0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1438

ഇന്ന് വരികയും ചെയ്യും. സൊ വാട്ട് ഈസ് യുവര്‍ പോയിന്റ്? നിങ്ങള്‍ വെറുതെ ടൈം വേസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകണം” അവര്‍ പരസ്പരം നോക്കി. “എവര്‍ഗ്രീന്‍ ചാനലിനു ന്യൂസ് നല്‍കി എന്നത് ശരിയാണോ?” “നിങ്ങള്‍ക്ക് ഡോണയെ വിളിച്ചു ചോദിക്കാം. അതല്ലെങ്കില്‍ ഇന്നത്തെ ന്യൂസ് നോക്കിയാലും മതി” “ശരി..മാഡം പറഞ്ഞത് ശരിയാണെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു” “നോ പ്രോബ്ലം. പക്ഷെ എന്തെങ്കിലും കേട്ടാല്‍ അതിന്റെ നിജസ്ഥിതി അറിയാതെ ചാടി പുറപ്പെടരുത്” “ശരി മാഡം.” അവര്‍ തിരികെപ്പോയി. പുറത്ത് മുദ്രാവാക്യം വിളികള്‍ നിലച്ചു. പക്ഷെ വീണ്ടും ചില ബഹളങ്ങളും സംസാരങ്ങളും ഇന്ദുലേഖ കേട്ടു. ഫോണ്‍ ശബ്ദിച്ചപ്പോള്‍ അവര്‍ എടുത്തു. “മാഡം, ആ എബിക്ക് മാഡത്തെ ഒന്ന് കാണണം എന്ന്” “പറ്റില്ല എന്ന് പറ. അവന്റെ നേതാക്കന്മാരോട് ഞാന്‍ സംസാരിച്ചു കഴിഞ്ഞു” പുറത്ത് ബഹളങ്ങള്‍ അടങ്ങി. അവര്‍ പിരിഞ്ഞുപോയി എന്ന് ഇന്ദുലേഖയ്ക്ക് മനസിലായി. പക്ഷെ പെട്ടെന്ന് എബി ഉള്ളിലേക്ക് അനുമതി എടുക്കാതെ ഓടിക്കയറി വന്നു. അവന്റെ മുഖം കോപം കൊണ്ട് ചുവന്നിരുന്നു. “മാഡം..നിങ്ങള്‍ അവരെ ക്ലീനായി വിഡ്ഢികള്‍ ആക്കി അല്ലെ? എനിക്ക് തരാത്ത ന്യൂസ് അവന്‍ ഡോണയ്ക്ക് നല്‍കി. അതെന്താ അവളൊരു സുന്ദരിയായത് കൊണ്ടാണോ? എനിക്കെല്ലാം അറിയാം. ദാ ഇത് കണ്ടോ? ഇത് നാളെ ജനം കാണും..എബിയോടു കളിയ്ക്കാന്‍ ഒരു പൌലോസും വളര്‍ന്നിട്ടില്ല” തന്റെ ക്യാമറയില്‍ പൌലോസിന്റെ വണ്ടിയില്‍ കൈകള്‍ വച്ചു നില്‍ക്കുന്ന ഡോണയുടെ ചിത്രമാണ് അവന്‍ ഇന്ദുവിനെ കാണിച്ചത്. “നീ പോയി എന്ത് വേണേലും ചെയ്യ്‌. പക്ഷെ ചെയ്യുന്നതിനൊക്കെ ഉത്തരവാദി നീ മാത്രമായിരിക്കും. അതിന്റെ പേരില്‍ പിന്നെ ഒരു പരാതിയുമായി ഇവിടേക്ക് വന്നേക്കരുത്. നൌ ക്ലിയര്‍ ഓഫ്” ഇന്ദുലേഖ ശക്തമായ സ്വരത്തില്‍ പറഞ്ഞു. “മറക്കരുത് മാഡം. ഇന്ത്യ മുഴുവന്‍ വേരുകളുള്ള ഭാരത്‌ ടൈംസിന്റെ സ്റ്റാര്‍ റിപ്പോര്‍ട്ടറോടാ നിങ്ങള്‍ സംസാരിക്കുന്നത്. ഓര്‍ത്തോ” അവന്‍ വെട്ടിത്തിരിഞ്ഞു വെളിയിലേക്ക് പോയി.

💬 Comments

View all comments