ്. മീഡിയ യൂണിയന്‍ നേതാക്കള്‍ ഒക്കെയുണ്ട്” “പ്രശ്നം ഉണ്ടാക്കാതെ പിരിഞ്ഞു പോകാന്‍ പറഞ്ഞില്ലേ?” “പറഞ്ഞു മാഡം. പക്ഷെ അവര്‍ ആളെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം എന്നാണവരുടെ ഡിമാന്റ്” “ഒക്കെ..നേതാക്കളില്‍ ഒന്നോ രണ്ടോ പേരെ ഇങ്ങോട്ട് പറഞ്ഞുവിട്” അവര്‍ ഫോണ്‍ വച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍

💬 Comments

View all comments