Chapter Title : മൃഗം 20 [Master]
അയാള്‍ അതിലേക്ക് അല്‍പ്പനേരം നോക്കിയിരുന്നു. “പകല്‍ ഇവന്‍ ഇവിടെയെങ്ങും കാണാന്‍ ചാന്‍സില്ല. നമുക്ക് രാത്രി ഒന്ന് കറങ്ങണം. യൂണിഫോമില്‍ വേണ്ട; മഫ്തിയില്‍ മതി” “ശരി സര്‍” പൌലോസ് ലിസ്റ്റുമായി കസേരയിലേക്ക് ചാരി. പുറത്ത് ഒരു ബഹളം കേട്ട് എസിപി ഇന്ദുലേഖ ഇന്റര്‍കോം എടുത്തു. ആരോ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. “എന്താണവിടെ?” ഇന്ദുലേഖ ഫോണിലൂടെ ചോദിച്ചു. “മാഡം കുറെ പത്രക്കാരാണ്. അവര് എബിയെ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധം നടത്തുകയാണ്. മീഡിയ യൂണിയന്‍ നേതാക്കള്‍ ഒക്കെയുണ്ട്” “പ്രശ്നം ഉണ്ടാക്കാതെ പിരിഞ്ഞു പോകാന്‍ പറഞ്ഞില്ലേ?” “പറഞ്ഞു മാഡം. പക്ഷെ അവര്‍ ആളെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം എന്നാണവരുടെ ഡിമാന്റ്” “ഒക്കെ..നേതാക്കളില്‍ ഒന്നോ രണ്ടോ പേരെ ഇങ്ങോട്ട് പറഞ്ഞുവിട്” അവര്‍ ഫോണ്‍ വച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ രണ്ട് നേതാക്കള്‍ ഉള്ളിലെത്തി കൈകള്‍ കൂപ്പി. “ഇരിക്ക്” ഇന്ദുലേഖ പറഞ്ഞു. “ഇരിക്കാന്‍ വന്നതല്ല മാഡം. ഞങ്ങള്‍ക്ക് നീതി കിട്ടണം. അകാരണമായി ഞങ്ങളില്‍ ഒരാളെ മര്‍ദ്ദിച്ച എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം” അവര്‍ ആവശ്യപ്പെട്ടു. ഇന്ദുലേഖ ഉള്ളില്‍ ചിരിച്ചു. നടന്നത് പോലെ തന്നെ എന്നവര്‍ മനസ്സില്‍ പറഞ്ഞു. “അയാളെ പൌലോസ് മര്‍ദ്ദിക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടോ?” ഇന്ദുലേഖ ചോദിച്ചു. “ഞങ്ങള് കണ്ടില്ല. പക്ഷെ അയാളെ ഞങ്ങള്‍ എന്തിന് അവിശ്വസിക്കണം?” “നോക്ക്..സംഭവത്തിന് ഞാന്‍ ദൃക്സാക്ഷി ആണ്. എബി അകാരണമായി പൌലോസിനോട് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചപ്പോള്‍ പൌലോസ് അയാളെ ഇറക്കിവിട്ടു. അത്രയേ നടന്നിട്ടുള്ളൂ” “നോ. നിങ്ങള്‍ മീഡിയയ്ക്ക് ന്യൂസ് നല്‍കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടതാണ്. കാരണം എബി ഒരു വാര്‍ത്തയ്ക്ക് പിന്നാലെ കൂടിയാല്‍ അയാള്‍ അത് എങ്ങനെയും സാധിക്കുന്ന സ്വഭാവക്കാരനാണ് എന്ന് നിങ്ങള്‍ക്കറിയാം” “മണ്ടത്തരം പറയല്ലേ ബ്രദര്‍. ഞങ്ങള്‍ക്കിവിടെ ഒളിക്കാന്‍ ഒന്നുമില്ല. എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണയും ഇവിടെ വന്നിരുന്നു. അവരുടെ ചാനലില്‍ ഈ വാര്‍ത്ത
💬 Comments
View all comments